Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karshakan

വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ൽ​നി​ന്ന് ഇ​ടി​യി​റ​ച്ചി​യു​ടെ രു​ചി​ക്ക​ഥ

വ​യ​നാ​ടി​ന്‍റെ മ​ല​നി​ര​ക​ൾ എ​ന്നും സു​ഗ​ന്ധ​ങ്ങ​ളു​ടെ നാ​ടാ​ണ്. കു​രു​മു​ള​കി​ന്‍റെ കാ​ഠി​ന്യ​വും മ​ഞ്ഞ​ളി​ന്‍റെ ഔ​ഷ​ധ​ഗു​ണ​വും ഏ​ല​ക്ക​യു​ടെ മ​ധു​ര​സ്മ​ര​ണ​യും ചേ​ർ​ന്ന ഈ ​മ​ണ്ണ് നി​ര​വ​ധി കാ​ർ​ഷി​ക വി​ജ​യ​ഗാ​ഥ​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​ന്നു വ​യ​നാ​ടി​ന്‍റെ ഗ്രാ​മീ​ണ അ​ടു​ക്ക​ള​ക​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന​ത് മ​റ്റൊ​രു വ്യ​ത്യ​സ്ത​മാ​യ ക​ഥ​യാ​ണ്പു​ക​മ​ണം നി​റ​ഞ്ഞ ഉ​ണ​ക്ക പോ​ത്തി​റ​ച്ചി​യു​ടെ​യും ഇ​ടി​യി​റ​ച്ചി​യു​ടെ​യും രു​ചി​ക്ക​ഥ.

പു​ൽ​പ്പ​ള്ളി ആ​ടി​ക്കൊ​ല്ലി ചാ​രു​പ്ലാ​ക്ക​ൽ ഡി​ല്ല സ​ജി എ​ന്ന വ​നി​താ സം​രം​ഭ​ക​യാ​ണ് ഈ ​രു​ചി​ക്ക​ഥ​യു​ടെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ഒ​രു​കാ​ല​ത്ത് മ​ല​നാ​ട്ടി​ലെ വീ​ടു​ക​ളി​ൽ കു​ടും​ബാ​വ​ശ്യ​ത്തി​നു മാ​ത്രം ത​യാ​റാ​ക്കി​യി​രു​ന്ന ഉ​ണ​ക്കി​റ​ച്ചി​യെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് അ​വ​ർ.

പാ​ര​ന്പ​ര്യ പാ​ച​ക​രീ​തി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും കൈ​കോ​ർ​ക്കു​ന്പോ​ൾ ഗ്രാ​മീ​ണ ഭ​ക്ഷ്യ​സം​സ്കാ​ര​ത്തി​ന് എ​ത്ര​മാ​ത്രം സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന മാ​തൃ​ക കൂ​ടി​യാ​ണ് ഈ ​സം​രം​ഭം.

അ​ടു​ക്ക​ള​യി​ൽ​നി​ന്ന് വി​പ​ണി​യി​ലേ​ക്ക്

മ​ഴ​ക്കാ​ല​ങ്ങ​ളി​ലും ഉ​ത്സ​വ​സീ​സ​ണു​ക​ളി​ലും വീ​ട്ടു​പ​യോ​ഗ​ത്തി​നാ​യി ഇ​റ​ച്ചി ഉ​ണ​ക്കി​വെ​ക്കു​ന്ന രീ​തി വ​യ​നാ​ട്ടി​ലെ പ​ഴ​യ കു​ടും​ബ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​യി​രു​ന്നു. ഫ്രി​ഡ്ജു​ക​ളോ ആ​ധു​നി​ക സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ഭ​ക്ഷ​ണം ദീ​ർ​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​മാ​യി​രു​ന്നു ഇ​ത്.

കാ​ലം മാ​റി​യെ​ങ്കി​ലും ആ ​രു​ചി​യു​ടെ ഓ​ർ​മ്മ​ക​ൾ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ന്നും ജീ​വ​നോ​ടെ​യു​ണ്ട്. ആ ​ഓ​ർ​മ്മ​ക​ളെ ഉ​ണ​ർ​ത്തി​യാ​ണ് ഡി​ല്ല സ​ജി ഉ​ണ​ക്കി​റ​ച്ചി​യും ഇ​ടി​യി​റ​ച്ചി​യും നി​ർ​മി​ക്കു​ന്ന​ത്. മാം​സ് സ്പെ​ഷ​ൽ എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

""വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന പ​ല ഉ​ത്പ​ന്ന​ങ്ങ​ളി​ലും അ​മി​ത​മാ​യ മ​സാ​ല​ക​ളു​ടെ രു​ചി​യാ​ണ് മു​ൻ​പ​ന്തി​യി​ൽ. എ​ന്നാ​ൽ, ഇ​റ​ച്ചി​യു​ടെ യ​ഥാ​ർ​ഥ സ്വാ​ദാ​ണ് ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കേ​ണ്ട​ത്'' എ​ന്ന് ഡി​ല്ല പ​റ​യു​ന്നു.

ഉ​പ്പും കു​രു​മു​ള​കും മ​ഞ്ഞ​ളും മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് രു​ചി​ക്കൂ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​ത്. അ​ധി​ക മ​സാ​ല​ക​ളോ കൃ​ത്രി​മ രു​ചി​വ​ർ​ധ​ക​ങ്ങ​ളോ ചേ​ർ​ക്കു​ന്നി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ണ​ക്കി​റ​ച്ചി കൈ​യി​ൽ എ​ടു​ക്കുമ്പോൾ അ​ത് പൂ​ർ​ണ​മാ​യും ഡ്രൈ ​ആ​ണെ​ങ്കി​ലും ക​ഴി​ക്കു​ന്പോ​ൾ മൃ​ദു​ത്വം നി​ല​നി​ൽ​ക്കും. വാ​യി​ൽ വെ​ച്ചാ​ൽ ചു​ട്ടി​റ​ച്ചി​യു​ടെ സ്വാ​ഭാ​വി​ക ഫ്ളേ​വ​ർ അ​നു​ഭ​വ​പ്പെ​ടും.

ഇ​റ​ച്ചി​യു​ടെ യ​ഥാ​ർ​ഥ രു​ചി മ​റ​യ്ക്കാ​തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ് ഈ ​രീ​തി​യു​ടെ പ്ര​ത്യേ​ക​ത.

സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ ചേ​രു​വ​ക​ൾ

സം​രം​ഭ​ത്തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത പ്ര​ധാ​ന ചേ​രു​വ​ക​ളി​ൽ പ​ല​തും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന​താ​ണ്. വ​യ​നാ​ടി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന കു​രു​മു​ള​കും മ​ഞ്ഞ​ളും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.

രാ​സ​വ​ള​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​മി​ല്ലാ​തെ വ​ള​ർ​ത്തു​ന്ന കാ​ർ​ഷി​ക​വി​ള​ക​ളി​ൽ നി​ന്നു​ള്ള ഈ ​ചേ​രു​വ​ക​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്നു. ഉ​ണ​ക്കി​റ​ച്ചി നി​ർ​മി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള ജോ​ലി​യ​ല്ല.

ഗു​ണ​മേന്മ​യു​ള്ള പോ​ത്തി​റ​ച്ചി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​റ​ച്ചി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ശേ​ഷം പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ ഡ്രൈ​യിം​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ന്നു.

ഓ​രോ ഘ​ട്ട​ത്തി​ലും ചൂ​ടി​ന്‍റെ അ​ള​വ് കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്ക​ണം. അ​ധി​ക ചൂ​ട് ല​ഭി​ച്ചാ​ൽ ഇ​റ​ച്ചി​യു​ടെ മൃ​ദു​ത്വം ന​ഷ്ട​പ്പെ​ടും. ചൂ​ട് കു​റ​വാ​യാ​ൽ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ഉ​ണ​ങ്ങു​ക​യു​മി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ ബാ​ച്ചും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചാ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്. പ​ണ്ടു​കാ​ല​ത്ത് വി​റ​ക​ടു​പ്പി​ന്‍റെ പു​ക​യി​ലും ചൂ​ടി​ലു​മാ​യി​രു​ന്നു ഉ​ണ​ക്കി​റ​ച്ചി ത​യ്യാ​റാ​ക്കി​യി​രു​ന്ന​ത്.

ഇ​ന്ന് ആ​ധു​നി​ക ഡ്രൈ​യിം​ഗ് സം​വി​ധാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ഴ​മ​യു​ടെ അ​തേ രു​ചി​യും നി​റ​വും ഗു​ണ​വും നി​ല​നി​ർ​ത്താ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്നു.

Agriculture

മ​ധു​ര​മൂ​റും സ​ലാ​ക്ക്: വ​ന്യ ജീ​വി​ക​ൾ​ക്കൊ​രു സ്റ്റോ​പ്പ് സി​ഗ്ന​ൽ

വ​ന​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നും വ​നാ​തി​ർ​ത്തി​യി​ലു​മൊ​ക്കെ താ​മ​സി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ പ​ല​പ്പോ​ഴും നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണ് രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം. കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, കാ​ട്ടാ​ന തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം വ​ലി​യ തോ​തി​ലു​ള്ള വി​ള​നാ​ശ​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്‍റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ ആ​ണ് സ​ലാ​ക്ക് പ​ഴ​ത്തി​ന്‍റെ കൃ​ഷി കേ​ര​ള​ത്തി​ൽ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ത്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ, സു​മാ​ത്ര തു​ട​ങ്ങി​യ ദ്വീ​പു​ക​ളി​ൽ സു​ല​ഭ​മാ​യി വ​ള​രു​ന്ന വി​ള​യാ​ണ് സ​ലാ​ക്ക്. ചു​വ​ന്ന ത​വി​ട്ടു നി​റ​ത്തി​ലു​ള്ള പാ​ന്പി​ന്‍റെ ച​ർ​മ്മ​ത്തോ​ട് ഉ​പ​മി​ക്കു​ന്ന തൊ​ലി​യു​ള്ള​തി​നാ​ൽ ഈ ​പ​ഴ​ത്തി​ന് പാ​ന്പ് പ​ഴം എ​ന്നും വി​ളി​പ്പേ​രു​ണ്ട്.

ഗു​ലാ പ​സീ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഒ​രി​ന​മാ​ണ് സ​ലാ​ക്ക് പ​ഴ​ങ്ങ​ളി​ൽ മ​ധു​രം കൂ​ടി​യ​വ. ത​രി പ​ഞ്ച​സാ​ര എ​ന്നാ​ണ് ഗു​ലാ പ​സീ​ർ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം. പെ​ക്റ്റി​ൻ, പൊ​ട്ടാ​സ്യം, ബീ​റ്റ​ക​രോ​ട്ടി​ൻ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​പ​ഴ​ത്തി​ന്‍റെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

 

Agriculture

വ​യ​ലേ​ല​ക​ളി​ലെ വ​നി​താ വി​ജ​യം

സ്ത്രീ​ക​ൾ കൃ​ഷി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്പോ​ൾ ഗ്രാ​മ​ങ്ങ​ളു​ടെ ഭാ​വി എ​ത്ര മ​നോ​ഹ​ര​മാ​കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് സി. ​വൃ​ന്ദ. മ​യ്യി​ൽ ഒ​രു ഗ്രാ​മം മാ​ത്ര​മ​ല്ല മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ക​ഥ​യാ​ണ്. വി​ത്തി​ടു​ന്പോ​ൾ പ്ര​തീ​ക്ഷ വി​ത​യ്ക്കു​ന്ന, കൊ​യ്ത്തു​കാ​ല​ത്ത് സ്വ​പ്ന​ങ്ങ​ൾ കൊ​യ്യു​ന്ന ഒ​രു കാ​ർ​ഷി​ക ഗ്രാ​മം. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ച്ച​പ്പി​ന്‍റെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന കാ​ർ​ഷി​ക ഗ്രാ​മം.

നെ​ൽ​വ​യ​ലു​ക​ൾ നീ​ളെ പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന നാ​ട്, കാ​ലാ​വ​സ്ഥ​യു​ടെ ച​ക്ര​വാ​ള​ത്തോ​ടൊ​പ്പം ജീ​വി​ക്കു​ന്ന ഒ​രു കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് മ​യ്യി​ൽ എ​ന്ന കാ​ർ​ഷി​ക ഗ്രാ​മം. ജ​നി​ച്ചു വീ​ഴു​ന്ന കു​രു​ന്നു​ക​ൾ മു​ത​ൽ മ​ണ്ണി​നോ​ട് ഇ​ഴ​കി ചേ​ർ​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കു വ​രെ മ​യ്യി​ൽ എ​ന്ന ഗ്രാ​മ​ത്തി​ലെ കാ​ർ​ഷി​ക ക​ഥ​ക​ൾ ഒ​രു​പാ​ട് പ​റ​യാ​നു​ണ്ട്.

മു​ല്ല​പ്പൂ​ന്പൊ​ടി ഏ​റ്റു കി​ട​ക്കും ക​ല്ലി​നു​മു​ണ്ട് സൗ​ര​ഭ്യം എ​ന്ന വാ​ക്യം നൂ​റി​ൽ നൂ​റ്റൊ​ന്ന് സ​ത്യ​മാ​ക്കു​ന്ന ഇ​ട​മാ​ണ് മ​യ്യി​ൽ മു​ല്ല​ക്കൊ​ടി​യെ​ന്ന ഗ്രാ​മ​വും ഗ്രാ​മ​വാ​സി​ക​ളും. മു​ല്ല​പ്പൂ​വി​നെ​പോ​ലെ ഒ​രു നാ​ട് മു​ഴു​വ​ൻ ന·​പ​ട​ർ​ത്തു​ന്ന ഗ്രാ​മ​ത്തി​ലേ​ക്ക് ക​ണ്ണൂ​ർ അ​ഴീ​ക്കോ​ടി​ൽ നി​ന്നു മ​രു​മ​ക​ളാ​യി വ​ന്ന വൃ​ന്ദ ഇ​ന്ന് മു​ല്ല​ക്കൊ​ടി​യു​ടെ മ​ക​ളാ​യി മാ​റി.

മ​യ്യി​ൽ വ​യ​ലു​ക​ളു​ടെ നാ​ട്

മ​യ്യി​ലി​ൽ പ്ര​ഭാ​തം ആ​രം​ഭി​ക്കു​ന്ന​ത് കോ​ഴി​യു​ടെ കൂ​വ​ലോ​ടെ അ​ല്ല, വ​യ​ലി​ലേ​ക്ക് പോ​കു​ന്ന ക​ർ​ഷ​ക​രു​ടെ ചു​വ​ടു​ക​ളോ​ടെ​യാ​ണ്. നെ​ൽ​വ​യ​ലു​ക​ളി​ൽ കാ​റ്റ​ടി​ക്കു​ന്പോ​ൾ കാ​ണു​ന്ന പ​ച്ച​ത്തി​ര​ക​ൾ ഗ്രാ​മ​ത്തി​ന്‍റെ ആ​ത്മാ​വാ​ണ്.

പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ കൃ​ഷി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്നു. യ​ന്ത്ര​സ​ഹാ​യം, വി​ത്ത് വി​ത​ര​ണം, സ​ബ്സി​ഡി പ​ദ്ധ​തി​ക​ൾ എ​ല്ലാം ചേ​ർ​ന്ന് ക​ർ​ഷ​ക​രു​ടെ പ​രി​ശ്ര​മം ഫ​ല​പ്ര​ദ​മാ​കു​ക​യും ഇ​ന്നു കേ​ര​ള​ത്തി​ൽ മ​യ്യി​ൽ ഗ്രാ​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ വാ​നോ​ളം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ പി. ​പ്ര​സീ​ത​യു​ടെ​യും ബ​സ് ഡ്രൈ​വ​റാ​യ സു​രേ​ഷ് മ​ണി​യു​ടെ​യും മ​ക​ളാ​യ സി. ​വൃ​ന്ദ​യ്ക്ക് ഈ ​കാ​ർ​ഷി​ക ഗ്രാ​മ​ത്തി​ലേ​ക്ക് യാ​തൊ​രു കാ​ർ​ഷി​ക പ​ശ്ചാ​ത്ത​ല​മി​ല്ലാ​തെ​യാ​ണ് 2010ൽ ​മു​ല്ല​ക്കൊ​ടി​യി​ലെ മ​ന​പ്പു​റ​ത്ത് വീ​ട്ടി​ലേ​ക്ക് മ​രു​മ​ക​ളാ​യി എ​ത്തി​യ​ത്.

ബി​കോം പ​ഠി​ച്ച് അ​ക്കൗ​ണ്ട്സ് ജോ​ലി ചെ​യ്തി​രു​ന്ന വൃ​ന്ദ​യ്ക്ക് പി​ന്നീ​ട് ര​ണ്ടു കു​ട്ടി​ക​ളാ​യ​തോ​ടെ ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ച്ചി​ല്ല. ഗ്രാ​ഫി​ക് ഡി​സൈ​ന​ർ ആ​യ ഭ​ർ​ത്താ​വ് സു​കേ​ഷ് കി​ര​ണി​ന്‍റെ അ​ച്ഛ​ൻ എം.​വി. ക​രു​ണാ​ക​ര​നും അ​മ്മ ടി. ​സു​മ​തി​യും പാ​ര​ന്പ​ര്യ ക​ർ​ഷ​ക കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു.

ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്ത് അ​ച്ഛ​നും അ​മ്മ​യും ചെ​യ്യു​ന്ന കൃ​ഷി​ക​ൾ​ക്ക് ത​ന്നാ​ലാ​യ​ത് ചെ​യ്താ​യി​രു​ന്നു വൃ​ന്ദ​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പ്പ്.

ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി

കൃ​ഷി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ മാ​ർ​ക്ക​റ്റ് ഉ​ണ്ടാ​കാ​തി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​ന്ന്. അ​ക്കാ​ല​ത്ത് ഇ​വ​രു​ടെ വ​യ​ലി​ൽ വ​ൻ​തോ​തി​ൽ ചീ​ര വി​ള​വെ​ടു​ത്ത​തോ​ടെ ഇ​വ എ​വി​ടെ കൊ​ണ്ടു വി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ വൃ​ന്ദ​യു​ടെ ക​ഥ ര​സ​ക​ര​മാ​യി​രു​ന്നു.

ചീ​ര ഓ​രോ കെ​ട്ടു​ക​ളാ​ക്കി മു​ല്ല​ക്കൊ​ടി​യു​ടെ റോ​ഡ​രി​കി​ൽ കൊ​ണ്ടു​വ​ച്ചു ചീ​ര...​ചീ​ര... എ​ന്ന് ഉ​റ​ക്കെ​വി​ളി​ച്ചു വി​ൽ​പ്പ​ന ന​ട​ത്താ​ൻ കാ​ണി​ച്ച ആ ​ധൈ​ര്യം ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ന്‍റെ​യു​ള്ളി​ൽ മ​യ്യി​ൽ മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വി​യ​ർ​പ്പി​നു​ള്ള പ്ര​തി​ഫ​ലം കി​ട്ടു​ന്ന ഒ​രു സം​രം​ഭ​ത്തി​ലേ​ക്ക് ക​ട​ക്കാ​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു വൃ​ന്ദ.

അ​തി​നാ​യി കൃ​ഷി​വ​കു​പ്പി​ന്‍റെ​യും കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ​യും ഒ​പ്പം മു​ല്ല​ക്കൊ​ടി പാ​ട​ശേ​ഖ​ര സ​മി​തി, കൈ​വ​യ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ 2021ൽ ​ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി​യെ​ന്ന പേ​രി​ൽ സം​രം​ഭ​ത്തി​ന് വൃ​ന്ദ തു​ട​ക്ക​മി​ട്ടു.

ഇ​തോ​ടെ കൂ​ടു​ത​ൽ കൃ​ഷി​ക്കാ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ​ല്ലാം കാ​ർ​ഷി​ക വി​പ​ണി​യി​ലൂ​ടെ ന്യാ​യ​മാ​യ വി​ല​യി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ മ​യ്യി​ലി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ച്ചു.

 

 

Agriculture

ഇ​ൻ​ഡോ​ർ പ്ലാ​ന്‍റ് വി​പ​ണി​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​സ്മ​യം

ഓ​ഫീ​സ് ടേ​ബി​ളി​ലും മു​റി​ക​ളു​ടെ കോ​ർ​ണ​റു​ക​ളി​ലു​മൊ​ക്കെ പോ​സി​റ്റി​വി​റ്റി നി​റ​യ്ക്കു​ന്ന ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ ഇ​ന്നൊ​രു ട്രെ​ൻ​ഡാ​ണ്. മ​ണി​പ്ലാ​ന്‍റ്, ല​ക്കി​ബാം​ബു, ക്രോ​ട്ടോ​ണ്‍​സ്, ക്രി​പ്റ്റാ​ൻ​ന്ത​സ്, അ​ഗ്ളോ​ണി​മ തു​ട​ങ്ങി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​ണ്ട്.

ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ളു​ടെ ഒ​രു ന​ഴ്സ​റി സ്വ​പ്നം ക​ണ്ടു​ന​ട​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മ​ൻ​മോ​ഹ​ൻ ഇ​ന്ന് അ​തു യാ​ഥാ​ർ​ഥ്യ​മാ​ക്കി.

എ​റ​ണാ​കു​ള​ത്തെ എ​സ്ആ​ർ​വി സ്കൂ​ൾ പ​ഠ​ന​കാ​ല​ത്താ​ണ് മ​ൻ​മോ​ഹ​നെ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ ആ​ക​ർ​ഷി​ച്ച​ത്.

ക​ള​പ്പ​റ​ന്പ​ത്ത് മ​ൻ​മോ​ഹ​ൻ പി​താ​വ് അ​ജി​ത്കു​മാ​റി​ന്‍റെ​യും അ​മ്മ ല​ക്ഷ്മി​യു​ടെ നി​ർ​ബ​ന്ധ​ത്തി​നു കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ൽ നി​ന്നും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി.

പ​ഠ​ന​മൊ​ക്കെ ക​ഴി​ഞ്ഞ് ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യും അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ജോ​ലി കി​ട്ടി എ​ന്നു​ള്ള ഇ-​മെ​യി​ലു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സ​ന്തോ​ഷ​ത്തേ​ക്കാ​ളേ​റെ സ​ങ്ക​ട​മേ ന​ൽ​കി​യു​ള്ളൂ.

എ​ൻ​ജി​നി​യ​റാ​കാ​ന​ല്ല മ​റി​ച്ച് ഒ​രു ന​ഴ്സ​റി ന​ട​ത്തി​പ്പു​കാ​ര​നാ​കാ​നാ​യി​രു​ന്നു മ​ൻ​മോ​ഹ​ന് ആ​ഗ്ര​ഹം.

പ​ഠ​ന​കാ​ല​ത്തെ പാ​ഷ​നു പി​ന്നാ​ലെ

2012 മു​ത​ൽ മ​ൻ​മോ​ഹ​ൻ ചെ​റി​യ​തോ​തി​ൽ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ളു​ടെ ക​ച്ച​വ​ടം ആ​രം​ഭി​ച്ചി​രു​ന്നു. ആ​ദ്യം ചെ​ടി​ക​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​ക​ളി​ലാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. കു​റ​ച്ച് സ്റ്റോ​ക്ക് എ​ടു​ക്കും.

അ​തു​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നു പോ​കും. അ​തു വി​റ്റു തീ​രു​മ്പോ​ൾ മ​ട​ങ്ങും എ​ന്ന​താ​യി​രു​ന്നു രീ​തി. എ​ക്സി​ബി​ഷ​നു​ക​ളി​ൽ​നി​ന്നും ചെ​ടി വാ​ങ്ങു​ന്ന​വ​ർ പി​ന്നീ​ട് കാ​ണു​മ്പോ​ൾ ന​ല്ല ചെ​ടി​യാ​യി​രു​ന്നു, ഇ​പ്പോ​ഴും ആ​രോ​ഗ്യ​ത്തോ​ടെ വ​ള​രു​ന്നു​ണ്ട് എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി.

അ​ങ്ങ​നെ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലേ​ക്കും എ​ട്ടു സെ​ന്‍റ് സ്ഥ​ല​ത്തേ​ക്കും ത​ന്‍റെ പാ​ഷ​നെ മ​ൻ​മോ​ഹ​ൻ എ​ത്തി​ച്ചു. 2014 ൽ 5,000 ​രൂ​പ​യു​ടെ സ്റ്റോ​ക്കു​മാ​യി വാ​ട​ക​യ്ക്ക് എ​ടു​ത്ത സ്ഥ​ല​ത്ത് ന​ഴ്സ​റി ആ​രം​ഭി​ച്ചു.

അ​ങ്ങ​നെ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ളെ വ​ള​ർ​ത്തി​യും വി​ൽ​പ്പ​ന ന​ട​ത്തി​യും പ​ഠ​ന​കാ​ല​ത്തേ സ്വ​ന്തം വ​ഴി ഈ ​യു​വാ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ക്ഷേ, വാ​ട​ക സ്ഥ​ല​ങ്ങ​ൾ​ക്ക് പ​രി​മി​തി​ക​ളു​ണ്ട്.

കാ​ര​ണം പെ​ട്ടെ​ന്ന് സ്ഥ​ലം മാ​റു​മ്പോ​ഴൊ​ക്കെ​യും ഈ ​ചെ​ടി​ക​ളെ പാ​ക്ക് ചെ​യ്ത് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു പോ​വു​ക, അ​വ​യെ വീ​ണ്ടും പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തു​ക അ​ൽ​പ്പം റി​സ്കാ​ണ്.

ചി​ല​പ്പോ​ൾ ഏ​റെ പ്രി​യ​പ്പെ​ട്ട ചെ​ടി​ക​ൾ ന​ശി​ച്ചു പോ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. സ്വ​ന്ത​മാ​യി അ​ൽ​പ്പം സ്ഥ​ലം അ​തി​ലൊ​രു ന​ഴ്സ​റി എ​ന്ന സ്വ​പ്നം അ​ങ്ങ​നെ മ​ൻ​മോ​ഹ​ന്‍റെ​യു​ള്ളി​ൽ ക​ട​ന്നു കൂ​ടി.

 

 

Agriculture

ത​ണ്ണി​മ​ത്ത​നി​ലൂ​ടെ വി​ജ​യം​വ​രി​ച്ച യു​വ​ടെ​ക്കി

ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യുമ്പോഴും ക​ത്തു​ന്ന സൂ​ര്യ​നു കീ​ഴി​ലെ കൃ​ഷി​യി​ട​ത്തെ​യും ക​ർ​ഷ​ക​രെ​യും മ​റ​ക്കാ​തെ, കി​ട്ടു​ന്ന സ​മ​യ​മൊ​ക്കെ മ​ണ്ണി​ൽ പൊ​ന്നു​മ​ത്ത​ൻ വി​ള​യി​ക്കു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ ആ​യ​വ​ന ഉ​പ്പൂ​ട്ടു​ങ്ക​ൽ ഷോ​ണ്‍ ജോ​ഷി.

പ​ച്ച​ക്ക​റി കൃ​ഷി​ക്കു ന​ൽ​കു​ന്ന സാ​ധാ​ര​ണ പ​രി​ച​ര​ണ​വും അ​ൽ​പം ശ്ര​ദ്ധ​യും ന​ൽ​കി ത​ണ്ണി​മ​ത്ത​ൻ കൃ​ഷി വി​ജ​യി​പ്പി​ക്കാ​നാ​വു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​യു​വ ക​ർ​ഷ​ക​ൻ. വേ​ന​ൽ വി​ള​യാ​യി പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി പ​രീ​ക്ഷി​ച്ചാ​ലോ എ​ന്ന ഒ​രു തോ​ന്ന​ൽ ഷോ​ണി​നു​ണ്ടാ​വു​ന്ന​ത്.

പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ നോ​ക്കി​യ ത​ണ്ണി​മ​ത്ത​ൻ എ​ന്ന വേ​ന​ൽ​ക്കാ​ല കൃ​ഷി ഇ​പ്പോ​ൾ വി​ജ​യ​ക​ര​മാ​യി നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി ന​ന​വു നി​ൽ​ക്കു​ന്ന എ​ന്നാ​ൽ, വെ​യി​ൽ ല​ഭി​ക്കു​ന്ന മ​ണ്ണാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മെ​ന്ന് ഷോ​ണ്‍ പ​റ​ഞ്ഞു.

നെ​ൽ​പ്പാ​ടം പോ​ലെ​യു​ള്ള താ​ഴ്ന്ന, നി​ര​പ്പാ​യ കൃ​ഷി​യി​ടം പ​രി​പാ​ല​നം എ​ളു​പ്പ​മാ​ക്കും. ഉ​യ​ർ​ന്ന് അ​ല്പം ചെ​രി​വു​ള്ള പ്ര​ത​ല​ത്തി​ലാ​ണ് ഷോ​ണ്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി ആ​ണ്ടു​വ​ട്ടം തു​ട​ർ​ച്ച​യാ​യി ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ള്ള​തി​നാ​ൽ കൃ​ഷി​യി​ടം മു​ഴു​വ​ൻ പൈ​പ്പു സ്ഥാ​പി​ച്ച് ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നി​ലൂ​ടെ​യാ​ണ് ത​ണ്ണി​മ​ത്ത​ന് ജ​ല​സേ​ച​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

Agriculture

കൗതുകക്കാഴ്ചയായി കള്ളിമുൾ ചെടി പൂത്തു

കൗ​തു​ക​ക്കാ​ഴ്ച​യാ​യി ക​ള്ളി​മു​ള്‍ ചെ​ടി പൂ​ത്തു. ഇ​റു​മ്പ​യം ഒ​റ​ക്ക​നാം​കു​ഴി ജോ​ണ്‍​സ​ണ്‍ വ​ര്‍​ക്കി​യു​ടെ വീ​ട്ടു​മു​റ്റ​ത്തു നി​ല്‍​ക്കു​ന്ന 48 വ​ര്‍​ഷ​ത്തോ​ളം പ്രാ​യ​മു​ള്ള ക​ള്ളി​മു​ള്‍ ചെ​ടി​യാ​ണ് പൂ​ത്ത​ത്.

ഒ​റ്റ ത​ണ്ടി​ല്‍ പ​ത്ത് അ​ടി​യി​ലേ​റേ ഉ​യ​ര​ത്തി​ല്‍ വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ചെ​ടി​യി​ല്‍ അ​ഞ്ഞൂ​റോ​ളം പൂ​ക്ക​ളാ​ണു​ള്ള​ത്. വി​ട​രാ​റാ​യ നി​ര​വ​ധി മൊ​ട്ടു​ക​ളും ചെ​ടി​യി​ലു​ണ്ട്.

ഏ​താ​ണ്ട് താ​മ​ര പൂ​വി​ന്‍റെ വ​ലി​പ്പ​ത്തി​ലു​ള്ള പൂ​വി​ന് വെ​ള്ള നി​റ​മാ​ണ്. മൂ​ന്നു ദി​വ​സ​ത്തോ​ള​മാ​ണ് ഒ​രു പൂ​വി​ന്‍റെ ആ​യു​സെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. രാ​വി​ലെ നാ​ലോ​ടെ പൂ​ക്ക​ളെ​ല്ലാം വി​ട​രും.

അ​ഞ്ചു വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ ചെ​ടി പൂ​ക്കു​ന്നു​ണ്ടെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പൂ​ക്ക​ൾ കാ​ണു​ന്ന​തി​നും ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Agriculture

തേ​നീ​ച്ച​കൃ​ഷി​യി​ലെ പു​ത്ത​ൻ​പാ​ഠം

ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ സ്വ​ന്ത​മാ​യി ന​ട​ത്തി​യ സൂ​ക്ഷ്മ​പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ അ​റി​വു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തേ​ൻ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് ക​ഞ്ഞി​ക്കു​ഴി ആ​ൽ​പ്പാ​റ സ്വ​ദേ​ശി​യാ​യ കൂ​ട്ടു​ങ്ക​ൽ ജോ​മി തോ​മ​സ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പി​താ​വ് ന​ൽ​കി​യ ഒ​രു ചെ​റു​തേ​നീ​ച്ച​പ്പെ​ട്ടി​യി​ൽ​നി​ന്നാ​യി​രു​ന്നു തേ​ൻ​കൃ​ഷി​യു​ടെ തു​ട​ക്കം. തേ​നും തേ​നീ​ച്ച​യും ഇ​ദ്ദേ​ഹ​ത്തി​ന് ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​തി​നാ​ൽ​ത​ന്നെ തേ​ൻ​കൃ​ഷി​യി​ൽ പു​ത്ത​ൻ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ജോ​മി മു​ന്നോ​ട്ടു​വ​ന്നു.

ഇ​ങ്ങ​നെ ല​ഭി​ച്ച പു​ത്ത​ൻ അ​റി​വു​ക​ളാ​ണ് സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ പാ​ർ​ട്ട് ടൈം ​ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ജോ​മി​യെ ശ്ര​ദ്ധേ​യ​നാ​ക്കു​ന്ന​ത്.

തേ​നീ​ച്ച​ക​ളു​ടെ സ്വ​ഭാ​വം, ഭ​ക്ഷ​ണ​രീ​തി, തേ​ൻ​നി​ർ​മാ​ണം, വ്യ​ത്യ​സ്ത ഇ​നം തേ​നീ​ച്ച​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​പ​തി​റ്റാ​ണ്ടോ​ളം നി​രീ​ക്ഷി​ച്ചാ​ണ് ഈ ​ക​ർ​ഷ​ക​ൻ തേ​നീ​ച്ച​കൃ​ഷി​യി​ൽ സ്വ​ന്ത​മാ​യ പാ​ത വെ​ട്ടി​ത്തു​റ​ന്ന​ത്.

പു​ര​യി​ട​ത്തി​ൽ 250 തേ​നീ​ച്ച​കോ​ള​നി​ക​ൾ

ല​ളി​ത​മാ​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച ചെ​റു​തേ​നീ​ച്ച​കൃ​ഷി ഘ​ട്ടം​ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച് 250 തേ​നീ​ച്ച​കോ​ള​നി​യി​ൽ എ​ത്തി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നാ​യി. ബി-​ഹ​ണി ഇ​ടു​ക്കി എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് ചെ​റു​തേ​ൻ വി​പ​ണ​നം ന​ട​ത്തി​വ​രു​ന്ന​ത്.

കി​ലോ​യ്ക്ക് ശ​രാ​ശ​രി 2,500 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന. അ​നു​കൂ​ല കാ​ലാ​വ​സ്ഥ തേ​ൻ ഉ​ത്പാ​ദ​ന​ത്തി​ന് പ്ര​ധാ​ന​മാ​ണ്. വീ​ടി​നോ​ടു ചേ​ർ​ന്ന അ​ര​യേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ ജാ​തി, കൊ​ക്കോ, തെ​ങ്ങ്, കു​രു​മു​ള​ക്, റമ്പു​ട്ടാ​ൻ, ത​ന്നാ​ണ്ടു​കൃ​ഷി​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് തേ​നീ​ച്ച​കോ​ള​നി​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​പാ​ല​നം

മ​റ്റു​ജോ​ലി​ക​ൾ​ക്കി​ട​യി​ലും ആ​യാ​സ​മി​ല്ലാ​തെ ചെ​യ്യാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് തേ​നീ​ച്ച​കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത. വീ​ടി​നോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്തും പു​ര​യി​ട​ങ്ങ​ളി​ലും മ​ഴ ന​ന​യാ​തെ സൂ​ക്ഷി​ക്കാ​നാ​യാ​ൽ എ​ത്ര കോ​ള​നി വേ​ണ​മെ​ങ്കി​ലും സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

പു​ര​യി​ട​ങ്ങ​ളി​ൽ സ്റ്റാ​ന്‍റി​ൽ ഉ​റ​പ്പി​ച്ചും വീ​ടി​ന്‍റെ ഇ​റമ്പി​​ൽ വ​ള്ളി​യി​ൽ കെ​ട്ടി​ത്തൂ​ക്കി​യും കൂ​ടു​ക​ൾ സ്ഥാ​പി​ക്കാം. കൂ​ടി​നു​ള്ളി​ൽ ഈ​ർ​പ്പം ത​ട്ടി​യാ​ൽ ഈ​ച്ച​ക​ൾ ച​ത്തു​പോ​കാ​നും കൂ​ട് ഉ​പേ​ക്ഷി​ച്ച് പോ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഇ​തോ​ടൊ​പ്പം മു​ട്ട​ക​ളി​ൽ പൂ​പ്പ​ൽ ബാ​ധി​ക്കു​ക​യും മു​ട്ട വി​രി​യാ​തി​രി​ക്കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഏ​റെ ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്. അ​മി​ത​മാ​യ ചൂ​ടും ദോ​ഷം ചെ​യ്യും. കൂ​ടു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ ത​മ്മി​ൽ ഒ​ര​ടി അ​ക​ല​മെ​ങ്കി​ലും വേ​ണം.

തേ​നീ​ച്ച​ക​ൾ അ​വ​ര​വ​രു​ടെ സ്വ​ന്തം കൂ​ട് ക​ണ്ടെ​ത്തു​ന്ന​ത് ഗ​ന്ധം, ശ​ബ്ദം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്. ഓ​രോ കോ​ള​നി​യി​ലേ​യും ഈ​ച്ച​ക​ൾ​ക്ക് വ്യ​ത്യ​സ്ത ഗ​ന്ധ​മാ​ണു​ള്ള​ത്. സ്വ​ന്തം കൂ​ട്ടി​ലെ ഈ​ച്ച​ക​ളെ തി​രി​ച്ച​റി​യു​ന്ന​തും ഇ​തി​ലൂ​ടെ​യാ​ണ്.

Agriculture

വേ​ന​ല്‍​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി പ​രി​പാ​ലി​ക്കു​ന്ന വി​ധം

വേ​ന​ല്‍​ക്കാ​ല​ത്ത് (മാ​ര്‍​ച്ച്‌ - മേ​യ്) പ​ച്ച​ക്ക​റി കൃ​ഷി വി​ജ​യ​ക​ര​മാ​ക്കാ​ന്‍ ശ​രി​യാ​യ പ​രി​പാ​ല​നം വ​ള​രെ പ്ര​ധാ​ന​മാ​ണ്. കാ​ര​ണം ചൂ​ടും ജ​ല​ക്ഷാ​മ​വും വി​ള​യെ ബാ​ധി​ക്കും. ഇ​താ എ​ളു​പ്പ​ത്തി​ല്‍ പാ​ലി​ക്കാ​വു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍

1. ജ​ല​സേ​ച​നം

  • ദി​വ​സ​വും രാ​വി​ലെ നേ​ര​ത്തെ​യും വൈ​കു​ന്നേ​ര​വും വെ​ള്ളം ന​ല്‍​കു​ക.
  • ഉ​ച്ച​യ്ക്ക് വെ​ള്ളം ഒ​ഴി​ക്ക​രു​ത് (വേ​രു​ക​ള്‍​ക്ക് ക്ഷ​തം വ​രാം).
  • ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ഏ​റ്റ​വും ന​ല്ല​ത്.
  • മ​ണ്ണ് മു​ഴു​വ​ന്‍ ന​ന​യ​ണം, പ​ക്ഷേ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്ക​രു​ത്.

2. മ​ള്‍​ച്ചിം​ഗ്

  • ചൂ​ട് കു​റ​യ്ക്കാ​നും ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നും സ​ഹാ​യി​ക്കും.
  • ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍, പു​ല്ല്, തേ​ങ്ങ​ച്ചീ​പ്പ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്കു​ക.
  • ഇ​ത് വെ​ള്ളം കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചും ന​ല്ല വ​ള​ര്‍​ച്ച ന​ല്‍​കും.

3. ത​ണ​ല്‍ ഒ​രു​ക്ക​ല്‍

  • 50 ശ​ത​മാ​നം ഷേ​ഡ് നെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ ന​ല്ല​ത്.
  • നേ​രി​ട്ട് ക​ന​ത്ത സൂ​ര്യ​പ്ര​കാ​ശം ഒ​ഴി​വാ​ക്കു​ക.
  • ചെ​റു ചെ​ടി​ക​ള്‍​ക്ക് പ്ര​ത്യേ​കി​ച്ച് ത​ണ​ല്‍ ആ​വ​ശ്യ​മാ​ണ്.

4. വ​ള​പ്ര​യോ​ഗം

  • ജൈ​വ​വ​ളം കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ക:
  • കാ​ള​വ​ളം, കോ​മ്പോ​സ്റ്റ്, വേ​ര്‍​മി ക​മ്പോ​സ്റ്റ് 10-15 ദി​വ​സ​ത്തി​ന് ഒ​രി​ക്ക​ല്‍ ന​ല്‍​കാം.
  • ജൈ​വ ലി​ക്വി​ഡ് വ​ള​ങ്ങ​ള്‍ (പ​ഞ്ച​ഗ​വ്യം, ജീ​വാ​മൃ​തം) ന​ല്ല​താ​ണ്.

5. കീ​ട​രോ​ഗ നി​യ​ന്ത്ര​ണം

വേ​ന​ലി​ല്‍ കീ​ട​ങ്ങ​ള്‍ കൂ​ടു​ത​ലാ​കും. നീം ​ഓ​യി​ല്‍ 7-10 ദി​വ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ത​ളി​ക്കു​ക. ക​റു​ത്ത ചീ​ങ്ക​ണ്ണി, വെ​ള്ള​പ്പൂ​ച്ച എ​ന്നി​വ ശ്ര​ദ്ധി​ക്കു​ക. രാ​സ​വ​ള​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

6. മ​ണ്ണ് പ​രി​പാ​ല​നം

  • മ​ണ്ണ് ഉ​ണ​ങ്ങാ​തി​രി​ക്കാ​ന്‍ ഇ​ട​യ്ക്കി​ടെ ന​ന​വ് നി​ല​നി​ര്‍​ത്തു​ക
  • മ​ണ്ണ് പൊ​ടി​ഞ്ഞ നി​ല​യി​ല്‍ വേ​ണം
  • കു​ഴി​യി​ട​ല്‍ / ഇ​ട​വി​ട്ട് മ​ണ്ണ് അ​ല​സി​പ്പി​ക്ക​ല്‍ ചെ​യ്യു​ക

7. ത​ണ്ടു കെ​ട്ട​ല്‍ & പി​ന്തു​ണ

  • ത​ക്കാ​ളി, പ​യ​ര്‍ പോ​ലു​ള്ള ചെ​ടി​ക​ള്‍​ക്ക് തു​ണി / സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് പി​ന്തു​ണ ന​ല്‍​കു​ക. ഇ​ത് വി​ള​വെ​ടു​പ്പ് വ​ര്‍​ധി​പ്പി​ക്കും

8. പ്ര​ത്യേ​ക ശ്ര​ദ്ധ

  • ഉ​ച്ച​ചൂ​ട് കൂ​ടു​ത​ലാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ളം കു​റ​ച്ച് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കു​ക.
  • ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യു​ക.
  • ചെ​റു ചെ​ടി​ക​ള്‍​ക്ക് അ​ധി​ക സം​ര​ക്ഷ​ണം ന​ല്‍​കു​ക
  • 'വെ​ള്ളം + ത​ണ​ല്‍ + ജൈ​വ​വ​ളം' = വേ​ന​ല്‍​ക്കാ​ല വി​ജ​യ കൃ​ഷി.

Agriculture

മോ​ളി​യു​ടെ ചി​രി​യി​ലു​ണ്ട്; കൃ​ഷി​യു​ടെ ര​സ​ത​ന്ത്രം

ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ല​ക്കോ​ട് ക​ണ്ട​ത്തി​ൽ മോ​ളി ആ​ന്‍റ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​യാ​ത്ത​തൊ​ന്നു​മി​ല്ല. മ​ണ്ണി​നെ സ്നേ​ഹി​ച്ച് കൃ​ഷി​യു​ടെ ര​സ​ത​ന്ത്ര​മ​റി​ഞ്ഞ് നൂ​റു​മേ​നി വി​ള​വു നേ​ടു​ന്ന ഇ​വ​ർ പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്.

ആ​റേ​ക്ക​റി​ൽ 35ഓ​ളം വി​ള​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​യി​നം പ​ഴ​വ​ർ​ഗ​ങ്ങ​ളാ​ണ് ത​ഴ​ച്ചു​വ​ള​ർ​ന്ന് ഫ​ലം ചൂ​ടി നി​ൽ​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഹോം ​ഗ്രോ​ണി​ൽ​നി​ന്ന് വാ​ങ്ങി​യ 200ഓ​ളം കാ​യ്ഫ​ല​മു​ള്ള റം​ബു​ട്ടാ​ൻ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്.

ഞാ​ലി​പ്പൂ​വ​ൻ, റോ​ബ​സ്റ്റ, കാ​ളി, ചു​ണ്ടി​ല്ലാ​ൻ, നേ​ന്ത്ര​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട 600ഓ​ളം വാ​ഴ, മം​ഗോ​സ്റ്റി​ൻ, അ​ബി​യു, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, സ്റ്റാ​ർ ഫ്രൂ​ട്ട്, ലി​ച്ചി, ഞാ​വ​ൽ, പ​പ്പാ​യ, പേ​ര, ചാമ്പ, ചെ​റു​നാ​ര​കം, നീ​ലം, കൊ​ളം​ബ്, മൂ​വാ​ണ്ട​ൻ ഇ​ന​ത്തി​ൽ മാ​വ്, പ്ലാ​വ് എ​ന്നി​വ​യും തോ​ട്ട​ത്തി​ലു​ണ്ട്.

ഇ​തി​നു​പു​റ​മെ ജാ​തി, ക​ശു​മാ​വ്, ടി​ത​ഡി, കു​റ്റ്യാ​ടി ഇ​നം തെ​ങ്ങു​ക​ൾ, ആ​യി​ര​ത്തി​ൽ​പ​രം ക​മു​ക് എ​ന്നി​വ​യും പു​ര​യി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​രി​പാ​ലി​ച്ചു​വ​രു​ന്നു. ഓ​രോ വി​ള​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ൾ:

ഒ​ട്ടു​മി​ക്ക പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ​യു​ണ്ട്. പാ​വ​ൽ, പ​ട​വ​ലം, ത​ക്കാ​ളി, കോ​വ​ൽ, പീ​ച്ചി​ൽ, ചു​ര​യ്ക്ക, വ​ള്ളി​പ്പ​യ​ർ, ച​തു​ര​പ്പ​യ​ർ, വ​ഴു​ത​ന, നി​ത്യ​വ​ഴു​ത​ന, വെ​ണ്ട, ചീ​ര, കാ​ന്താ​രി, കൊമ്പൻ, വെ​ള്ള​രി, കു​ന്പ​ളം, മ​ത്ത​ൻ, മു​രി​ങ്ങ തു​ട​ങ്ങി​യ​വ കൃ​ഷി​ക​ളു​മു​ണ്ട്.

വ​ള​പ്ര​യോ​ഗം:

ചാ​രം, ചാ​ണ​കം, ക​ട​ല​പ്പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ചെ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഒ​രു പ​ശു​വി​നെ​യും പോ​ത്ത് കി​ടാ​രി​യെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്. തോ​ട്ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ന കീ​റി വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​ൽ ജ​ല​സേ​ച​നം ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ്.

തോ​ട്ട​ത്തി​ൽ കാ​ന കീ​റി​യി​രി​ക്കു​ന്ന​തി​നാ​ൽ വേ​ന​ലി​ൽ മ​ണ്ണി​ന്‍റെ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​നും വ​ർ​ഷ​കാ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​ന്നു.

പ​രമ്പ​രാ​ഗ​ത​മാ​യ കൃ​ഷി അ​റി​വു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ വി​ള​ക​ൾ​ക്ക് കാ​ര്യ​മാ​യ കീ​ട​ബാ​ധ ഉ​ണ്ടാ​കാ​റി​ല്ല.

Agriculture

വി​ജ​യ​ഗാ​ഥ​യു​മാ​യി കു​റു​മ്പനാ​ടം സ്കൂ​ൾ

"​മ​ണ്ണ് പൊ​ന്നാ​ണ്..... മ​ന​സ് വി​ത്താ​ണ്’ എ​ന്ന ആ​പ്ത​വാ​ക്യം അ​ന്വ​ർ​ഥ​മാ​ക്കു​ക​യാ​ണ് കു​റു​മ്പനാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ചെ​റി​യാ​ൻ ക​റു​ക​പ്പ​റമ്പി​ലി​ന്‍റെ അ​നു​ഗ്ര​ഹ​ത്തോ​ടും ഹെ​ഡ്മാ​സ്റ്റ​ർ ബി​നു ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്ത​പ്പോ​ൾ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി സ്കൂ​ൾ വ​ള​പ്പി​ലെ മ​ണ്ണി​ൽ പൊ​ന്നു വി​ള​യു​ക​യാ​ണ്.

മി​ക​ച്ച ക​ർ​ഷ​ക​നാ​യ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് എ​ല്ലാ പി​ന്തു​ണ​യു​മാ​യി അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​മു​ണ്ട്. സ്കൂ​ൾ ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബി​നാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി രീ​തി​ക​ൾ

സ്കൂ​ളി​നു ചു​റ്റു​മു​ള്ള അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള കൃ​ഷി രീ​തി​ക​ളാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ക്കു​ന്ന​ത്.

"​കും​ഭ​ത്തി​ൽ ന​ട്ടാ​ൽ കു​ട​ത്തോ​ളം' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ കും​ഭ​മാ​സ​ത്തി​ൽ ത​ന്നെ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യ കാ​ച്ചി​ൽ, ചേ​ന, ചേമ്പ് എ​ന്നി​വ കൃ​ഷി ചെ​യ്ത് തു​ട​ങ്ങു​ന്നു.

സ്കൂ​ൾ വ​ള​പ്പി​ലെ ച​പ്പു​ച​വ​റു​ക​ൾ മു​ഴു​വ​ൻ കു​ഴി​ക​ളി​ലി​ട്ട് മൂ​ടി ത​ടം ത​യാ​റാ​ക്കു​ന്നു. സ്കൂ​ൾ വ​ള​പ്പി​ൽ​നി​ന്നു​ത​ന്നെ ശേ​ഖ​രി​ക്കു​ന്ന വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് ഇ​വി​ടു​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ പ​യ​ർ, പാ​വ​ൽ, കോ​വ​ൽ, വെ​ണ്ട, വെ​ള്ള​രി, വ​ഴു​ത​ന, ത​ക്കാ​ളി, പ​ട​വ​ലം, കു​ക്കു​ന്പ​ർ, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്നു.

കു​ട്ടി​ക​ൾ​ക്കു പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​വും പ്ര​കൃ​തി​യോ​ടു​ള്ള സ്നേ​ഹ​വും വ​ള​ർ​ത്താ​ൻ ഇ​വി​ടു​ത്തെ കൃ​ഷി​രീ​തി​ക​ൾ സ​ഹാ​യ​ക​മാ​കു​ന്നു. രാ​സ​വ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി അ​ടു​ക്ക​ള മാ​ലി​ന്യ​ത്തി​ൽ​നി​ന്നു നി​ർ​മ്മി​ക്കു​ന്ന ജൈ​വ​വ​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തു പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തൊ​രു​മി​ച്ചു പ​ച്ച​ക്ക​റി പ​രി​പാ​ല​ന​വും വെ​ള്ളം ന​ന​ക്ക​ലും ക​ള​പ​റി​ക്ക​ലും വ​ള​മി​ടീ​ലും​വ​രെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തു പോ​രു​ന്നു.

ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ന​ട്ടു​ന​ന​ച്ച വി​ത്തു​ക​ളെ​ല്ലാം മു​ള​പൊ​ട്ടു​ന്ന​തി​ലൂ​ടെ പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ച്ച​പ്പു​കൊ​ണ്ട് നി​റ​യാ​ൻ തു​ട​ങ്ങും. വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​വും കു​ട്ടി​ക​ൾ​ക്കു നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് അ​വ​ർ​ക്കു ല​ഭി​ക്കു​ന്ന വ​ലി​യൊ​രു ഭാ​ഗ്യ​മാ​ണ്.

തോ​ട്ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ള്ള ബ​ന്തി​ച്ചെ​ടി​ക​ളു​ടെ പ്ര​ത്യേ​ക ഗ​ന്ധം കീ​ട​ങ്ങ​ളെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ന്നു. ഇ​വ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​കൃ​തി ത​രു​ന്ന ഈ ​ജൈ​വ പ്ര​തി​രോ​ധ മാ​ർ​ഗം തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​ണ്.

സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ

വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ വി​ഷാം​ശ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു. സീ​സ​ണ്‍ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന കു​ക്കു​ന്പ​ർ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന സ​ലാ​ഡ് കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്.

പ​റ​ന്പി​ൽ ഏ​ക​ദേ​ശം 400 മൂ​ട് ക​പ്പ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്, ക​പ്പ​യി​ലെ ത​ന്നെ നാ​ട​ൻ ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്ത് പോ​രു​ന്ന​ത്.

ശീ​ത​കാ​ല വി​ള​ക​ൾ

ന​വം​ബ​ർ മാ​സ​ത്തോ​ടെ ശീ​ത​കാ​ല കൃ​ഷി​ക്ക് നി​ല​മൊ​രു​ക്കു​ക​യാ​ണ് അ​ടു​ത്ത ഘ​ട്ടം. ശീ​ത​കാ​ല വി​ള​ക​ളാ​യ കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, ബ്രൊ​ക്കോ​ളി, ക്യാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് തു​ട​ങ്ങി​യ​വ ന​വം​ബ​ർ മാ​സം ന​ടു​ന്ന​തോ​ടെ ശീ​ത​കാ​ല കൃ​ഷി​ക്കു തു​ട​ക്ക​മാ​യി.

വ​ള​ർ​ച്ച​യു​ടെ വി​വി​ധ​ഘ​ട്ട​ങ്ങ​ൾ പി​ന്നി​ടു​ന്ന ശീ​ത​കാ​ല വി​ള​ക​ൾ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​ഴ്ച​യു​ടെ വ​സ​ന്തം വി​ട​ർ​ത്തും. ഈ ​വി​ള​ക​ൾ കാ​ണു​ന്ന​തി​നും കൃ​ഷി രീ​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​യി ധാ​രാ​ളം ആ​ളു​ക​ൾ സ്കൂ​ളി​ലെ​ത്താ​റു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി​വ​രു​ന്നു. തോ​ട്ട​ത്തി​ൽ​നി​ന്നു പ​റി​ച്ചെ​ടു​ക്കു​ന്ന ക​പ്പ​യും ചേ​ന​യും കാ​ച്ചി​ലു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ മേ​ള​യു​ടെ മാ​റ്റു​കൂ​ട്ടു​ന്നു. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ആ​ണ് ഭ​ക്ഷ്യ​മേ​ള​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത.

ക​പ്പ​ബി​രി​യാ​ണി​യാ​ണ് രു​ചി​യി​ലും ജ​ന​പ്രീ​തി​യി​ലും മു​ന്നി​ൽ. വ​റ്റ മീ​ൻ കൊ​ണ്ടു​ണ്ടാ​ക്കി​യ മീ​ൻ​ക​റി​യും ക​പ്പ​യും ആ​ണ് മ​റ്റൊ​രു വി​ഭ​വം, കോ​ളി​ഫ്ള​വ​ർ ബ​ജി കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട മ​റ്റൊ​രു വി​ഭ​വ​മാ​ണ്.

ഒ​ട്ടേ​റെ മ​റ്റു വി​ഭ​വ​ങ്ങ​ളും ഭ​ക്ഷ്യ​മേ​ള​യി​ൽ ഇ​ടം പി​ടി​ക്കാ​റു​ണ്ട് കൂ​ടാ​തെ പ​റ​മ്പിൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ക​പ്പ, ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ് തു​ട​ങ്ങി​യ​വ വാ​ങ്ങു​വാ​ൻ നി​ര​വ​ധി നാ​ട്ടു​കാ​രും മാ​താ​പി​താ​ക്ക​ളും എ​ത്തി​ച്ചേ​രാ​റു​ണ്ട്. നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി ഇ​വി​ടു​ത്തെ ഭ​ക്ഷ്യ​മേ​ള മാ​റി​യി​ട്ടു​ണ്ട് എ​ന്ന​താ​ണ് സ​ത്യം.

 

Agriculture

ഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗുംഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗും

പോ​ളി​ഹൗ​സി​ൽ വ​ള​ർ​ത്തു​ന്ന ഇം​ഗ്ലീ​ഷ് സാ​ല​ഡ് കു​ക്കും​ബ​റു​ക​ൾ ഉ​യ​ർ​ന്ന ഗു​ണ​മേ·​യും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള​തും ഹോ​ട്ട​ലു​ക​ൾ, റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ൾ, സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ആ​വ​ശ്യ​ക്കാ​രു​ള്ള​തു​മാ​ണ്.

 
കാ​യ്ക​ൾ പ​റി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം പ്രീ-​കൂ​ളിം​ഗ്, ശ​രി​യാ​യ പാ​ക്കിം​ഗ്, യൂ​ണി​ഫോം സൈ​സിം​ഗ്, കൂ​ൾ ചെ​യി​നിം​ഗ് എ​ന്നി​വ ഉ​റ​പ്പാ​ക്കു​മ്പോ​ഴാ​ണ് മി​ക​ച്ച വി​ല​യും സ്ഥി​ര​മാ​യ മാ​ർ​ക്ക​റ്റും ല​ഭി​ക്കു​ന്ന​ത്.

ബ്രാ​ൻ​ഡിം​ഗ്, ഹൈ​ജീ​ൻ, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ കൂ​ടി ന​ൽ​കി​യാ​ൽ നി​ങ്ങ​ളു​ടെ ഉ​ത്പ​ന്നം പ്രീ​മി​യം മാ​ർ​ക്ക​റ്റി​ൽ മു​ന്നേ​റ്റം നേ​ടും.


സ​ലാ​ഡ് കു​ക്കും​ബ​റി​ന്‍റെ തൊ​ലി വ​ള​രെ ക​ട്ടി​കു​റ​ഞ്ഞ​താ​യ​തി​നാ​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം  അ​വ​യി​ലെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ട്ട് പെ​ട്ടെ​ന്ന് മൃ​ദു ആ​കു​ന്നു. അ​തി​നാ​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം 15 മി​നി​റ്റി​ൽ കൂ​ടു​ത​ൽ വെ​യി​ല​ത്തു വെ​യ്ക്ക​രു​ത്. 


അ​പ്പോ​ൾ ത​ന്നെ പാ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കാ​യ്ക​ൾ വെ​യി​ലു​കൊ​ള്ളാ​തെ സു​ഷി​ര​ങ്ങ​ളു​ള്ള ട്രേ​ക​ളി​ൽ ആ​ക്കി വെ​യ്ക്ക​ണം. സ​ലാ​ഡ് കു​ക്കുമ്പ​ർ രാ​വി​ലെ 7.30 ന് ​മു​ൻ​പ് പൊ​ട്ടി​ച്ചെ​ടു​ത്ത് 2 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ചാ​ൽ അ​വ​യു​ടെ ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് ഭാ​രം കു​റ​യു​ന്ന​ത് കു​റ​ക്കാ​നാ​കും. 


സ​ലാ​ഡ് കു​ക്കുമ്പ​ർ പ​റി​ച്ചെ​ടു​ത്ത​ശേ​ഷം കോ​ട്ട​ണ്‍ തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ച് വൃ​ത്തി​യാ​ക്ക​ണം (ക​ഴു​ക​രു​ത്). കാ​യ്ക​ൾ ഗു​ണ​മേന്മ അ​നു​സ​രി​ച്ച്  ത​രം​തി​രി​ക്ക​ണം. കാ​യു​ടെ വ​ലി​പ്പം, തൊ​ലി​യു​ടെ ക​ള​ർ, തി​ള​ക്കം, ആ​കൃ​തി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ത​രം തി​രി​ക്കേ​ണ്ട​ത്. 


പ​റി​ച്ചെ​ടു​ത്ത കാ​യ്ക​ൾ വാ​യു സ​ഞ്ചാ​ര​മു​ള്ള പെ​ട്ടി​ക​ളി​ലാ​ക്കി​യാ​ണ് വി​പ​ണി​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ട​ത് (ഒ​രു ബോ​ക്സി​ൽ 10  മു​ത​ൽ 25 കി. ​ഗ്രാം വ​രെ വ​യ്ക്കാം). പ്ലാ​സ്റ്റി​ക് ക​വ​റി​ലോ കാ​റ്റു ക​ട​ക്കാ​ത്ത പെ​ട്ടി​ക​ളി​ലോ വെ​യ്ക്ക​രു​ത്. 


അ​ങ്ങ​നെ ചെ​യ്താ​ൽ ചൂ​ടു​മൂ​ലം തൊ​ലി​യു​ടെ ക​ള​ർ മ​ങ്ങി കാ​യ മൃ​ദു​വാ​യി മാ​റു​ന്നു. കാ​യ്ക​ൾ പെ​ട്ടി​യി​ലാ​ക്കു​ന്ന​തി​നു മു​ൻ​പ് ഓ​രോ​ന്നും വെ​വ്വേ​റെ ഷ്രിം​ഗ് റാ​പ്പ് ഫി​ലിം കൊ​ണ്ട് പാ​ക്ക് ചെ​യ്താ​ൽ ഈ​ർ​പ്പ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നും ഗു​ണ​മേന്മ നി​ല​നി​ർ​ത്താ​നും ക​ഴി​യും.


ഇം​ഗ്ലീ​ഷ് സാ​ല​ഡ് കു​ക്കും​ബ​റി​ന്‍റെ Pre-Cooling Methods  1. Room Cooling (Shade Cooling / Ambient Pre-cooling)  ഏ​റ്റ​വും എ​ളു​പ്പ​വും സാ​ധാ​ര​ണ പ്ര​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണി​ത്.

വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് 15-20 മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്ന് മാ​റ്റി ഷേ​ഡി​ൽ വെ​ക്കു​ക. ന്ന, ​വാ​തി​ൽ​തു​റ​ന്ന ശു​ചി​ത്വ​മു​ള്ള ഒ​രു cool room/packing shed വെ​ക്കു​ക. വെ​ന്‍റി​ലേ​റ്റ​ഡ് പെ​ട്ടി​ക​ളി​ലാ​ക്കി 12 മ​ണി​ക്കൂ​ർ natural cooling. 

Agriculture

കാ​ന​ഡ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് തേ​ൻ കൃ​ഷി​യി​ലേ​ക്ക്

തേ​നീ​ച്ച​കൃ​ഷി​യി​ലും വി​പ​ണ​ന​ത്തി​ലും ന​വ​ത​രം​ഗ​മാ​യി ന്യൂ​ജ​ൻ ദ​ന്പ​തി​ക​ൾ. കു​മ​ളി ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണി ആ​ൻ​ഡ് ബീ ​ഫാ​മി​ന്‍റെ പു​തു​ത​ല​മു​റ സാ​ര​ഥി​ക​ളാ​യ ടോം ​ഫി​ലി​പ്പും മ​രി​യ​യു​മാ​ണ് ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​ത്.

കു​മ​ളി​യി​ലെ ബീ ​ഫാ​മി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് തേ​നീ​ച്ച​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് തേ​ൻ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തേ​നീ​ച്ച​യു​ടെ ഉ​റ്റ​തോ​ഴ​ൻ കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് വ​ട്ടം​തൊ​ട്ടി​യി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ ടോം ​തേ​നീ​ച്ച പ​രി​പാ​ല​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ടോ​മി​നു കൂ​ട്ടാ​യി എ​ത്തി​യ എം​എ​സ്ഡ​ബ്ല്യു ബി​രു​ദ​ധാ​രി മ​രി​യ​യും കാ​ന​ഡ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​യ​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി എ​ഴു​പ​ത് ട​ണ്‍ തേ​ൻ ഫി​ലി​പ്സ് ഹ​ണി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

1993ൽ ​കു​മ​ളി​യി​ലേ​ക്ക് കു​ടി​യേ​റി​യ ഫി​ലി​പ്പ​ച്ച​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ തേ​ൻ ഉ​ത്പാ​ദ​ക​രി​ൽ ഒ​രാ​ളാ​ണ്. ഫി​ലി​പ്പി​ന്‍റെ പു​ര​യി​ട​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ആ​യി​ര​ത്തി​ല​ധി​കം വ​ൻ​തേ​നീ​ച്ച​പ്പെ​ട്ടി​ക​ളും അ​റു​നൂ​റി​ല​ധി​കം ചെ​റു​തേ​നീ​ച്ച​പെ​ട്ടി​ക​ളു​മു​ണ്ട്.

സീ​സ​ണി​ൽ വ​ൻ​തേ​ൻ പെ​ട്ടി​യി​ൽ​നി​ന്ന് 20 കി​ലോ​യും ചെ​റു​തേ​ൻ പെ​ട്ടി​യി​ൽ​നി​ന്ന് 750 ഗ്രാ​മും തേ​ൻ ല​ഭി​ക്കും.

Agriculture

സാ​ല​ഡ് വെ​ള്ള​രി കൃ​ഷി​രീ​തി​ക​ൾ

സ​ലാ​ഡ് വെ​ള്ള​രി (ഇം​ഗ്ലീ​ഷ് കു​ക്കു​മ്പ​ർ) കൃ​ഷി ചെ​യ്യു​മ്പോൾ ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ന​ല്ല വി​ള​വ് ത​രു​ന്ന​തും ന​ല്ല ഗു​ണ​മേ​ന്മ​യും സ്വീ​കാ​ര്യ​ത ഉ​ള്ള​തു​മാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഗൈ​നോ​സി​യ​സ്, പാ​ർ​ത്ത​നോ​കാ​ർ​പി​ക്, F1ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് പോ​ളി​ഹൗ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. Powedery mildewവി​നെ​തി​രെ​യും കു​ക്കു​മ്പ​ർ മൊ​സൈ​ക്കി​നെ​തി​രെ​യും വാ​ട്ട​ർ മെ​ല​ൻ മൊ​സൈ​ക്കി​നെ​തി​രെ​യും പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള എ1 ​ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് മി​ക്ക​വാ​റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

കാ​ലാ​വ​സ്ഥ

പ്ര​കാ​ശം, അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല, ഈ​ർ​പ്പം എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും കു​ക്കു​മ്പ​റി​ന്‍റെ വ​ള​ർ​ച്ച​യെ​യും ഉ​ത്പാ​ദ​ന​ക്ഷ​മ​യെ​യും ബാ​ധി​ക്കു​ന്നു.

ചെ​ടി​ക​ൾ​ക്ക​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ അ​ന്ത​രീ​ക്ഷ ക്ര​മീ​ക​ര​ണ​വും പോ​ഷ​ക​മൂ​ല​ക​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​നം നി​ല​നി​ർ​ത്താ​നാ​കൂ.

കു​ക്കു​ന്പ​ർ മി​തോ​ഷ്ണ​മേ​ഖ​ല​യി​ൽ വ​ള​രു​ന്ന സ​സ്യ​മാ​ണ്. അ​നു​യോ​ജ്യ​മാ​യ താ​പ​നി​ല​യും ആ​ർ​ദ്ര​ത​യും ദീ​പ്ത​മാ​യ പ്ര​കാ​ശ​വും ഇ​വ​യു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​ക്ക് ആ​വ​ശ്യ​മാ​ണ്.

അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും മ​തി​യാ​യ പോ​ഷ​ക​മൂ​ല​ക​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യാ​ൽ അ​വ മ​റ്റു പ​ച്ച​ക്ക​റി വി​ള​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ക​യും ധാ​രാ​ളം ഫ​ല​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക​ൽ സ​മ​യ​ത്ത്, 250c - 300c ഉം ​രാ​ത്രി​സ​മ​യ​ത്ത് 180c - 220c ഉം ​താ​പ​നി​ല ഇ​വ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് യോ​ജി​ച്ച​താ​ണ്. ദി​വ​സം കു​റ​ച്ചു​നേ​രം 300c - 350c ആ​യാ​ലും ഇ​വ​യ്ക്ക് വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന താ​പ​നി​ല (> 320c) ആ​ണെ​ങ്കി​ൽ കാ​യ്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കും. രാ​ത്രി​യി​ലെ താ​പ​നി​ല 180c യി​ൽ താ​ഴാ​തി​രു​ന്നാ​ൽ ഇ​വ വ​ള​രെ വേ​ഗം വ​ള​ർ​ന്ന് പു​ഷ്പി​ക്കു​ന്നു.

താ​പ​നി​ല 180c ൽ ​താ​ഴ്ന്നാ​ൽ ബ​ഡ് ഉ​ണ്ടാ​കു​ന്ന​തി​നെ ബാ​ധി​ക്കും. അ​തേ​സ​മ​യം 380cൽ ​ഉ​യ​ർ​ന്നാ​ൽ പു​ഷ്പി​ക്കു​ന്ന​ത് കു​റ​യു​ക​യും കാ​യ പൊ​ഴി​ഞ്ഞു​പോ​കു​ക​യും ചെ​യ്യും.

ഹ​രി​ത​ഗൃ​ഹ​ത്തി​ലെ ആ​ർ​ദ്ര​ത 60-70% ആ​യി​രി​ക്കു​ന്ന​താ​ണ് ഇ​വ​യു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​ക്ക് ന​ല്ല​ത്. പ്ര​കാ​ശ​ത്തി​ന്‍റെ സാ​ന്ദ്ര​ത 80000-60000 ല​ക്സ് ആ​യി​രു​ന്നാ​ൽ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​കും.

Agriculture

മു​രു​കേ​ശ​ന്‍റെ ജൈ​വ മാ​തൃ​ക​യ്ക്ക് സ്‌​പൈ​സ​സ് ബോ​ര്‍​ഡ് പു​ര​സ്‌​കാ​രം

ജൈ​വ രീ​തി​യി​ലൂ​ടെ ഏ​ലം കൃ​ഷി​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ന​രി​യ​മ്പാ​റ സ്വ​ര്‍​ണ​വി​ലാ​സം സ്വ​ദേ​ശി ലാ​ല്‍ ഇ​ല്ലം മു​രു​കേ​ശ​ന് സ്‌​പൈ​സ​സ് ബോ​ര്‍​ഡി​ന്‍റെ ദേ​ശീ​യ അ​വാ​ര്‍​ഡ്.

ചെ​റു​കി​ട ഏ​ലം ക​ര്‍​ഷ​ക​നു​ള്ള 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ്‌​സ​തി പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​രു​കേ​ശ​ന്‍ ഏ​റ്റു​വാ​ങ്ങി.

ത​ന്‍റെ ആ​റ​ര​യേ​ക്ക​ര്‍ വ​രു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ല്‍ രാ​സ​വ​ള​പ്ര​യോ​ഗ​മോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കാ​തെ തി​ക​ച്ചും ജൈ​വ രീ​തി​യി​ലാ​ണ് മു​രു​കേ​ശ​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. ത​മി​ഴ്‌​നാ​ട് ഗൂ​ഡ​ല്ലൂ​രി​ല്‍​നി​ന്നാ​ണ് മു​രു​കേ​ശ​ന്‍ ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന് ഏ​ലം കൃ​ഷി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. മി​ക​ച്ച വി​ള​വു ന​ല്‍​കു​ന്ന ഞ​ള്ളാ​നി ഗ്രീ​ന്‍ ഗോ​ള്‍​ഡ് ആ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.

ഉ​ത്പാ​ദ​നം അ​ല്‍​പ്പം കു​റ​ഞ്ഞാ​ലും വ​ര്‍​ഷ​ങ്ങ​ളാ​യി പി​ന്തു​ട​ര്‍​ന്നു വ​രു​ന്ന പ​തി​വു ജൈ​വ രീ​തി​യി​ല്‍​നി​ന്ന് അ​ണു​വി​ട പി​ന്‍​മാ​റാ​ന്‍ മു​രു​കേ​ശ​ന്‍ ത​യാ​റ​ല്ല. പ​ശു​ക്ക​ളു​ടെ ചാ​ണ​ക​വും മൂ​ത്ര​വും പ​ഞ്ച​ഗ​വ്യ​വും ജീ​വാ​മൃ​ത​വു​മാ​ണ് പ്ര​ധാ​ന​മാ​യും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കീ​ട​നാ​ശി​നി പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ല​ക്ക​ഷാ​യ​വും ഉ​പ​യോ​ഗി​ക്കും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ മ​ണ്ണു പ​രി​ശോ​ധ​ന​യും ന​ട​ത്തും. ജൈ​വ രീ​തി​യി​ലു​ള്ള കൃ​ഷി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഏ​ല​ക്കാ ഗു​ണ​മേ​ന്‍​മ​യി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​യി​രി​ക്കും എ​ന്ന​താ​ണ് പ്ര​ധാ​ന മേ​ന്‍​മ.

എ​ട്ടി​നു മു​ക​ളി​ല്‍ ബോ​ള്‍​ട്ടു​ള്ള കാ​യ് ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ മെ​ച്ച​പ്പെ​ട്ട വി​ല​യും ല​ഭി​ക്കും. വി​ദേ​ശ​ത്തേ​ക്കും മ​റ്റും ക​യ​റ്റി​യ​യ്ക്കാ​നാ​യി ക​ച്ച​വ​ട​ക്കാ​ര്‍ ജൈ​വ ഏ​ല​ക്കാ വാ​ങ്ങു​ന്നു​ണ്ട്.

മ​രു​ന്നു​നി​ര്‍​മാ​ണ ക​മ്പ​നി​ക​ളും ഓ​ര്‍​ഗാ​നി​ക് ഏ​ല​ക്കാ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്നു​ണ്ട്. ഏ​ല​ത്തി​ന് ഇ​ട​വി​ള​യാ​യി കു​രു​മു​ള​ക്, പ​പ്പാ​യ, ജാ​തി, ഗ്രാ​മ്പു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര കാ​ര്‍​ഷി​ക ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് ഫോ​ര്‍ ഓ​ര്‍​ഗാ​നി​ക് പ്രൊ​ഡ​ക്‌​ഷ​ന്‍റെ സ്‌​കോ​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മു​രു​കേ​ശ​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ മ​ഹാ​ല​ക്ഷ്മി​യും മ​ക​ന്‍ നി​ര​ഞ്ജ് കു​മാ​റു​മാ​ണ് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ള്ള​ത്.

Agriculture

ക​ശു​മാ​വ് കൃ​ഷി തി​രി​ച്ചു​വ​രുമ്പോൾ

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്ത് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കേ​ര​ള കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫാ​മാ​ണ് ആ​ദൂ​ർ ഗാ​ളി​മു​ഖ കാ​ഷ്യു പ്രോ​ജ​നി ഓ​ർ​ച്ചാ​ർ​ഡ്.

മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഫാ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഈ ​സ്ഥാ​പ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള ഒ​രു ഫാം ​ഇ​ത്ര​യും ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം മാ​ത്രം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1.17 ല​ക്ഷം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​പ്പോ​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റാ​യി നി​ൽ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​മെ​ല്ലാം ഇ​വി​ടെ​നി​ന്നും ക​ശു​മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും റ​ബ​ർ​കൃ​ഷി വ്യാ​പി​ച്ച കാ​ല​ത്ത് തീ​ർ​ത്തും കു​റ​ഞ്ഞു​പോ​യ ക​ശു​മാ​വ് കൃ​ഷി ഇ​പ്പോ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് എ​ങ്ങും കാ​ണു​ന്ന​തെ​ന്ന് ഫാ​മി​ന്‍റെ ഭ​ര​ണ​ചു​മ​ത​ല വ​ഹി​ക്കു​ന്ന ക​ശു​വ​ണ്ടി വി​ക​സ​ന ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​നും ഫാം ​ഓ​ഫീ​സ​ർ എ​ൻ. സൂ​ര​ജും പ​റ​യു​ന്നു.

ഇ​വി​ടെ​നി​ന്നു​ള്ള മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​പ്പെ​ടാ​ൻ പോ​ലും പ്ര​യാ​സ​മാ​യ ഈ ​സ്ഥ​ല​ത്തേ​ക്ക് മേ​ൽ​ത്ത​രം ക​ശു​മാ​വി​ൻ തൈ​ക​ൾ അ​ന്വേ​ഷി​ച്ചു​മാ​ത്രം എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്.

250 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​മി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ ധ​ന, ധ​ര​ശ്രീ, പ്രി​യ​ങ്ക എ​ന്നി​വ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഭാ​സ്ക​ര​യു​മ​ട​ക്കം അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളും ഇ​വ​യു​ടെ മാ​തൃ സ​സ്യ​ങ്ങ​ളും സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്.

ക​ശു​മാ​വി​ന് പു​റ​മേ ഒ​ട്ടു​മാ​വി​ൻ തൈ​ക​ൾ, കു​റി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടു​പ്ലാ​വ്, വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വ്, പേ​ര, കു​രു​മു​ള​ക്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തു​ട​ങ്ങി​യ​വ​യും ശാ​സ്ത്രീ​യ​വും ജൈ​വ​വു​മാ​യ രീ​തി​യി​ൽ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു​ണ്ട്.

ഫാ​മി​നും ന​ഴ്സ​റി​ക്കും കേ​ന്ദ്ര കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കാ​ഷ്യു​ന​ട്ട് ആ​ൻ​ഡ് കൊ​ക്കോ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫാ​മി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ര​ത്തേ സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ ഒ​രു ക​ശു​മാ​വ് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​വി​ടെ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മി​ക​ച്ച ഉ​ല്പാ​ദ​ന​ശേ​ഷി​യും വ​ലി​പ്പ​വും മ​റ്റു ഗു​ണ​ങ്ങ​ളു​മു​ള്ള നേ​ത്ര ജം​ബോ, നേ​ത്ര​ഗം​ഗ, ഉ​ദ​യ തു​ട​ങ്ങി​യ സ​വി​ശേ​ഷ ഇ​ന​ങ്ങ​ളു​ടെ തൈ​ക​ൾ ആ​ദൂ​രി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

മാ​ട​ക്ക​ത്ത​റ, പൂ​ർ​ണി​മ, അ​ക്ഷ​യ, നി​ഹാ​ര തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള സ​ങ്ക​ര​യി​ന​ങ്ങ​ളും ഇ​വി​ടെ പി​റ​വി​കൊ​ള്ളു​ന്നു. ഇ​വ​യി​ലേ​റെ​യും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ പ്രാ​പ്ത​മാ​യ​വ​യാ​ണ്.

സ​ങ്ക​ര​യി​നം തൈ​ക​ൾ ബ​ഡ് ചെ​യ്ത് ത​യ്യാ​റാ​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി വി​ശാ​ല​മാ​യ പോ​ളി ഹൗ​സു​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​സ​കീ​ട​നാ​ശി​നി​ക​ൾ പൂ​ർ​ണ​മാ​യും രാ​സ​വ​ള​ങ്ങ​ൾ പ​ര​മാ​വ​ധി​യും ഒ​ഴി​വാ​ക്കി ജൈ​വ​മാ​ർ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ ക​ശു​മാ​വി​ൻ​തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഭാ​വി​യി​ലും ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ശു​മാ​വി​നും ന​ല്ലൊ​രു സ്ഥാ​ന​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ക​യാ​ണ് ആ​ദൂ​ർ ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​ങ്ങ​ൾ.

Agriculture

മു​ത്തി​യു​രു​ണ്ട​യി​ൽ ജോ​സ​ഫു​ചേ​ട്ട​ൻ വി​ത്തി​ട്ടാ​ൽ പൊ​ന്നു​വി​ള​യും

ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ള​മാ​വ് ഡാ​മി​ന്‍റെ സ​മീ​പ​ത്തു​ള​ള മു​ത്തി​യു​രു​ണ്ട ജം​ഗ്ഷ​നി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ൽ ജോ​സ​ഫ് ആ​ന്‍റ​ണി തെ​ക്കേ​ക്കു​റ്റി​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​യി​ട​മാ​യി. മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന ക​റു​ത്ത എ​ക്ക​ൽ മ​ണ്ണി​ൽ ഈ ​ക​ർ​ഷ​ക​ൻ വി​ള​യി​ച്ചെ​ടു​ക്കു​ന്ന​ത് കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വി​ജ​യ​ഗാ​ഥ.

കോ​വ​ൽ, വ​ള്ളി​പ്പ​യ​ർ, ച​തു​ര​പ്പ​യ​ർ, ത​ക്കാ​ളി, മാ​ലി​മു​ള​ക്, പ​ച്ച​മു​ള​ക്, കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ്, പ​പ്പാ​യ എ​ന്നി​വ​യെ​ല്ലാം നൂ​റു​മേ​നി വി​ള​വ് ന​ൽ​കു​ന്നു.

കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ

75 വ​ർ​ഷം മുമ്പ് മാ​താ​പി​താ​ക്ക​ളാ​യ ആ​ന്‍റ​ണി-​മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ൾ പൂ​ഞ്ഞാ​റി​ൽ​നി​ന്ന് ഇ​ടു​ക്കി ഏ​ഴു​കും​വ​യ​ലി​ലേ​ക്കും അ​വി​ടെ​നി​ന്ന് തോ​പ്രാം​കു​ടി​ക്ക് സ​മീ​പം പ്ര​കാ​ശി​ലേ​ക്കും കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

35 വ​ർ​ഷം മുമ്പാണ് ജോ​സ​ഫും കു​ടും​ബ​വും മു​ത്തി​യു​രു​ണ്ട​യി​ലേ​ക്ക് സ്ഥ​ലം വാ​ങ്ങി​യെ​ത്തി​യ​ത്. ന​ല്ല മ​ണ്ണ് തേ​ടി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു അ​ത്. കു​ള​മാ​വി​ന്‍റെ ത​ണു​പ്പ് നി​റ​ഞ്ഞ​തും മ​ഞ്ഞ​ണി​ഞ്ഞ​തു​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തു ന​ട്ടാ​ലും ത​ഴ​ച്ചു വ​ള​രു​മാ​യി​രു​ന്നു.

കോ​വ​ലും വ​ള്ളി​പ്പ​യ​റും

ഇ​രു​പ​തു സെ​ന്‍റ് സ്ഥ​ല​ത്ത് 25 വ​ർ​ഷം മു​മ്പാ​ണ് ജോ​സ​ഫ് കൃ​ഷി​യാ​രം​ഭി​ച്ച​ത്. തോ​പ്രാം​കു​ടി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന കോ​വ​ൽ ത​ണ്ടു​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ത​ട​മെ​ടു​ത്താ​ണ് കോ​വ​ൽ​ത്ത​ണ്ട് ന​ടു​ന്ന​ത്. വ​ള​ർ​ന്ന് പ​ട​ർ​ന്നു ക​യ​റു​ന്ന​തി​ന് പ​ന്ത​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

75-ഓ​ളം ചു​വ​ട് കോ​വ​ലാ​ണ് പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ദി​വ​സ​വും ന​ന​ച്ചു കൊ​ടു​ക്കും. കോ​ഴി​വ​ള​വും ചാ​ണ​ക​വു​മാ​ണ് ന​ൽ​കു​ന്ന​ത്. മേമ്പോടി​യാ​യി ഫാ​ക്ടം​ഫോ​സും പൊ​ട്ടാ​ഷും ഇ​ട്ടു​കൊ​ടു​ക്കും. രോ​ഗ​ബാ​ധ ത​ട​യാ​ൻ ജൈ​വ​കീ​ട​നാ​ശി​നി ത​ളി​ച്ചു കൊ​ടു​ക്കും. കി​ലോ​യ്ക്ക് 35-45 രൂ​പ​യ്ക്കാ​ണ് കോ​വ​യ്ക്ക വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

75 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വ​ള്ളി​പ്പ​യ​ർ കൃ​ഷി. വ​യ​ല​റ്റ്, പ​ച്ച നി​റ​മു​ള്ള പ​യ​ർ 170 ചു​വ​ടാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്നാ​ണ് വി​ത്ത് വാ​ങ്ങി​യ​ത്. ലോ​ല, ചേ​ല​ലോ​ക്ക​ൽ ഇ​ന​ങ്ങ​ളി​ലു​ള്ള​താ​ണ് പ​ച്ച​പ്പ​യ​ർ.

ഏ​താ​നും ചു​വ​ട് നീ​ള​ൻ ച​തു​ര​പ്പ​യ​റു​മു​ണ്ട്. കി​ലോ​യ്ക്ക് 40-45 രൂ​പ​ക്കാ​ണ് പ​യ​ർ വി​ൽ​ക്കു​ന്ന​ത്. മു​ത്തി​യു​രു​ണ്ട​യി​ൽ കൃ​ഷി​ഭ​വ​ൻ ന​ട​ത്തു​ന്ന വി​പ​ണി​യി​ലാ​ണ് വി​ൽ​പ​ന. കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് സ​ബ്സി​ഡി ല​ഭി​ക്കു​ന്നു​ണ്ട്.

 

Agriculture

ച​ന്ദ്രേ​ട്ട​ൻ മ​ട്ടു​പ്പാ​വി​ലു​ണ്ട്...

പേ​രി​നു​വേ​ണ്ടി മാ​ത്രം മ​ട്ടു​പ്പാ​വി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി മൂ​ന്നോ നാ​ലോ മാ​സം കൊ​ണ്ട് പൂ​ട്ടി​ക്കെ​ട്ടി പോ​കു​ന്ന​വ​ർ​ക്കി​ട​യി​ലാ​ണ് ച​ന്ദ്രേ​ട്ട​ൻ വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല...18 വ​ർ​ഷ​മാ​യി മ​ട്ടു​പ്പാ​വി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്ന ജൈ​വ​ക​ർ​ഷ​ക​നാ​ണ് ഫ​റോ​ഖ് ചെ​റു​വ​ണ്ണൂ​ർ ചാ​ലി​യ​ക​ത്ത് ച​ന്ദ്ര​ൻ (59).

ച​ന്ദ്ര​ന്‍റേത് ഒ​രു അ​ഡാ​ർ പ​ച്ച​ക്ക​റി തോ​ട്ട​മാ​ണെ​ന്നു കാ​ണു​ന്ന​വ​രെ​ല്ലാം സ​മ്മ​തി​ക്കും. എ​ന്തൊ​ക്കെ​യാ​ണ് മ​ട്ടു​പ്പാ​വി​ൽ വി​ള​യു​ന്ന​ത് എ​ന്ന​തി​നു പ​ക​രം എ​ന്തൊ​ക്കെ​യാ​ണ് ഇ​ല്ലാ​ത്ത​തെ​ന്നു ചോ​ദി​ച്ചാ​ലും പെ​ടും. കാ​ര​ണം പൊ​തു​വി​പ​ണി​യി​ലെ പ​ച്ച​ക്ക​റി ക​ട​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളെ​ല്ലാം ച​ന്ദ്രേ​ട്ട​ന്‍റെ മ​ട്ടു​പ്പാ​വി​ലു​ണ്ട്.

സ​വാ​ള, വെ​ളു​ത്തു​ള്ളി, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, കോ​ളി​ഫ്ള​വ​ർ, മ​ല്ലി​യി​ല, പു​തി​ന​യി​ല, ക​റി​വേ​പ്പി​ല, പ​ച്ച​മു​ള​ക്, കാ​ബേ​ജ്, കാ​പ്സി​ക്കം, പാ​വ​യ്ക്ക, വെ​ണ്ട​ക്ക, ത​ക്കാ​ളി, വ​ഴു​ത​ന, പാ​വ​ൽ, ഉ​രു​ള​ക്കി​ഴ​ങ്ങ്, പ​യ​ർ, പ​ട​വ​ലം, ക​ക്കി​രി.... തു​ട​ങ്ങി മാ​ർ​ക്ക​റ്റി​ൽ കി​ട്ടു​ന്ന എ​ല്ലാ​യി​നം പ​ച്ച​ക്ക​റി​ക​ളും നി​ലം​തൊ​ടീ​ക്കാ​തെ ച​ന്ദ്ര​ൻ പ​രി​പാ​ലി​ക്കു​ന്നു​ണ്ട്.

രാ​സ, കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ക്കാ​ത്ത ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ഉ​ല്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ച​ന്ദ്രേ​ട്ട​ൻ തു​ട​ങ്ങി​യ കൃ​ഷി നാ​ട്ടി​ൽ വ​ൻ​ഹി​റ്റാ​ണ്.

പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​ൻ സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​വ​രാ​ണോ? അ​ത്ത​രം ആ​ശ​ങ്ക​യു​ള്ള​വ​ർ​ക്കു ച​ന്ദ്ര​നി​ൽ​നി​ന്ന് കൃ​ഷി​യു​ടെ ന​ല്ല പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാം. സ്വ​ന്ത​മാ​യു​ള്ള 10 സെ​ന്‍റ് സ്ഥ​ല​ത്ത് 1300 ച​തു​ര​ശ്ര അ​ടി​യി​ൽ വീ​ട് നി​ർ​മി​ച്ച​തോ​ടെ കൃ​ഷി ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​താ​യി. ചെ​റു​പ്പം മു​ത​ലേ കൃ​ഷി​യി​ൽ ത​ത്പ​ര​നാ​യി​രു​ന്ന ച​ന്ദ്ര​നു കൃ​ഷി ചെ​യ്യാ​ഞ്ഞി​ട്ട് ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല​താ​നും.

അ​ങ്ങ​നെ​യാ​ണ് മ​ട്ടു​പ്പാ​വി​ലേ​ക്ക് ച​ന്ദ്ര​ൻ വി​ത്തു​ക​ളു​മാ​യി ചേ​ക്കേ​റി​യ​ത്. ആ​ദ്യം സി​മ​ന്‍റ് ചാ​ക്കു​ക​ളി​ലാ​യി​രു​ന്നു കൃ​ഷി. ആ​റു​മാ​സ​മാ​കു​ന്പോ​ഴേ​ക്കും സി​മ​ന്‍റ് ചാ​ക്ക് ദ്ര​വി​ച്ചു തു​ട​ങ്ങും. ഈ ​പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന് ത​ല​പു​ക​ച്ച​പ്പോ​ഴാ​ണ് 30 ലി​റ്റ​റി​ന്‍റെ ക​ന്നാ​സ് വാ​ങ്ങി ര​ണ്ടാ​യി കീ​റി അ​തി​ൽ കൃ​ഷി ചെ​യ്യാ​മെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

മ​ട്ടു​പ്പാ​വി​ൽ ന​ന്നാ​യി വെ​യി​ല​ടി​ക്കു​മെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​ത്തി​നു വ​ള​വും ജ​ല​വും കൊ​ടു​ത്ത​പ്പോ​ൾ പ​ച്ച​ക്ക​റി​ക​ൾ ന​ന്നാ​യി വി​ള​ഞ്ഞു. മ​ഴ​ക്കാ​ല​മാ​യാ​ലും വേ​ന​ൽ​ക്കാ​ല​മാ​യാ​ലും ച​ന്ദ്ര​ന്‍റെ പ​ച്ച​ക്ക​റി​ത്തോ​ട്ടം സ​മ്പന്ന​മാ​ണ്.

 

പ​ച്ച​ക്ക​റി​ക​ൾ​ക്ക് ച​ന്ദ്രേ​ട്ട​ൻ മാ​ർ​ക്ക​റ്റി​നെ ആ​ശ്ര​യി​ക്കാ​റി​ല്ല. ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ വി​ള​യു​ന്നു​ണ്ടെ​ങ്കി​ലും ച​ന്ദ്ര​ൻ ഇ​തു​വ​രെ വി​ല​യ്ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് കൊ​ടു​ത്തി​ട്ടി​ല്ല. ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ വ​ന്നാ​ൽ അ​വ​ർ തി​രി​കെ പോ​കു​ന്ന​ത് ഒ​രു മു​റം പ​ച്ച​ക്ക​റി​ക​ളു​മാ​യാ​ണ്.

ച​ന്ദ്ര​ൻ കാ​ര​ണം അ​യ​ൽ​വാ​സി​ക​ൾ​ക്കും ന​ല്ല പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കാം. പ​ശു​വി​നെ വ​ള​ർ​ത്തു​ന്ന അ​യ​ൽ​വീ​ടു​ക​ളി​ൽ​നി​ന്ന് കൃ​ഷി ആ​വ​ശ്യ​ത്തി​ന് ച​ന്ദ്ര​ന് ചാ​ണ​കം ല​ഭി​ക്കു​ന്ന​ത് സൗ​ജ​ന്യ​മാ​യാ​ണ്. അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സ​ഹ​ക​രി​ച്ച് ച​ന്ദ്ര​നും അ​യ​ൽ​വാ​സി​ക​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണാ​ർ​ത്ഥം സ്നേ​ഹ​വ​ല​യം തീ​ർ​ക്കു​ക​യാ​ണ്.

2024ൽ ​ച​ന്ദ്ര​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു​ള്ള സ്വാ​ശ്ര​യ സം​ഘം ചെ​റു​വ​ണ്ണൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭൂ​മി​യി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​ത് വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ പൊ​റ്റ​മ്മ​ൽ നെ​ല്ലി​ക്കോ​ട് ശ്രീ​നി​വാ​സ​ൻ എ​ന്ന​യാ​ൾ ച​ന്ദ്ര​ന് കൃ​ഷി ചെ​യ്യാ​ൻ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ട്ടു​പ്പാ​വി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ടം അ​ക്ഷ​യ​പാ​ത്ര​മാ​യി മാ​റി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ച​ന്ദ്ര​ന്‍റെ ഭാ​ര്യ ര​ജി​ത. ഇ​ന്നെ​ന്താ​ണ് ക​റി വ​യ്ക്കു​ക എ​ന്ന വീ​ട്ട​മ്മ​മാ​രു​ടെ പ​തി​വ് പ​രി​വേ​ദ​ന​മൊ​ന്നും ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​യ​രു​ന്നി​ല്ല.

ഓ​ണ​ത്തി​നു മാ​ത്ര​മ​ല്ല, എ​പ്പോ​ഴാ​യാ​ലും ഒ​രു മു​റം പ​ച്ച​ക്ക​റി​ക​ൾ കി​ട്ടും മ​ട്ടു​പ്പാ​വി​ൽ നി​ന്ന്. വീ​ട്ടു​ജോ​ലി​ക​ൾ ക​ഴി​ഞ്ഞാ​ൽ ച​ന്ദ്ര​നെ കൃ​ഷി​യി​ൽ സ​ഹാ​യി​ക്കു​ക​യാ​ണ് ര​ജി​ത​യു​ടെ വി​നോ​ദം. ചാ​ലി​യം ഇ​ന്പി​ച്ചി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മ​ക​ൾ അ​ഷ്ന​യും മ​ക​ൻ അ​ഷി​നും ച​ന്ദ്ര​ന്‍റെ കൃ​ഷി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​കു​ന്നു​ണ്ട്.

വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ​താ​യി ച​ന്ദ്ര​ന് 20ലേ​റെ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ത​നി​ക്ക​റി​യാ​വു​ന്ന വി​വ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കു പ​ങ്കു​വ​യ്ക്കാ​നും ച​ന്ദ്ര​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. കൃ​ഷി വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട്ടി​ലെ​ങ്ങും കൃ​ഷി സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​തും ച​ന്ദ്ര​നാ​ണ്.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കു​മെ​ല്ലാം കൃ​ഷി പാ​ഠ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ടു​ക്കാ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ ആ​ദ്യം ക്ഷ​ണി​ക്കു​ന്ന​ത് ച​ന്ദ്ര​നെ​യാ​ണ്.

ഫോ​ണ്‍: 9447425797

Agriculture

തി​രു​മാ​റാ​ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​ശ​യും ആ​ശ​ങ്ക​യും

എ​റ​ണാ​കു​ളം തി​രു​മാ​റാ​ടി പാ​ട​ശേ​ഖ​രം പ​ച്ച​പ്പി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ക​തി​രി​ട്ട നെ​ൽ​ച്ചെ​ടി​ക​ളി​ൽ​നി​ന്നു നൂ​റു​മേ​നി വി​ള​വ് പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി.

പ​ത്തു പാ​ട​ശേ​ഖ​സ​മി​തി​ക​ളാ​ണ് ഉ​ള്ള​ത്. തി​രു​മാ​റാ​ടി, മ​ണ്ണ​ത്തൂ​ർ, ഒ​ലി​യ​പ്പു​റം, മൊ​ട​ക്കു​റ്റി, കാ​ക്കൂ​ർ എ​ന്നി​ങ്ങ​നെ 150 ഹെ​ക്ട​ർ പാ​ട​മാ​ണു​ള്ള​ത്. ഇ​തി​ൽ 62 ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് കൃ​ഷി. ക​ർ​ഷ​ക​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലാ​യും അ​രി​യാ​യു​മാ​ണ് വി​പ​ണ​നം.

പാ​ര​ന്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് കൃ​ഷി തു​ട​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​ണ് കൃ​ഷി. വി​ത്ത് അ​നു​സ​രി​ച്ച് 110 മു​ത​ൽ 150 ദി​വ​സം വ​രെ​യാ​ണ് നെ​ല്ലി​ന്‍റെ വി​ള​വ്. ന​ടീ​ലും വി​ത​യു​മാ​ണ് പാ​ട​ത്ത് ന​ടു​ന്ന​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചും ഞാ​റ് ന​ടു​ന്നു​ണ്ട്.

എ​ആ​ർ 5, ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, സൗ​പ​ർ​ണി​ക, മ​ണി​ര​ത്ന വി​ത്തു​ക​ളാ​ണ് സാ​ധാ​ര​ണ ന​ടു​ന്ന​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​യ്ത്ത് ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​ണ് തി​രു​മാ​റാ​ടി.

കൊ​യ്ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​മാ​യാ​ണ് കാ​ക്കൂ​ർ കാ​ള​വ​യ​ൽ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത് നെ​ൽ​കൃ​ഷി വ​ർ​ഷാ​വ​ർ​ഷം കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. ഇ​രു​പ്പൂ​കൃ​ഷി ചെ​യ്തി​രു​ന്ന പാ​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഒ​റ്റ കൃ​ഷി​യാ​ണ് ഉ​ള്ള​ത്.

കൃ​ഷി​ച്ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​യി​ലാ​യ ക​ർ​ഷ​ക​ർ കൃ​ഷി കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ്. മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ കാ​ർ​ഷി​ക മേ​ഖ​ല​യെ പാ​ടേ അ​വ​ഗ​ണി​ച്ചു.

ഒ​രു കി​ലോ നെ​ല്ല് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തി​രു​മാ​റാ​ടി മേ​ഖ​ല​യി​ൽ 50 മു​ത​ൽ 60 രൂ​പ വ​രെ ചെ​ല​വാ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് 30 രൂ​പ നി​ര​ക്കി​ലാ​ണ്. കൊ​യ്ത് വൃ​ത്തി​യാ​ക്കി, നെ​ൽ സം​ഭ​രി​ച്ചു വ​ച്ചാ​ൽ സ​ർ​ക്കാ​ർ സ​മ​യ​ത്ത് എ​ടു​ക്കി​ല്ല.

പ​തി​ര്, ഉ​ണ​ക്കു​കു​റ​വ് എ​ന്നി​ങ്ങ​നെ പ​ല തൊ​ടു​ന്യാ​യ​ങ്ങ​ളും പ​റ​ഞ്ഞ് തൂ​ക്ക​ത്തി​ൽ കി​ഴി​വ് വ​രു​ത്തു​ന്നു. അ​വ​സാ​നം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം വാ​യ്പ​യാ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന​ത്.

ഇ​ങ്ങ​നെ വാ​യ്പ ന​ൽ​കു​ന്ന​ത് ക​ർ​ഷ​രു​ടെ സി​ബി​ൽ സ്കോ​റി​നെ ബാ​ധി​ച്ചെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റും വാ​യ്പ​യ്ക്കു ബാ​ങ്കു​ക​ളെ സ​മീ​പി​ക്കു​ന്പോ​ൾ പ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​നാ​യ ഷാ​ജി പു​ന്ന​മ​റ്റം പ​റ​ഞ്ഞു.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വ​ള​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന​പ​രാ​തി. ഭീ​മ​മാ​യ വി​ല കൊ​ടു​ത്ത് കൂ​ട്ടു​വ​ള​ങ്ങ​ൾ ഇ​ടാ​ൻ സാ​ധി​ക്കി​ല്ല. യൂ​റി​യ, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ വ​ള​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് ല​ഭി​ക്കു​ന്നി​ല്ല.

ഇ​തു മൂ​ലം വ​ള​പ്ര​യോ​ഗ രീ​തി​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി​വ​ന്നു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന സ​ബ്സി​ഡി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ ബ​ന്ധി​ത​മാ​യി ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. ഉ​ഴ​വൂ​ർ, വാ​ളി​യ​പ്പാ​ടം തോ​ട്ടി​ലെ ജ​ല​നി​ര​പ്പ് അ​നു​സ​രി​ച്ചാ​ണ് തി​രു​മാ​റാ​ടി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി ഇ​റ​ക്കു​ന്ന​ത്.

ഇ​രു​തോ​ടു​ക​ളി​ലും ചി​റ​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ജ​ല​സേ​ച​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷ​മാ​യി പ​ണി​ന​ട​ക്കു​ന്ന ചി​റ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​ട്ടി​ല്ല. അ​തി​നാ​ൽ, മൊ​ട​ക്കു​റ്റി പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്ന് ക​ർ​ഷ​ക​ര​നാ​യ സി​ബി ജോ​സ് പ​റ​ഞ്ഞു.

 

Agriculture

അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്താ​ര​വം

 

തൊ​ടു​പു​ഴ അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. പാ​ല​ക്കാ​ട് നി​ന്നെ​ത്തി​ച്ച കൊ​യ്ത്ത് യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് തൊ​ടു​പു​ഴ​യു​ടെ നെ​ല്ല​റ​യാ​യ അ​ഞ്ചി​രി, ത​ല​യ​നാ​ട് മേ​ഖ​ല​ക​ളി​ലെ പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്ത് ആ​രം​ഭി​ച്ച​ത്.

പ്ര​തി​സ​ന്ധി മൂ​ലം ജി​ല്ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ പ​ല​തും വി​സ്മൃ​തി​യി​ലാ​യ​പ്പോ​ഴും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ഇ​വി​ടെ നെ​ല്‍​കൃ​ഷി അ​ന്യം​നി​ന്നു പോ​കാ​തെ തു​ട​രു​ക​യാ​ണ്.

ക​ര്‍​ഷ​ക​രു​ടെ മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും പ​ര​മ്പ​രാ​ഗ​ത​മാ​യി തു​ട​ര്‍​ന്നു പോ​രു​ന്ന നെ​ല്‍​കൃ​ഷി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് ഇ​വ​രെ നെ​ല്‍​പ്പാ​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ വ​ര്‍​ഷ​വും എ​ത്തി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ര്‍​ഷം ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ഇ​റ​ക്കാ​നാ​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

കൃ​ഷി​യാ​രം​ഭി​ച്ച​ത് നൂ​റ്റാ​ണ്ടി​നു മു​മ്പ്

ഒ​രു നൂ​റ്റാ​ണ്ട് മു​മ്പാ​ണ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യാ​രം​ഭി​ച്ച​തെ​ന്നാ​ണ് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് മു​ത​ല്‍ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​യ​നാ​ടു വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു ഇ​ത്.

120 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നെ​ല്‍​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ നെ​ല്‍​കൃ​ഷി ചെ​യ്തി​രു​ന്ന നി​ല​ത്തി​ന്‍റെ വി​സ്തീ​ര്‍​ണം കു​റ​ഞ്ഞു. കൂ​ടു​ത​ല്‍ സ്ഥ​ല​ത്തും തെ​ങ്ങു​ള്‍​പ്പെ​ടെ മ​റ്റു വി​ള​ക​ള്‍ ഇ​ടം പി​ടി​ച്ചു.

എ​ങ്കി​ലും 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

വ​റ്റാ​ത്ത ജ​ല​ല​ഭ്യ​ത

വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും വ​റ്റാ​ത്ത കൈ​ത്തോ​ടു​ക​ളാ​ണ് അ​ഞ്ചി​രി പാ​ട​ത്തെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. വെ​ള്ളം പാ​ട​ത്തേ​ക്കു ക​യ​റ്റാ​നാ​യി തോ​ട്ടി​ല്‍ ചെ​റു ചെ​ക്ക്ഡാ​മു​ക​ളു​മു​ണ്ട്. അ​തി​നാ​ല്‍ വേ​ന​ല്‍​ക്കാ​ല​ത്തു​പോ​ലും സ​മൃ​ദ്ധ​മാ​യി വെ​ള്ളം ല​ഭി​ക്കും.

ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക്ഡാ​മും ഇ​വി​ടെ​യു​ണ്ട്. ഓ​രോ ക​ര്‍​ഷ​ക​നും പാ​ട​ത്തേ​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം തി​രി​ച്ചു​വി​ട്ടാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു കൃ​ഷി

വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് കൃ​ഷി ചെ​യ്യു​ന്ന ഇ​രു​പ്പൂ​പാ​ട​മാ​ണ് ഇ​വി​ടു​ത്തേ​ത്. ജൂ​ണി​ല്‍ വി​ത​ച്ച് 100 ദി​വ​സ​ത്തി​നു ശേ​ഷം ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന വി​രി​പ്പ് കൃ​ഷി​യും ന​വം​ബ​റി​ല്‍ വി​ത​ച്ച് വി​ഷു​വി​ന് വി​ള​വെ​ടു​ക്കു​ന്ന മു​ണ്ട​ക​ന്‍ കൃ​ഷി​യും.

ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, ഐ​ആ​ര്‍​എ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ള്‍. ട്രാ​ക്‌​ട​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ലം ഒ​രു​ക്ക​ല്‍. തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും ചേ​ര്‍​ന്ന് ഞാ​റു ന​ടും. വി​ള​വെ​ടു​പ്പാ​കു​മ്പോ​ള്‍ പാ​ല​ക്കാ​ടു​നി​ന്നു യ​ന്ത്ര​മെ​ത്തി​ച്ച് കൊ​യ്ത്തും ന​ട​ത്തും.

 

Agriculture

ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം

കൊ​ല്ലം ന​ഗ​ര​ത്തി​ൽ വെ​റും അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യി​ൽ ഒ​രു ഏ​ദ​ൻ​തോ​ട്ടം. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ ഫ​ല​ച്ചെ​ടി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും ചെ​ടി​ക​ളും​കൊ​ണ്ടു​നി​റ​ഞ്ഞ ഒ​രു പ​റു​ദീ​സ. ഇ​താ​ണ് ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം. വ​നം​വ​കു​പ്പും കൃ​ഷി​വ​കു​പ്പും ഒ​രു​പോ​ലെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​ഭി​ന​ന്ദി​ക്കു​ന്ന ക​ർ​ഷ​ക​ൻ.

ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന, ഫ​ല​ങ്ങ​ളാ​ൽ സം​തൃ​പ്ത​മാ​യ മ​ര​ങ്ങ​ളും ചെ​ടി​ക​ളും കൊ​ണ്ടു ജേ​ക്ക​ബി​ന്‍റെ ഏ​ദ​ൻ​തോ​ട്ടം പൂ​ത്തു​ല​ഞ്ഞു​നി​ൽ​ക്കു​ന്നു. മു​ണ്ട​യ്ക്ക​ൽ കി​ർ​ത്ത​നം ഭ​വ​ന​ത്തി​ൽ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം എ​ന്ന റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭ​വ​ന​ത്തി​ലാ​ണ് ഈ ​പ​ച്ച​പ്പ് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ഈ ​ഹ​രി​ത​ഭം​ഗി ആ​രെ​യും കൊ​തി​പ്പി​ക്കും. കേ​ര​ള പോ​ലീ​സി​ന്‍റെ റെ​യി​ൽ​വേ വിം​ഗി​ൽ​നി​ന്നും സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​ട്ടാ​ണ് ജേ​ക്ക​ബ് വി​ര​മി​ച്ച​ത്. നി​ല​വി​ൽ ന·​രം ഗ്ലോ​ബ​ൽ​ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റാ​ണ്.

ചൈ​ന, താ​യ്ലാ​ൻ​ഡ്, മ​ലേ​ഷ്യ, വി​യ​റ്റ്നാം, സിം​ഗ​പ്പൂ​ർ, ക​മ്പോഡി​യ, ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ, ബ്ര​സീ​ൽ, കൊ​ളം​ബി​യ, പെ​റു തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​യി​ലും കാ​ണ​പ്പെ​ടു​ന്ന പ​ഴ​ങ്ങ​ൾ ന​മ്മു​ടെ മ​ണ്ണി​ലും കാ​ലാ​വ​സ്ഥ​യി​ലും ന​ന്നാ​യി വ​ള​രു​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ജേ​ക്ക​ബി​ന്‍റെ പു​ര​യി​ടം. ജേ​ക്ക​ബി​ന്‍റെ ടെ​റ​സ് ഒ​ന്നു കാ​ണ​ണം.

Agriculture

അ​ഞ്ചി​രി: ഇ​ടു​ക്കി​യു​ടെ നെ​ല്ല​റ

തൊ​ടു​പു​ഴ​യു​ടെ നെ​ല്ല​റ​യാ​ണ് അ​ഞ്ചി​രി. ഇ​ടു​ക്കി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പ​ല​തും വി​സ്മൃ​തി​യി​ലാ​യെ​ങ്കി​ലും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​വും കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യും ഇ​പ്പോ​ഴും നി​ല​നി​ന്നു​പോ​കാ​ൻ കാ​ര​ണം ഇ​വി​ട​ത്തെ ക​ർ​ഷ​ക​രു​ടെ മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും പ​രമ്പ​രാ​ഗ​ത​മാ​യി തു​ട​ർ​ന്നു പോ​രു​ന്ന നെ​ൽ​കൃ​ഷി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ്.

നെ​ൽ​കൃ​ഷി ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴും നി​ല​മൊ​രു​ക്കി കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ശീ​ലു​ക​ൾ ഉ​രു​വി​ട്ട് മു​ട​ങ്ങാ​തെ ഇ​വ​ർ ഓ​രോ വ​ർ​ഷ​വും വി​ത്തെ​റി​യു​മ്പോ​ൾ മ​ന​സി​ൽ നി​റ​യു​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ആ​ന​ന്ദം. അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ നെ​ൽ​കൃ​ഷി മു​ട​ക്കം കൂ​ടാ​തെ ന​ട​ത്തി​വ​രു​ന്ന​ത്.

കൃ​ഷി​യാ​രം​ഭി​ച്ച​ത് നൂ​റ്റാ​ണ്ടി​നു മുമ്പ്

ഒ​രു നൂ​റ്റാ​ണ്ടു മുമ്പ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യാ​രം​ഭി​ച്ച​തെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ഇ​വി​ടെ കു​ടി​യേ​റി താ​മ​സി​ച്ച ക​ർ​ഷ​ക​ർ പി​ന്നീ​ടു നി​ലം​നി​ക​ത്തി പാ​ട​ശേ​ഖ​ര​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തു മു​ത​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​യ​നാ​ടു വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു ഇ​ത്. 120 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന നി​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം കു​റ​ഞ്ഞു.

കൂ​ടു​ത​ൽ സ്ഥ​ല​ത്തും തെ​ങ്ങു​ൾ​പ്പെ​ടെ മ​റ്റു വി​ള​ക​ൾ ഇ​ടം പി​ടി​ച്ചു. എ​ങ്കി​ലും 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

വ​റ്റാ​ത്ത ജ​ല​ല​ഭ്യ​ത

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും വ​റ്റാ​ത്ത കൈ​ത്തോ​ടു​ക​ളാ​ണ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. വെ​ള്ളം പാ​ട​ത്തേ​ക്കു ക​യ​റ്റാ​നാ​യി തോ​ട്ടി​ൽ ചെ​റു ചെ​ക്കു​ഡാ​മു​ക​ളു​മു​ണ്ട്. അ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും സ​മൃ​ദ്ധ​മാ​യി വെ​ള്ളം ല​ഭി​ക്കും.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക് ഡാ​മും ഇ​വി​ടെ​യു​ണ്ട്. ഓ​രോ ക​ർ​ഷ​ക​രും പാ​ട​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം തി​രി​ച്ചു വി​ട്ടാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു കൃ​ഷി

വ​ർ​ഷ​ത്തി​ൽ ര​ണ്ട് കൃ​ഷി ചെ​യ്യു​ന്ന ഇ​രു​പ്പൂ​പാ​ട​മാ​ണ് ഇ​വി​ടു​ത്തേ​ത്. ജൂ​ണി​ൽ വി​ത​ച്ച് 100 ദി​വ​സ​ത്തി​നു ശേ​ഷം ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന വി​രി​പ്പ് കൃ​ഷി​യും ന​വം​ബ​റി​ൽ വി​ത​ച്ച് വി​ഷു​വി​ന് വി​ള​വെ​ടു​ക്കു​ന്ന മു​ണ്ട​ക​ൻ കൃ​ഷി​യും. മു​ണ്ട​ക​ൻ കൃ​ഷി എ​ല്ലാ​വ​രും ചെ​യ്യും.

ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, ഐ​ആ​ർ​എ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ൾ. പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ർ​ഷം ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ഇ​റ​ക്കാ​നാ​യ​ത്. വി​രി​പ്പു​കൃ​ഷി സ​മ​യ​ത്ത് ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ വി​ള​നാ​ശം ഭ​യ​ന്നാ​ണ് കൃ​ഷി​യി​റ​ക്കാ​തി​രു​ന്ന​ത്.

ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ലം ഒ​രു​ക്ക​ൽ. തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ചേ​ർ​ന്ന് ഞാ​റു ന​ടും. വി​ള​വെ​ടു​പ്പാ​കു​ന്പോ​ൾ പാ​ല​ക്കാ​ടു​നി​ന്നും യ​ന്ത്ര​മെ​ത്തി​ച്ച് കൊ​യ്ത്തു ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വി​ൽ​പ്പ​ന സ​പ്ലൈ​കോ വ​ഴി

സ​പ്ലൈ​ക്കോ​യ്ക്കാ​ണ് നെ​ല്ല് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. കൃ​ഷി​യി​റ​ക്കി 40 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​പ്ലൈ​ക്കോ​യി​ൽ ബു​ക്ക് ചെ​യ്യ​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ൽ ഈ ​വ​ർ​ഷ​ത്തെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 35 ട​ണ്‍ നെ​ല്ലാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് കൈ​മാ​റി​യ​ത്.

സ​പ്ലൈ​ക്കോ നി​ർ​ദേ​ശി​ക്കു​ന്ന മി​ല്ലു​ട​മ​ക​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി നെ​ല്ല് കൊ​ണ്ടു​പോ​കും. നെ​ല്ല് തൂ​ക്കി ചാ​ക്കി​ലാ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ടു​ക്ക​ണം.

എ​ന്നാ​ൽ സ​പ്ലൈ​ക്കോ​യി​ൽ​നി​ന്നു നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​റു​ണ്ട്.

സ​ർ​ക്കാ​ർ സ​ഹാ​യം

നി​ല​വി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​കാ​രം ഹെ​ക്ട​റി​ന് 4,500 രൂ​പ നി​ര​ക്കി​ലാ​ണ് സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ നെ​ൽ​കൃ​ഷി​യു​ടെ കൂ​ലി​ച്ചെ​ല​വു​ക​ൾ എ​ന്ന പേ​രി​ലും സ​ഹാ​യ​ധ​നം ന​ൽ​കാ​റു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും ഇ​ളം​ദേ​ശം ബ്ലോ​ക്കും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തും ഇ​തി​നാ​യി ഫ​ണ്ട് നീ​ക്കി​വ​യ്ക്കും.

ഈ ​സ​ഹാ​യ​ത്താ​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്.

പാ​ട​ശേ​ഖ​ര സ​മി​തി

സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യാ​ണ് ഇ​വി​ടെ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പ​മു​ള്ള​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

ത​ങ്ക​ച്ച​ൻ മാ​ത്യു ക​ള​രി​ക്ക​ത്തൊ​ട്ടി​യി​ൽ പ്ര​സി​ഡ​ന്‍റും മാ​ത്യു വ​ള്ളോ​പ്പി​ള്ളി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഏ​ഴം​ഗ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​പ്പോ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തം​ഗ​വും സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി കാ​വാ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കെ.​ആ​ർ. ശ​ശി ഞാ​റ​ക്കാ​ട്ടി​ൽ ട്ര​ഷ​റ​റും ഏ​ബ്ര​ഹാം മു​ണ്ട​യ്ക്ക​ൽ, ഫി​ലി​പ്പ് ജോ​ർ​ജ് പൂ​വ​ന്തി​ക്കു​ന്നേ​ൽ, എം.​ജെ. മാ​ത്യു മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ്. അ​ഞ്ചി​രി​യി​ൽ സ്വ​ന്തം കെ​ട്ടി​ട​വും ട്രാ​ക്ട​റും സ​മി​തി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ളേ​റെ

വി​ത്തി​റ​ക്കു​ന്ന​തു മു​ത​ൽ നെ​ല്ല് വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​വ​രെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​യെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി​യെ​ടു​ക്കു​ന്ന​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ പ​ല​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റാ​റു​ണ്ട്. മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ച്ചാ​ൽ കൊ​യ്ത്തു ന​ട​ക്കി​ല്ല.

പ​ല​പ്പോ​ഴും മ​ഴ​ക്കൂ​ടു​ത​ൽ​മൂ​ലം നെ​ൽ​ക്ക​തി​രു​ക​ൾ ന​ശി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ഒ​രു രൂ​പ പോ​ലും ല​ഭി​ക്കാ​റി​ല്ലെ​ന്നു ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

വി​ള ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ കാ​ല​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​ത​ച്ച് 40 ദി​വ​സ​ത്തു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്താ​ൽ മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കു.

സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ പ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​തി​സ​ന്ധി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​ണ് പ​ല​പ്പോ​ഴും പി​ന്നീ​ട് ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ കൊ​യ്ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കും പ​ണ​ച്ചെ​ല​വേ​റി. പാ​ല​ക്കാ​ടു നി​ന്നും എ​ത്തി​ക്കു​ന്ന കൊ​യ്ത്തു യ​ന്ത്ര​ത്തി​ന് 3000 രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് വാ​ട​ക.

ഇ​ത്ത​ര​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളേ​റെ​യാ​ണെ​ങ്കി​ലും കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ അ​ഞ്ചി​രി​യി​ലെ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. കാ​ര​ണം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ​ച്ച വി​രി​ച്ച നെ​ൽ​പ്പാ​ട​ങ്ങ​ൾ.

Agriculture

തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ന് ക​രി​മ​രം

തി​രു​വാ​തി​ര ജ​ന്മ​ക്ഷ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മ​ര​മാ​ണ് ക​രി​മ​രം. ആ​യു​സു മു​ഴു​വ​ൻ സാ​വ​ധാ​നം വ​ള​രു​ന്ന ഒ​രു വൃ​ക്ഷ​മാ​ണ് ക​രി​മ​രം. ക​രി​മ​രം തൈ​ക​ളാ​യി​രി​ക്കു​മ്പോ​ൾ ത​ണ​ലി​ൽ വ​ള​രു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ക​യും എ​ന്നാ​ൽ, മ​രം വ​ള​രു​ന്ന​ത​നു​സ​രി​ച്ച് സൂ​ര്യ​പ്ര​കാ​ശം ഇ​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു മ​ര​മാ​ണ്.

ക​രി​മ​രം വി​ത്ത് മൂ​ല​വും മു​റി​ഞ്ഞ വേ​രി​ൽ നി​ന്നും പു​ന​രു​ൽ​ഭ​വം ന​ട​ക്കു​ന്നു. ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള മ​ണ്ണാ​ണ് വ​ള​രു​വാ​ൻ ന​ല്ല​ത്. എ​ഴു​പ​തു സെ​ന്‍റി​മീ​റ്റ​ർ​വ​രെ വ്യാ​സ​മു​ള്ള ത​ടി ല​ഭി​ക്കു​വാ​ൻ ഇ​രു​നൂ​റോ​ളം വ​ർ​ഷം വേ​ണ്ടി വ​രും.

ആ​ഫ്രി​ക്ക, മ​ലേ​ഷ്യ, മ്യാ​ൻ​മാ​ർ, ജ​പ്പാ​ൻ, ശ്രീ​ല​ങ്ക, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ അ​ർ​ധ​ഹ​രി​ത വ​ന​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങു വ​ള​രു​ന്ന സാ​ന്ദ്ര​മാ​യ ത​ല​പ്പോ​ടു​കൂ​ടി​യ മ​ര​മാ​ണ് ക​രി​മ​രം. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ധാ​ര​ള​മാ​യി ക​ണ്ടു​വ​രു​ന്നു.

വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​രി​മ​ര​ത്തി​ന്‍റെ ഇ​ല​യ്ക്ക് അ​ഞ്ചു മു​ത​ൽ പ​തി​ന​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും മൂ​ന്നു മു​ത​ൽ ആ​റു സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യും കാ​ണും. ഇ​ല​ക​ളി​ൽ ധാ​രാ​ളം ക​റു​ത്ത കു​ത്തു​ക​ൾ കാ​ണാ​റു​ണ്ട്.

ഏ​ക​ലിം​ഗ പു​ഷ്പ​ങ്ങ​ളാ​ണ്, പൂ​ക്ക​ൾ​ക്ക് പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ നി​റ​മാ​ണ്. ആ​ണ്‍ പൂ​ക്ക​ൾ കൂ​ട്ട​മാ​യി ഉ​ണ്ടാ​കും. ആ​ണ്‍ പൂ​ക്ക​ളെ​ക്കാ​ൾ പെ​ണ്‍ പൂ​ക്ക​ൾ​ക്ക് വ​ലി​പ്പം കൂ​ടു​ത​ലാ​ണ്. കാ​യ്ക​ൾ​ക്ക് ഏ​ക​ദേ​ശം ര​ണ്ടു സെ​ന്‍റീ​മീ​റ്റ​ർ വ്യ​സ​മു​ള്ള​താ​ണ്. മ​ര​ത്തി​ന് വ്യ​ക്ത​മാ​യ പൂ​ക്കാ​ല​മി​ല്ല എ​ങ്കി​ലും ഫെ​ബ്രു​വ​രി മു​ത​ലാ​ണ് മ​രം ന​ല്ല​തു​പോ​ലെ പൂ​ത്തു ക​ണ്ടു​വ​രു​ന്ന​ത്.

ഏ​ബ​ണേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ക​രി​മ​ര​ത്തി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം ഡ​യോ​സ്പൈ​റോ​സ് എ​ബ​ണി​യം എ​ന്നാ​ണ്. എ​ബ​ണി, മു​സ്ത​ന്പി, ക​രി​ന്താ​ളി എ​ന്നീ പേ​രു​ക​ളി​ലും സം​സ്കൃ​ത​ത്തി​ൽ ക​ര​വീ​ര: വ​യ​സി, ഇം​ഗ്ലീ​ഷി​ൽ സി​ലോ​ണ്‍ എ​ബ​ണി​ട്രീ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ക​രി​മ​ര​ത്തി​ന്‍റെ ത​ടി കൂ​ടു​ത​ലാ​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കൗ​തു​ക​വ​സ്തു​ക്ക​ൾ നി​ർ​മ്മി​ക്കു​വാ​നും ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു.

ക​രി​മ​ര​ത്തി​ന്‍റെ തൊ​ലി ക​ടും ചാ​ര​നി​റ​ത്തി​ലും ത​ടി​യു​ടെ പു​റം​ഭാ​ഗം വെ​ള്ള ചേ​ർ​ന്ന ചാ​ര​നി​റ​ത്തി​ലും കാ​ത​ൽ ക​ടും ക​റു​പ്പു​നി​റ​വു​മാ​ണ്. മ​റ്റു മ​ര​ത്തി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യ​തി​നാ​ലാ​കാം ഇ​തി​ന് ക​രി​മ​രം എ​ന്ന് പേ​രു വ​ന്ന​ത്.

ക​രി​മ​ര​ത്തി​ന്‍റെ തൊ​ലി വി​വി​ധ ഔ​ഷ​ധ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ല​ക​ൾ വ​യ​റി​ള​ക്കം, നേ​ത്ര​രോ​ഗ​ങ്ങ​ൾ, തീ​പ്പൊ​ള്ള​ൽ, ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്ന ക്ഷ​യം, ചൊ​റി​ചി​ര​ങ്ങു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. കേ​ര​ള​ത്തി​ൽ മ​റ്റു മ​ര​ങ്ങ​ളെ​യ​പേ​ക്ഷി​ച്ച് വ​ള​രെ​ക്കു​റ​ച്ചു മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ ​മ​ര​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

വ​ള​രെ സാ​വ​ധാ​നം വ​ള​രു​ന്ന വൃ​ക്ഷ​മാ​യ​തി​നാ​ൽ കു​റ​ച്ചു സ്ഥ​ല​മു​ള്ള​വ​ർ​ക്കും ന​ട്ടു​പി​ടി​പ്പി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ ത​ല​മു​റ​ക​ൾ​ക്കും ന​ഗ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ​ക്കും ക​രി​മ​രം എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​തി​നു വേ​ണ്ടി​യും പ്ര​ത്യേ​കി​ച്ച് തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​ർ ക​രി​മ​രം ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​ർ കു​റ​ച്ചു വ​ലു​പ്പ​മു​ള്ള ച​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന​താ​ണ്. മ​ണ്ണി​ൽ ന​ടു​ന്ന​വ​ർ ര​ണ്ട​ടി ച​തു​ര​ത്തി​ലും അ​ഴ​ത്തി​ലും കു​ഴി​യെ​ടു​ത്ത് ആ​വ​ശ്യ​ത്തി​നു ചാ​ണ​ക​പ്പൊ​ടി​യും മ​റ്റു ജൈ​വ വ​ള​ങ്ങ​ളും ചേ​ർ​ത്ത് ന​ടാ​വു​ന്ന​താ​ണ്.

മ​റ്റു കീ​ടാ​ക്ര​മ​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ക​രി​മ​ര​ത്തെ ബാ​ധി​ക്കാ​ത്ത​തി​നാ​ൽ ത​രി​ശു​കി​ട​ക്കു​ന്ന പൊ​തു സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ൾ മൈ​താ​ന​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് ഈ ​മ​രം പ്ര​ച​രി​പ്പി​ക്കാ​നും ക​ണ്ടു​പ​ഠി​ക്കാ​നും ഉ​ത​കും.

 

Agriculture

ക​ശു​മാ​വ് കൃ​ഷി തി​രി​ച്ചു​വ​രു​മ്പോ​ൾ

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്ത് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കേ​ര​ള കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫാ​മാ​ണ് ആ​ദൂ​ർ ഗാ​ളി​മു​ഖ കാ​ഷ്യു പ്രോ​ജ​നി ഓ​ർ​ച്ചാ​ർ​ഡ്. മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഫാ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഈ ​സ്ഥാ​പ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള ഒ​രു ഫാം ​ഇ​ത്ര​യും ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1.17 ല​ക്ഷം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​പ്പോ​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റാ​യി നി​ൽ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​മെ​ല്ലാം ഇ​വി​ടെ​നി​ന്നും ക​ശു​മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും റ​ബ​ർ​കൃ​ഷി വ്യാ​പി​ച്ച കാ​ല​ത്ത് തീ​ർ​ത്തും കു​റ​ഞ്ഞു​പോ​യ ക​ശു​മാ​വ് കൃ​ഷി ഇ​പ്പോ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് എ​ങ്ങും കാ​ണു​ന്ന​തെ​ന്ന് ഫാ​മി​ന്‍റെ ഭ​ര​ണ​ചു​മ​ത​ല വ​ഹി​ക്കു​ന്ന ക​ശു​വ​ണ്ടി വി​ക​സ​ന ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​നും ഫാം ​ഓ​ഫീ​സ​ർ എ​ൻ. സൂ​ര​ജും പ​റ​യു​ന്നു.

ഇ​വി​ടെ​നി​ന്നു​ള്ള മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​പ്പെ​ടാ​ൻ പോ​ലും പ്ര​യാ​സ​മാ​യ ഈ ​സ്ഥ​ല​ത്തേ​ക്ക് മേ​ൽ​ത്ത​രം ക​ശു​മാ​വി​ൻ തൈ​ക​ൾ അ​ന്വേ​ഷി​ച്ചു​മാ​ത്രം എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്.

250 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​മി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ ധ​ന, ധ​ര​ശ്രീ, പ്രി​യ​ങ്ക എ​ന്നി​വ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഭാ​സ്ക​ര​യു​മ​ട​ക്കം അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളും ഇ​വ​യു​ടെ മാ​തൃ സ​സ്യ​ങ്ങ​ളും സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്.

ക​ശു​മാ​വി​ന് പു​റ​മേ ഒ​ട്ടു​മാ​വി​ൻ തൈ​ക​ൾ, കു​റി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടു​പ്ലാ​വ്, വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വ്, പേ​ര, കു​രു​മു​ള​ക്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തു​ട​ങ്ങി​യ​വ​യും ശാ​സ്ത്രീ​യ​വും ജൈ​വ​വു​മാ​യ രീ​തി​യി​ൽ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു​ണ്ട്.

ഫാ​മി​നും ന​ഴ്സ​റി​ക്കും കേ​ന്ദ്ര കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കാ​ഷ്യു​ന​ട്ട് ആ​ൻ​ഡ് കൊ​ക്കോ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫാ​മി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ര​ത്തേ സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഇ​വി​ടെ​നി​ന്ന് അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ ഒ​രു ക​ശു​മാ​വ് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​വി​ടെ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മി​ക​ച്ച ഉ​ല്പാ​ദ​ന​ശേ​ഷി​യും വ​ലി​പ്പ​വും മ​റ്റു ഗു​ണ​ങ്ങ​ളു​മു​ള്ള നേ​ത്ര ജം​ബോ, നേ​ത്ര​ഗം​ഗ, ഉ​ദ​യ തു​ട​ങ്ങി​യ സ​വി​ശേ​ഷ ഇ​ന​ങ്ങ​ളു​ടെ തൈ​ക​ൾ ആ​ദൂ​രി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

മാ​ട​ക്ക​ത്ത​റ, പൂ​ർ​ണി​മ, അ​ക്ഷ​യ, നി​ഹാ​ര തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള സ​ങ്ക​ര​യി​ന​ങ്ങ​ളും ഇ​വി​ടെ പി​റ​വി​കൊ​ള്ളു​ന്നു. ഇ​വ​യി​ലേ​റെ​യും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ പ്രാ​പ്ത​മാ​യ​വ​യാ​ണ്.

സ​ങ്ക​ര​യി​നം തൈ​ക​ൾ ബ​ഡ് ചെ​യ്ത് ത​യാ​റാ​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി വി​ശാ​ല​മാ​യ പോ​ളി ഹൗ​സു​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​സ​കീ​ട​നാ​ശി​നി​ക​ൾ പൂ​ർ​ണ​മാ​യും രാ​സ​വ​ള​ങ്ങ​ൾ പ​ര​മാ​വ​ധി​യും ഒ​ഴി​വാ​ക്കി ജൈ​വ​മാ​ർ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ ക​ശു​മാ​വി​ൻ​തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഭാ​വി​യി​ലും ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ശു​മാ​വി​നും ന​ല്ലൊ​രു സ്ഥാ​ന​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ക​യാ​ണ് ആ​ദൂ​ർ ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​ങ്ങ​ൾ.

Agriculture

ഇ​ടു​ക്കി​യി​ലെ ഇ​ര​ട്ട​സു​ഗ​ന്ധം

എം​എ​സ്ഡ​ബ്ല്യു റാ​ങ്കോ​ടെ പാ​സാ​യ മ​രി​യ​യോ​ടും മ​രീ​ന​യോ​ടും ഇ​നി എ​ന്താ​ണു ഭാ​വി പ​രി​പാ​ടി​യെ​ന്ന് ചോ​ദി​ച്ച​വ​രോ​ട് അ​വ​ർ പ​റ​ഞ്ഞു ഞ​ങ്ങ​ൾ കൃ​ഷി​യി​ലേ​ക്കു തി​രി​യു​ക​യാ​ണെ​ന്ന്. ഇ​തു കേ​ട്ട​പ്പോ​ൾ പ​ല​രും അ​ത്ഭു​ത​പ്പെ​ട്ടു. എ​ന്തി​നാ​ണ് കൃ​ഷി​യി​ലേ​ക്ക് എ​ന്നു ചോ​ദി​ച്ച​വ​രു​ണ്ട്.

പ​ക്ഷേ, ഇ​തൊ​ക്കെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു​ള്ള ഊ​ർ​ജ​മാ​ണെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി. ഇ​ന്ന് അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന സ്വ​ന്തം പു​ര​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്ത് വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​ടു​ക്കി ചേ​റ്റു​കു​ഴി കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളും ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രു​മാ​യ മ​രി​യ​യും മ​രീ​ന​യും.

കൃ​ഷി ചെ​യ്താ​ൽ​പ്പോ​രാ മാ​ർ​ക്ക​റ്റിം​ഗും ന​ല്ല രീ​തി​യി​ൽ ചെ​യ്താ​ൽ മാ​ത്ര​മേ മി​ക​ച്ച​നേ​ട്ടം കൊ​യ്യാ​ൻ ക​ഴി​യൂ. അ​തി​നു വ്യ​ത്യ​സ്ത​മാ​യ ഒ​രു രീ​തി ഈ ​മി​ടു​ക്കി​ക​ൾ ക​ണ്ടെ​ത്തി. "ത​നി ഇ​ടു​ക്കി​ക്കാ​രി’ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ആ​രം​ഭി​ച്ച​ത് അ​ങ്ങ​നെ​യാ​ണ്.

തു​ട​ർ​ന്ന് സ്വ​ന്തം ഉ​ത്പ​ന്ന​ങ്ങ​ളാ​യ ഏ​ല​വും കു​രു​മു​ള​കും ഗ്രാ​ന്പൂ​വും സ്വ​ന്തം ബ്രാ​ൻ​ഡി​ൽ ഇ​റ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​നൊ​പ്പം ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ്സൈ​റ്റും ആ​രം​ഭി​ച്ചു.

ക​ളി​ച്ചു ന​ട​ക്കു​ന്ന പ്രാ​യ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി

കൃ​ഷി ഞ​ങ്ങ​ളു​ടെ കു​ടും​ബ​കാ​ര്യ​മാ​ണ്. അ​ത് ആ​രും പ​ഠി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ചെ​റു പ്രാ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യും​പി​ടി​ച്ച് പ​റ​മ്പി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ​ക്ക് കൃ​ഷി​യു​ടെ എ ​ടു സെ​ഡ് കാ​ര്യം കാ​ണാ​പ്പാ​ഠ​മാ​ണ്.

ഏ​ല​ത്തി​നു പു​റ​മെ കു​രു​മു​ള​ക്, ഗ്രാ​ന്പൂ, പു​ളി, കൊ​ക്കോ, പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ കൃ​ഷി തു​ട​ങ്ങി​യ​വ​യും ഇ​വ​ർ​ക്കു​ണ്ട്. ഏ​ല​ത്തി​നു ചി​ന്പു​പൊ​ട്ടു​ന്ന​തു മു​ത​ൽ വി​ള​വെ​ടു​ക്കു​ന്ന​തു​വ​രെ ചെ​യ്യേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​വ​ർ​ക്ക​റി​യാം. ഏ​ല​യ്ക്കാ വി​ള​വെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ അ​ത് സ്റ്റോ​റി​ൽ എ​ത്തി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യും ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ൾ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. ദൂ​രെ​യു​ള്ള ആ​ളു​ക​ൾ​ക്ക് കൊ​റി​യ​ർ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കും.

ഇ​തു കൂ​ടാ​തെ എ​ക്സ്പോ​ർ​ട്ടിം​ഗ് ലൈ​സ​ൻ​സ് നേ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​വ​ർ ആ​രം​ഭി​ച്ചു. ഫാം ​ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും പ​ഠ​നം ആ​രം​ഭി​ച്ചു.

ഫാം ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത

ഫാം ​ടൂ​റി​സ​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​യു​ണ്ട്. ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഇ​വ​ർ. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ക​ണ്ട് നി​ര​വ​ധി​പേ​ർ കൃ​ഷി സ്ഥ​ലം കാ​ണാ​ൻ സാ​ധി​ക്കു​മോ​യെ​ന്നു ചോ​ദി​ച്ച് വി​ളി​ക്കാ​റു​ണ്ട്.

ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. അ​വ​ധി​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലും. ഇ​ത്ത​രം ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ലാ​ണി​വ​ർ.

ബ്രാ​ൻ​ഡാ​യി ത​നി ഇ​ടു​ക്കി​ക്കാ​രി

ത​നി ഇ​ടു​ക്കി​കാ​രി എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് ഏ​ല​ക്ക​യും കാ​പ്പി​പ്പൊ​ടി​യും കു​രു​മു​ള​കും തേ​നും ഗ്രാ​ന്പൂ​വും ഒ​ക്കെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി​യെ നേ​രി​ൽ​ക​ണ്ട് ബ്രാ​ൻ​ഡ് പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞു.

ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ പ്ര​ചോ​ദ​ന​മാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പെ​ട്ടെ​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കാം എ​ന്നു​വി​ചാ​രി​ച്ചാ​ൽ വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. കൃ​ഷി പ​രീ​ക്ഷ​ണ​മാ​ണ്.

ആ​ദ്യം ചെ​റി​യ​രീ​തി​യി​ൽ ചെ​യ്ത് ആ​ത്മ​വി​ശ്വാ​സം നേ​ടി​യ​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​വൂ.

തോ​ട്ട​ത്തി​ൽ​നി​ന്ന് അ​ധി​ക വ​രു​മാ​നം

ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ന് അ​ധി​ക വ​രു​മാ​നം നേ​ടാ​ൻ ക​ഴി​ക്കു​മെ​ന്ന് മ​രീ​ന​യും മ​രി​യ​യും പ​റ​യു​ന്നു. ഏ​ല​ത്തി​ന് ത​ണ​ൽ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തോ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​റു​ണ്ട്.

ഈ ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് ക​യ​റ്റി​യാ​ൽ മി​ക​ച്ച വി​ള​വു ല​ഭി​ക്കും. ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാം. തോ​ട്ട​ങ്ങ​ളി​ൽ തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു ഗു​ണ​ങ്ങ​ളു​ണ്ട്.

പ​രാ​ഗ​ണം എ​ളു​പ്പ​മാ​ക്കാ​ൻ തേ​നീ​ച്ച​ക​ൾ സ​ഹാ​യി​ക്കും. ഇ​തി​നു പു​റ​മെ തേ​ൻ വി​ൽ​പ്പ​ന​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാ​നും ക​ഴി​യും.

ഫോ​ണ്‍: 8137050948

 

Agriculture

സു​ഗ​ന്ധ​വ്യ​ഞ്ജ​നം: ആ​ഗോ​ള വി​പ​ണി ല​ക്ഷ്യം

കേ​ന്ദ്ര വാ​ണി​ജ്യ വ്യാ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്പൈ​സ​സ് ബോ​ർ​ഡി​ന് ഏ​ലം, പേ​രേ​ലം എ​ന്നി​വ​യു​ടെ കൃ​ഷി​കാ​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ നേ​രി​ട്ട് ഇ​ട​പെ​ടാ​നാ​കൂ. 53 ഇ​നം സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ൾ സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​വ​യു​ടെ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹ​ന​പ​ദ്ധ​തി​ക​ളി​ലേ ബോ​ർ​ഡി​നു പ​ങ്കു​ള്ളൂ.

കൃ​ഷി കാ​ര്യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഇ​തു മ​ന​സി​ലാ​ക്കാ​തെ വി​ല​യി​ടി​വ് വ​രു​ന്പോ​ൾ ക​ർ​ഷ​ക​ർ ബോ​ർ​ഡി​നെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ക. വി​ല​യി​ടി​വ് ഒ​രു ചാ​ക്രി​ക പ്ര​വ​ർ​ത്ത​ന​മാ​ണ്. ഒ​രു രൂ​പ​യ്ക്കു വാ​ങ്ങി​യ തേ​ങ്ങ ഇ​ന്ന് 81 രൂ​പ ന​ൽ​കി​യാ​ണ് വാ​ങ്ങു​ന്ന​ത്.

പ​ത്തു​ഗ്രാ​മി​ന് അ​ഞ്ച് രൂ​പ​യ്ക്കു വാ​ങ്ങി​യ ഏ​ല​ക്കാ​യ്ക്ക് 36 രൂ​പ മാ​ർ​ക്ക​റ്റ് വി​ല​യു​ണ്ട്. ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​ന​നു​സ​രി​ച്ച് വി​ല​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കു​മെ​ന്ന സാ​ന്പ​ത്തി​ക ശാ​സ്ത്ര​മാ​ണി​തി​നു പി​ന്നി​ൽ. കാ​ർ​ഷി​ക കു​ടും​ബാം​ഗ​മെ​ന്ന നി​ല​യി​ൽ ക​ർ​ഷ​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തി​ന് ഇ​ഷ്ട​മാ​ണ്. കൂ​ർ​ക്ക​ഞ്ചേ​രി കോ​ൾ​പ്പ​ട​വ് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​ണ്.

ഏ​ല​ക്കൃ​ഷി പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ൽ കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്, പേ​രേ​ല​ക്കൃ​ഷി വ​ട​ക്കേ ഇ​ന്ത്യ​യി​ലും. സു​സ്ഥി​ര കൃ​ഷി​യി​ലൂ​ടെ​യും വി​ഷ​ര​ഹി​ത കൃ​ഷി സമ്പ്ര​ദാ​യ​ങ്ങ​ളി​ലൂ​ടെ​യും ഏ​ലം ഉ​ദ്പാ​ദി​പ്പി​ച്ചെ​ങ്കി​ലേ ആ​ഗോ​ള വി​പ​ണി കൈ​പ്പി​ടി​യി​ലാ​ക്കു​വാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി ചെ​റു​കി​ട ഏ​ലം ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് കാ​ർ​ഷി​കോ​ത്പാ​ദ​ന സം​ഘ​ങ്ങ​ൾ (എ​ഫ്പി​ഒ) ഉ​ണ്ടാ​ക്കി മു​ന്നോ​ട്ടു​വ​രേ​ണ്ട​തു​ണ്ട്.

ജൈ​വ​കാ​ർ​ഷി​ക രീ​തി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ഏ​ല​ത്തി​നാ​ണ് ആ​ഗോ​ള​വി​പ​ണി​യി​ൽ സ​മീ​പ​ഭാ​വി​യി​ൽ ഡി​മാ​ൻ​ഡ് ഏ​റു​ക. നി​ല​വി​ലെ കൃ​ഷി രീ​തി​ക​ളി​ൽ​നി​ന്ന് സാ​ക്ഷ്യ​പ​ത്ര​മു​ള്ള ജൈ​വ ഏ​ല​ത്തോ​ട്ട​മാ​യി മാ​റ​ണ​മെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷ​മെ​ങ്കി​ലും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​നാ​ണ് ബോ​ർ​ഡ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

ഏ​ലം 2024-25ൽ 70,410 ​ഹെ​ക്ട​റി​ൽ നി​ന്ന് 20,696 മെ​ട്രി​ക് ട​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും 6,728 മെ​ട്രി​ക് ട​ണ്‍ ക​യ​റ്റു​മ​തി ചെ​യ്ത് ഇ​ന്ത്യ​യ്ക്ക് 1,56,682 ല​ക്ഷം രൂ​പ നേ​ടി​ക്കൊ​ടു​ക്ക​യും ചെ​യ്തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​ല്ലെ​ങ്കി​ലും വി​ല​യി​ടി​വ് ഒ​രു​പ​രി​ധി​വ​രെ കു​റ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മെ​ട്രോ ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കാ​യി വി​പ​ണി​യും കം​പ്ല​യ​ൻ​സ് ഹ​ബ്ബു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന് വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ നേ​രി​ൽ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​വാ​ൻ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ക്ര​ഡി​റ്റ​ഡ് ലാ​ബ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​വാ​നാ​യി ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ചൈ​ന​യാ​ണ് ന​മ്മു​ടെ പ്ര​ധാ​ന ഇ​റ​ക്കു​മ​തി​ക്കാ​ർ.

ര​ണ്ടാം​സ്ഥാ​ന​മേ അ​മേ​രി​ക്ക​യ്ക്കു​ള്ളൂ. പി​ന്നീ​ട് മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്. 58 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സു​സ്ഥി​ര​മാ​യി ഇ​ന്ത്യ​ൻ സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. വി​ദേ​ശ വി​പ​ണി​ക​ളി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യെ​ങ്കി​ലേ ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നാ​കൂ.

അ​ഡ്വ. സം​ഗീ​താ വി​ശ്വ​നാ​ഥ​ൻ
ചെ​യ​ർ​പേ​ഴ്സ​ണ്‍, സ്പൈ​സ​സ് ബോ​ർ​ഡ്

Agriculture

വെ​ളു​ത്തു​ള്ളി ഒ​രു​ക്കി കൊ​ടു​ക്ക​പ്പെ​ടും

പാ​ച​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ളു​ത്തു​ള്ളി ഒ​രു​ക്കി കൊ​ടു​ക്കു​ന്ന യു​വ സം​രം​ഭ​ക​നു നൂ​റു​മേ​നി വി​ള​വ്. സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ സം​രം​ഭം മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി ഇ​പ്പോ​ൾ ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ളി​ലേ​ക്കു വ​ഴി​തു​റ​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഓ​ല​പ്പു​ര​ക്ക​ൽ സ​ജി​യാ​ണ് പാ​ച​കാ​വ​ശ്യ​ത്തി​ന് വെ​ളു​ത്തു​ള്ളി ഒ​രു​ക്കി കൊ​ടു​ക്കു​ന്ന വേ​റി​ട്ട യ​ന്ത്ര​വു​മാ​യി നേ​ട്ട​ങ്ങ​ൾ കൊ​യ്യു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 100 കി​ലോ വെ​ളു​ത്തു​ള്ളി വ​രെ സ​ജി​യു​ടെ യ​ന്ത്ര​ത്തി​ൽ തൊ​ലി​ക​ള​ഞ്ഞ് പാ​ച​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ക്കും.

അ​ച്ചാ​ർ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, കാ​റ്റ​റിം​ഗ് സ​ർ​വീ​സു​ക​ൾ, പ​ല​ഹാ​ര നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. ദി​വ​സം നൂ​റ് കി​ലോ വെ​ളു​ത്തു​ള്ളി വ​രെ വി​റ്റു പോ​കു​ന്ന​താ​യി സ​ജി പ​റ​ഞ്ഞു. ന്ധ​സ​മ​യ ലാ​ഭ​മാ​ണ് പ്ര​ധാ​ന മെ​ച്ചം.

മ​നു​ഷ്യാ​ധ്വാ​ന​ത്തി​ന്‍റെ മി​ന​ക്കേ​ട് ഉ​ണ്ടാ​കു​ന്നു​മി​ല്ല. ദി​വ​സം വെ​ളു​ത്തു​ള്ളി​ക്ക് ഇ​വി​ടെ ആ​വ​ശ്യ​ക്കാ​രു​ണ്ട്’. എ​ന്നും വേ​റി​ട്ട രീ​തി​യി​ലു​ള്ള ക​ച്ച​വ​ട​ത്തെ കു​റി​ച്ചാ​ണ് സ​ജി ചി​ന്തി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ ഏ​താ​നും വ​ർ​ഷം മു​ന്പ് ന്ധ​പി​ടി​യും കോ​ഴി​ക്ക​റി​യും’ എ​ന്ന സം​രം​ഭം തു​ട​ങ്ങി.

ഇ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി കൂ​ടു​ത​ലാ​യി ആ​വ​ശ്യ​മാ​യി വ​ന്നു. വെ​ളു​ത്തു​ള്ളി വൃ​ത്തി​യാ​യി ഒ​രു​ക്കി​യെ​ടു​ക്കാ​നു​ള്ള മി​ന​ക്കേ​ടി​നെ കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​വു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. വെ​ളു​ത്തു​ള്ളി പെ​ട്ടെ​ന്ന് ഒ​രു​ക്കി​യെ​ടു​ക്കാ​നു​ള്ള ടെ​ക്നോ​ള​ജി എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്ന ചി​ന്ത​യാ​യി പി​ന്നീ​ട്.

ഗു​ജ​റാ​ത്തി​ൽ മെ​ഷീ​ൻ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ അ​വി​ടെ പോ​യി. വി​ല അ​ല്പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും മെ​ഷീ​ൻ വാ​ങ്ങി. വെ​ളു​ത്തു​ള്ളി​യു​ടെ മാ​ർ​ക്ക​റ്റ് വി​ല കു​ത്ത​നെ കൂ​ടു​ന്ന​ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ആ​റു​മാ​സം മു​ന്പ് വെ​ളു​ത്തു​ള്ളി​യു​ടെ വി​ല 300 രൂ​പ​യ്ക്കും മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ സം​രം​ഭം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​ന്നു. രാ​ജ​സ്ഥാ​നി​ൽ പോ​യി നേ​രി​ട്ട് വെ​ളു​ത്തു​ള്ളി എ​ടു​ക്കു​ന്ന രീ​തി​യാ​ണ് സ​ജി​ക്കു​ള്ള​ത്. ന​ല്ല ഗു​ണ​മേ​ന്മ​യു​ള്ള വെ​ളു​ത്തു​ള്ളി അ​വി​ടെ കി​ട്ടും.

വി​ല​യും താ​ര​ത​മ്യേ​ന കു​റ​വാ​യി​രി​ക്കും. വെ​ളു​ത്തു​ള്ളി യ​ന്ത്ര​ത്തി​ലി​ട്ട് തൊ​ലി ക​ള​യു​ന്പോ​ൾ 30 ശ​ത​മാ​ന​ത്തോ​ള​മാ​ണ് തൂ​ക്ക​ത്തി​ൽ കു​റ​വ് വ​രു​ന്ന​ത്. അ​ത​നു​സ​രി​ച്ച് വി​ല അ​ല്പം കൂ​ട്ടി​യെ ആ​വ​ശ്യ​ക്കാ​ർ​ക്ക് കൊ​ടു​ക്കാ​നാ​വു.

തൊ​ണ്ട് ക​ള​ഞ്ഞ വെ​ളു​ത്തു​ള്ളി 250 ഗ്രാം, ​അ​ര കി​ലോ എ​ന്നി​ങ്ങ​നെ ചെ​റി​യ അ​ള​വി​ൽ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​നും പു​റ​മെ വെ​ളു​ത്തു​ള്ളി ഹോ​ൾ​സെ​യി​ൽ ആ​യി റീ​ട്ടെ​യി​ൽ ആ​യി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നും വ​യ​നാ​ട​ൻ വി​പ​ണി​യി​ൽ ഡി​മാ​ന്‍റ് ഏ​റെ​യു​ള്ള​താ​യി സ​ജി പ​റ​യു​ന്നു.

വെ​ളു​ത്തു​ള്ളി സം​രം​ഭ​ത്തി​ൽ ഭാ​ര്യ സ​ജി പോ​ളും മ​ക്ക​ളാ​യ ജി​ഷ, ജോ​സ്ന, സാം, ​ജാ​ന​റ്റ് എ​ന്നി​വ​രും സ​ജി​ക്കു പി​ന്തു​ണ ന​ൽ​കു​ന്നു.

Agriculture

ത​ല​നാ​ട​ൻ ഗ്രാ​മ്പു​വി​ന് ദേ​ശ​പ്പെ​രു​മ

ഇ​ഞ്ചി​ക്കും കു​രു​മു​ള​കി​നും റ​ബ​റി​നു​മൊ​പ്പം കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ ക​രു​ത​ലോ​ടെ പ​രി​പാ​ലി​പ്പി​ക്കു​ന്ന ത​ല​നാ​ട് ഗ്രാ​മ്പു​വി​ന് ഭൈ​മ​സൂ​ചി​കാ പ​ദ​വി സ്വ​ന്ത​മാ​യി.

സ​മു​ദ്ര​നി​ര​പ്പി​ന് മൂ​വാ​യി​രം അ​ടി ഉ​യ​ര​ത്തി​ലു​ള്ള കു​ന്നി​ൻ​ചെ​രു​വി​ലെ വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ൽ പ​ന്ത​ലി​ച്ച വ​ള​രു​ന്ന ത​ന​തു ഗ്രാ​ന്പു​വി​ന് ല​ഭി​ച്ച ബ​ഹു​മ​തി​യി​ൽ അ​ഭി​മാ​നി​ക്കു​ക​യാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.

ത​ല​നാ​ട്, തീ​ക്കോ​യി, മേ​ലു​കാ​വ്, പൂ​ഞ്ഞാ​ർ, തെ​ക്കേ​ക്ക​ര, ത​ല​പ്പ​ലം, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​നൂ​റോ​ളം ക​ർ​ഷ​ക​രാ​ണ് ഈ ​വി​ശേ​ഷാ​ൽ ഇ​നം കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രു ഗ്രാമ്പു മ​രം മു​റ്റ​ത്തോ പ​റമ്പി​ലോ ഇ​ല്ലാ​ത്ത വീ​ടു​ക​ൾ വി​ര​ളം. ഒ​രു മ​രം മു​ത​ൽ അ​ഞ്ച് ഏ​ക്ക​റി​ൽ വ​രെ കൃ​ഷി​യു​ള്ള ക​ർ​ഷ​ക​രു​ണ്ട്.

അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും മ​ണ്ണും കൃ​ഷി രീ​തി​ക​ളു​മാ​ണ് ത​ല​നാ​ട​ൻ ഗ്രാമ്പു​വി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. സു​ഗ​ന്ധം, രു​ചി, നി​റം, ഔ​ഷ​ധ​ഗു​ണം എ​ന്നി​വ​യി​ൽ ത​ല​നാ​ട​ൻ ഗ്രാമ്പുമൊ​ട്ട് ഏ​റെ മു​ന്നി​ലാ​ണ്. മേ​യ് മാ​സ​ത്തി​ൽ മൊ​ട്ടി​ട്ടാ​ൽ ആ​റേ​ഴു മാ​സം​കൊ​ണ്ടു പാ​ക​മാ​യി​ന​വം​ബ​ർ പ​കു​തി മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യാ​ണ് വി​ള​വെ​ടു​പ്പ്.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സെ​ന്‍റ​ർ, കൃ​ഷി​വ​കു​പ്പ്, ത​ല​നാ​ട് ക്ലോ​വ് ഗ്രോ​വേ​ഴ്സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് സ​വി​ശേ​ഷ വി​ള​ക​ൾ​ക്കു​ള്ള ദേ​ശീ​യ പ​ദ​വി ത​ല​നാ​ട് ഗ്രാ​ന്പു​വി​ന് ല​ഭി​ച്ച​ത്.

സു​ഗ​ന്ധ​വി​ള​ക​ളി​ൽ പെ​രു​മ​യും മ​സാ​ല​ക്കൂ​ട്ടു​ക​ളി​ൽ അ​വ​ശ്യ ഇ​ന​വു​മാ​യ ക​ര​യാ​ന്പൂ ഒ​ന്നേ കാ​ൽ നൂ​റ്റാ​ണ്ട് മു​ൻ​പ് അ​തി​ഥി​യാ​യി മ​ല​യോ​ര കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ൽ എ​ത്തി​യ​താ​ണ്. 40 വ​ർ​ഷ​മാ​യി ഈ ​ഇ​നം വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ത്തി​വ​രു​ന്നു.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ ന​ന്നാ​യി വി​ള​വ് ത​രും. കീ​ട​ബാ​ധ​യും കേ​ടും തീ​രെ​യി​ല്ല​താ​നും. ത​ല​നാ​ട​ൻ ക്ലോ​വ് ഗ്രോ​വേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് സം​ഭ​ര​ണം, സം​സ്ക​ര​ണം, ഗ്രേ​ഡിം​ഗ്, വി​പ​ണ​നം എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

വി​ള​വെ​ടു​ക്കു​ന്ന ഗ്രാ​ന്പു മൊ​ട്ടി​ന്‍റെ ആ​ക​ർ​ഷ​ക നി​റ​വും ഗു​ണ​ത്തി​ലെ​യും വ​ലി​പ്പ​ത്തി​ലെ​യും സ​വി​ശേ​ഷ​ത​യു​മാ​ണ് ത​ല​നാ​ട​ൻ ഗ്രാ​മ്പുവി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഗ്രാ​മ്പു​വി​ന്‍റെ വി​പ​ണി വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​ലെ ഓ​യി​ൽ ഘ​ട​ക​ങ്ങ​ളാ​യ യൂ​ജി​നോ​ൾ, കാ​രി​യോ​ഫി​ലി​ൽ എ​ന്നി​വ​യു​ടെ അ​ള​വ് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാമ്പു​വി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന തോ​തി​ലാ​ണ്.

ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​തോ​ടെ ത​ല​നാ​ട​ൻ ഗ്രാ​മ്പു എ​ന്ന ബ്രാ​ൻ​ഡി​ൽ ഉ​ണ​ക്ക ഗ്രാ​ന്പു വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ത​ല​നാ​ട​ൻ ക്ലോ​വ് ഗ്രോ​വേ​ഴ്സ് ആ​ൻ​ഡ് പ്രോ​സ​സിം​ഗ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബാ​ബു പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ത​ല​നാ​ട​ൻ ഗ്രാമ്പു​വി​ന് ഉ​യ​ർ​ന്ന വി​ല​യും ഗു​ണ​മേന്മ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ക്കു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. മൂ​ല്യ​വ​ർ​ധ​ന​വി​നു​ള്ള സാ​ധ്യ​ത​യും ആ​രാ​യു​ന്നു.

ഗ്രാമ്പു​വി​ന് വ​ലി​യ വി​പ​ണ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൃ​ഷി കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തു​കൂ​ടി തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ച്ച​നി​റം മാ​റി ഇ​ളം​പി​ങ്കു നി​റ​മാ​കു​ന്ന പ​രു​വ​ത്തി​ലു​ള്ള മൊ​ട്ടു​ക​ളാ​ണ് മ​ര​ത്തി​ൽ ഗ്രാ​ന്പു ക​യ​റി പ​റി​ച്ചെ​ടു​ക്കു​ക.

മൊ​ട്ടു​ക​ൾ വി​രി​ഞ്ഞു​പോ​യാ​ൽ വി​ല​കു​റ​യും. ഗ്രാ​ന്പു മൊ​ട്ടു​ക​ൾ കൈ​കൊ​ണ്ടു ഞെ​ട്ട് വേ​ർ​പെ​ടു​ത്തി​യ​ശേ​ഷം മൂ​ന്നു ദി​വ​സം വെ​യി​ൽ കൊ​ള്ളി​ച്ച് ഉ​ണ​ക്കും. ന​ന്നാ​യി ഉ​ണ​ങ്ങു​ന്പോ​ൾ ത​വി​ട്ടു നി​റ​മാ​കും.

വ​ള​ർ​ച്ച​യെ​ത്തി​യ മ​ര​ത്തി​ൽ​നി​ന്ന് 25 കി​ലോ ഉ​ണ​ങ്ങി​യ മൊ​ട്ടു​ക​ൾ ല​ഭി​ക്കും. ഗ്രാ​മ്പു മ​ര​ത്തി​ന് നൂ​റ് ആ​യു​സാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ പ​ല​തു​ണ്ട്. ത​ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 110 ഏ​ക്ക​റി​ൽ ഗ്രാമ്പു കൃ​ഷി​യു​ണ്ട്. ഗ്രാമ്പു വി​ത്ത് പാ​കി​യാ​ണ് തൈ ​മു​ള​പ്പി​ക്കു​ന്ന​ത്.

ര​ണ്ട ടി ​ആ​ഴ​ത്തി​ൽ സ​മ​ച​തു​രം കു​ഴി​യി​ൽ ജൈവ​വ​ളം നി​റ​ച്ച് ഒ​രു വ​ർ​ഷം ത​ട​ത്തി​ൽ പാ​കി വ​ള​ർ​ത്തി​യ തൈ ​ന​ടും. ന​ന്നാ​യി പ്ര​കാ​ശം കി​ട്ടു​ന്ന സ്ഥ​ല​ത്ത് 20 അ​ടി അ​ക​ല​ത്തി​ലാ​ണ് കൃ​ഷി.

മ​ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടാ​ൻ പാ​ടി​ല്ല. വേ​ന​ലി​നെ പ്ര​തി​രോ​ധി​ക്കു​ന്ന സ​സ്യ​മാ​യ​തി​നാ​ൽ ആ​ദ്യ ര​ണ്ടു വ​ർ​ഷം മാ​ത്രം വേ​ന​ൽ​ക്കാ​ല​ത്ത് അ​ൽ​പം ന​ന കൊ​ടു​ത്താ​ൽ മ​തി​യാ​കും. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്ക​ണം.

ചു​വ​ട്ടി​ൽ ആ​ണ്ടിലൊ​രി​ക്ക​ൽ ചാ​ണ​ക​പ്പൊ​ടി ചു​റ്റും കൊ​ടു​ത്താ​ൽ വ​ളം ധാ​രാ​ള​മാ​യി. തൈ ​ന​ട്ടാ​ൽ നാ​ലാം വ​ർ​ഷം പൂ​ഷ്പി​ച്ചു​തു​ട​ങ്ങും. ഒ​ൻ​പ​താം വ​ർ​ഷ​ത്തോ​ടെ​യാ​ണ് ഏ​റ്റ​വും ഫ​ലം ല​ഭി​ക്കു​ക. ഭ​ദ്ര​മാ​യി അ​ട​ച്ചു സൂ​ക്ഷി​ച്ചാ​ൽ ഉ​ണ​ങ്ങി​യ ഗ്രാ​ന്പു മൂ​ന്നു വ​ർ​ഷം വ​രെ കേ​ടാ​കി​ല്ല.

ന​ന്നാ​യി വ​ള​ർ​ന്ന മ​ര​ത്തി​ൽ നി​ന്നും 20 കി​ലോ വ​രെ ഉ​ണ​ക്ക ഗ്രാ​ന്പു വി​ൽ​ക്കാ​ൻ കി​ട്ടും.​മ​റ്റി​ട​ങ്ങ​ളി​ലെ ഗ്രാമ്പു​വി​നെ​ക്കാ​ൾ ത​ല​നാ​ട് ഗ്രാ​ന്പു​വി​ന് 200 രൂ​പ​യോ​ളം അ​ധി​കം വി​ല ല​ഭി​ക്കു​ന്നു​ണ്ടെന്ന് ​പി.​എ​സ്. ബാ​ബു സാ​ബു പ​റ​ഞ്ഞു.

ഇ​ല്ലി​ക്ക​ൽ ക​ല്ലും വാ​ഗ​മ​ണും ഉ​ൾ​പ്പെ​ടു​ന്ന ഈ ​ടൂ​റി​സം​മേ​ഖ​ല​യി​ലെ ഗ്രാ​മ്പു കൃ​ഷി ഫാം ​ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ക്കാ​നും ക​ർ​ഷ​ക​ർ ആ​ലോ​ചി​ക്കു​ന്നു.

രാ​ജ്യ​ത്ത് ഗ്രാ​ന്പു ഉ​പ​ഭോ​ഗം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. 1,500 ട​ണ്ണാ​ണ് രാ​ജ്യ​ത്തെ ഗ്രാ​മ്പു ഉ​ത്പാ​ദ​നം. 28,000 ട​ണ്‍ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ഡ​ഗാ​സ്ക​റി​ൽ​നി​ന്നാ​ണ് 75 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി.

ടാ​ൻ​സാ​നി​യ, ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ൾ. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ക​റി​മ​സാ​ല​ക​ൾ, മ​രു​ന്നു​ക​ൾ, പേ​സ്റ്റ്, സി​ഗ​ര​റ്റ് എ​ന്നി​വ നി​ർ​മി​ക്കാ​ൻ ഗ്രാമ്പു ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഗ്രാ​ന്പു ഓ​യി​ലി​നും ആ​വ​ശ്യ​ക്കാ​രു​ണ്ട്.

100 മി​ല്ലി​ക്ക് 1,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ണ്ട് വി​ല. കേ​ര​ള​ത്തി​ൽ കോ​ട്ട​യം, കൊ​ല്ലം, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഗ്രാ​ന്പു​കൃ​ഷി കൂ​ടു​ത​ലു​ള്ള​ത്. നി​ല​വി​ൽ ആ​യി​രം രൂ​പ​യാ​ണ് ത​ല​നാ​ട​ൻ ഗ്രാ​ന്പു​വി​ന്‍റെ വി​ല.

Agriculture

പ​ശു​വ​ള​ർ​ത്ത​ലി​ലെ കു​മാ​ര​വി​ജ​യം; പു​ല്ലും വൈ​ക്കോ​ലു​മി​ല്ല, പ​ക​രം സൈ​ലേ​ജ്

റി​ട്ട​യ​ർ​മെ​ന്‍റി​നു​ശേ​ഷം വീ​ട്ടി​ൽ ഒ​തു​ങ്ങി​ക്കൂ​ടി​യി​രി​ക്കാ​തെ ഒ​രു സം​രം​ഭം എ​ങ്ങ​നെ വി​ജ​യി​പ്പി​ക്കാ​മെ​ന്ന് ക​ണ്ണൂ​ർ കൊ​ഴു​മ്മ​ൽ സ്വ​ദേ​ശി കു​മാ​ര​നോ​ട് ചോ​ദി​ച്ചാ​ൽ മ​തി. ആ​ത്മ​വി​ശ്വാ​സ​വും ദൃ​ഢ​നി​ശ്ച​യ​വു​മു​ണ്ടെ​ങ്കി​ൽ എ​ന്തു സം​രം​ഭ​വും വി​ജ​യി​പ്പി​ക്കാ​മെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യും.

ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തെ ഡ്രൈ​വ​ർ ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം ര​ണ്ടു പ​ശു​ക്ക​ളു​മാ​യി കു​മാ​ര​ൻ തു​ട​ങ്ങി​യ ഫാം ​ഇ​ന്നു വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. പു​ല്ലോ വൈ​ക്കോ​ലോ ന​ൽ​കാ​തെ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ​മാ​ണ് കു​മാ​ര​ൻ പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ചോ​ളം സൈ​ലേ​ജ് ആ​ക്കി മാ​റ്റു​ക​യാ​ണു ചെ​യ്യു​ന്ന​ത്. എ​ച്ച്പി, ജേ​ഴ്സി ഇ​ന​ത്തി​ൽ​പെ​ട്ട പ​തി​നൊ​ന്ന് പ​ശു​ക്ക​ളാ​ണ് നി​ല​വി​ൽ ഫാ​മി​ൽ ഉ​ള്ള​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം പ്ര​സ​വി​ക്കാ​റാ​യ​താ​ണ്.

തീ​റ്റ ഒ​രു​ക്ക​ൽ

പ​ശു​ക്ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ തീ​റ്റ ഉ​ണ്ടാ​ക്കാ​നാ​യി ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന് മൂ​ന്നു ട​ണ്‍ പ​ച്ച​ച്ചോ​ള​മാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. മെ​ഷീ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചോ​ളം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കും. അ​രി​ഞ്ഞെ​ടു​ത്ത ചോ​ളം വ​ലി​യ ഡ്ര​മ്മു​ക​ളി​ൽ ശ​ർ​ക്ക​യും ഉ​പ്പും ചേ​ർ​ത്ത് പു​ട്ടു​ണ്ടാ​ക്കു​ന്ന​വി​ധം കു​ഴ​യ്ക്കും.

ഇ​തി​നു​ശേ​ഷം, ഡ്ര​മ്മു​ക​ളു​ടെ വാ​യ് ഭാ​ഗം തു​ണി​കൊ​ണ്ട് അ​ട​യ്ക്കും. ഈ​ച്ച​യോ, കീ​ട​ങ്ങ​ളോ തീ​റ്റ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് തു​ണി​കൊ​ണ്ട് അ​ട​യ്ക്കു​ന്ന​ത്. ഇ​പ്ര​കാ​രം ത​യാ​റാ​ക്കു​ന്ന മി​ശ്രി​ത​ത്തോ​ടൊ​പ്പം (സൈ​ലേ​ജ്) ചെ​റി​യ അ​ള​വ് കാ​ലി​ത്തീ​റ്റ​യും പി​ണ്ണാ​ക്കും ചേ​ർ​ത്താ​ണ് പ​ശു​ക്ക​ൾ​ക്ക് മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണ​മാ​യി ന​ൽ​കു​ന്ന​ത്.

അ​ഞ്ചു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ​ശു​ക്ക​ളാ​ണ് തൊ​ഴു​ത്തി​ൽ ഉ​ള്ള​ത്. തൊ​ഴു​ത്തും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കും. രാ​വി​ലെ നാ​ലു​മ​ണി​ക്ക് ഉ​ണ​ർ​ന്ന് തൊ​ഴു​ത്തു വൃ​ത്തി​യാ​ക്കും. അ​തി​നു​ശേ​ഷം പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കും.

ഇ​തി​നു ശേ​ഷ​മാ​ണ് ക​റ​വ. മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ക​റ​വ ന​ട​ത്തു​ന്ന​ത്. ഒ​രേ സ​മ​യം ര​ണ്ടു പ​ശു​ക്ക​ളെ ക​റ​ക്കാ​ൻ സാ​ധി​ക്കും. 150 ലി​റ്റ​റോ​ളം പാ​ലാ​ണ് ല​ഭി​ക്കു​ന്ന​ത്. സൊ​സൈ​റ്റി​യി​ലും വീ​ടു​ക​ളി​ലു​മാ​ണ് പാ​ൽ ന​ൽ​കു​ന്ന​ത്.

തൊ​ഴു​ത്തി​ൽ പാ​ട്ടും ഫാ​നും

പ​ശു​ക്ക​ൾ​ക്ക് വെ​ള്ളം എ​പ്പോ​ഴും കു​ടി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള സം​വി​ധാ​നം തൊ​ഴു​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​തു​ക്, ഈ​ച്ച എ​ന്നി​വ​യെ അ​ക​റ്റു​ന്ന​തി​നാ​യി ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും ഫാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ​ശു​ക്ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി സം​ഗീ​ത​വും തൊ​ഴു​ത്തി​ൽ​നി​ന്ന് ഒ​ഴു​കു​ന്നു​ണ്ട്.

മാ​സം മൂ​ന്നു ലോ​ഡ് ചാ​ണ​കം വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. തൊ​ഴു​ത്തി​ൽ പ​ശു​ക്ക​ളെ കു​ളി​പ്പി​ച്ച വെ​ള്ള​വും മൂ​ത്ര​വും സം​ഭ​രി​ച്ച് മോ​ട്ടോ​ർ പ​ന്പി​ന്‍റെ സ​ഹാ​യ​ത്താ​ൽ പ​റ​ന്പി​ലെ കൃ​ഷി​ക്ക് ഒ​ഴി​ക്കു​ന്നു. ഇ​തു​മൂ​ലം വാ​ഴ, തെ​ങ്ങ്, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ​ക്കു നൂ​റു​മേ​നി​യാ​ണ് വി​ള​വ്.

ചോ​ളം മാ​ത്രം ആ​ഹാ​ര​മാ​യി ന​ൽ​കു​ന്ന​തി​നാ​ൽ പ​ശു​ക്ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​വു​മി​ല്ല. ഭാ​ര്യ ശാ​ന്ത​യും മ​ക​ൻ സ​നീ​ഷും മ​ക​ൾ സ​രി​ത​യും കു​മാ​ര​ന് പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

കു​മാ​ര​ൻ: 8943373914

Agriculture

കാ​ണാ​തെ പോ​ക​രു​ത് കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മ്പത്ത്

കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല(​കു​ഫോ​സ്)​യു​ടെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പ്ര​ഥ​മ പു​ര​സ്കാ​ര ജേ​താ​വ്, ഭാ​ര​തീ​യ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ജ​ഗ്ജീ​വ​ൻ റാം ​അ​ഭി​ന​വ് കി​സാ​ൻ പു​ര​സ്കാ​ര ജേ​താ​വ്, അ​ക്വാ​ക​ൾ​ച്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (അ​ഡ്കോ​സ്) ചെ​യ​ർ​മാ​ൻ, കേ​ര​ള അ​ക്വാ ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ത്രൈ​മാ​സി​ക​യാ​യ ജ​ല ക​ർ​ഷ​ക​ൻ എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഓ​രു ജ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന​മാ​യ കാ​ർ​ഷി​ക രീ​തി​ക​ൾ​ക്ക് നേ​തൃ​ത്വ​വും ന​ൽ​കി​വ​രു​ന്ന മ​ത്സ്യ​ക്ക​ർ​ഷ​ക​നാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖം.

മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ത്സ്യ​ക്കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ൻ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ടെ​യും മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള ത​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും​കൊ​ണ്ട് വി​ജ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യു​ള്ള ജൈ​ത്ര​യാ​ത്ര​യി​ലാ​ണ്.

ചെ​മ്മീ​ൻ​കൃ​ഷി​യും മ​ത്സ്യ​ക്കൃ​ഷി​യും ക​ല്ലു​മ്മ​ക്കാ​യ് കൃ​ഷി​യും ന​ട​ത്തു​ന്ന​തി​നു പു​റ​മേ മ​ത്സ്യ​വി​ത്തു​ൽ​പ്പാ​ദ​ന​വും അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി​യും ഇ​ദ്ദേ​ഹം ന​ട​ത്തു​ന്നു. ‌

അ​ഞ്ച​ര ഹെ​ക്ട​ർ ചെ​മ്മീ​ൻ​പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി​യ ഇ​ദ്ദേ​ഹം ത​ന്‍റെ കൃ​ഷി​യി​ടം പ​ത്ത് ഹെ​ക്ട​റാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണി​പ്പോ​ൾ.

ശാ​സ്ത്രീ​യ​രീ​തി വി​ജ​യ​ത്തി​നാ​ധാ​രം

തി​ക​ച്ചും ശാ​സ്ത്രീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി രീ​തി​യാ​ണ് അ​ക്വാ​ക​ൾ​ച്ച​ർ. ഇ​ത് തെ​റ്റി​ക്കു​ക​യോ കൃ​ഷി രീ​തി​യി​ൽ വെ​ള്ളം ചേ​ർ​ക്കു​ക​യോ ചെ​യ്താ​ൽ കൈ​പൊ​ള്ളും. കൃ​ത്യ​മാ​യ രീ​തി​യി​ൽ കൃ​ഷി ചെ​യ്താ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാം.

വി​ത്തി​റ​ക്കു​ന്ന​തു​മു​ത​ൽ മാ​ർ​ക്ക​റ്റിം​ഗ് വ​രെ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ചി​ല​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണം അ​ശാ​സ്ത്രീ​യ​ത കൊ​ണ്ടാ​വാം. ന​ല്ല വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്കു​ക, ന​ല്ല ആ​സൂ​ത്ര​ണ​മു​ണ്ടാ​വു​ക, ആ​വ​ശ്യ​ത്തി​നു മാ​ത്രം തീ​റ്റ കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ തീ​റ്റ കൊ​ടു​ത്താ​ൽ പ​ണം ന​ഷ്ട​മാ​കു​ന്ന​തി​ന് പു​റ​മേ കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​കു​ന്ന​തി​നും ഇ​തി​ലൂ​ടെ കൃ​ഷി നാ​ശ​ത്തി​നു​മി​ട​യാ​കും. ചെ​മ്മീ​ൻ പാ​ട​ത്തു​ള്ള വൈ​റ​സ് വ്യാ​പ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

കൃ​ഷി ചെ​യ്യു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മുമ്പ് ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി അ​നു​കൂ​ല ബാ​ക്ടീ​രി​യ​ക​ളെ നി​ക്ഷേ​പി​ക്കും. കൃ​ഷി​യാ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ ചെ​മ്മീ​ൻ​പാ​ട​ത്തെ വെ​ള്ളം മാ​റ്റു​ന്ന​തി​ലൂ​ടേ​യും പ​ക്ഷി, ഞ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടേ​യും വൈ​റ​സു​ക​ളു​ണ്ടാ​കാം.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​നാ​കും. എ​ങ്കി​ലും ഒ​രേ കൃ​ഷി​യു​ടെ ആ​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നാ​യാ​ണ് ചെ​മ്മീ​ൻ പാ​ട​ങ്ങ​ളി​ൽ ക​രി​മീ​ൻ, പൂ​മി​ൻ, കാ​ളാ​ഞ്ചി, തി​രി​ത, ചെ​ന്പ​ല്ലി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത് വൈ​റ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ർ​ഗ​മാ​ണ്.

ചെ​മ്മീ​ൻ പാ​ട​ത്തെ അ​ധി​ക വ​രു​മാ​നം

ചു​റ്റും ഉ​പ്പു​വെ​ള്ള​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ചെ​മ്മീ​ൻ പാ​ട​ങ്ങ​ളു​ടെ ബ​ണ്ടി​ന് മു​ക​ളി​ലെ ഉ​പ്പ് ഇ​റ​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഈ ​സ​മ​യ​ത്താ​ണ് ബ​ണ്ടി​ന് മു​ക​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യേ​ണ്ട​ത്. കേ​ര​ള​ത്തി​ലെ ഓ​രു​ജ​ല ക​ർ​ഷ​ക​ർ ന​ന്നാ​യി കൃ​ഷി​ചെ​യ്താ​ൽ ഓ​ണ​ക്കാ​ല​ത്ത് വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി ല​ഭി​ക്കും.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ട​ണ്‍​ക​ണ​ക്കി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ച്ച​ക്ക​റി ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​മ്മീ​ൻ പാ​ട​ത്ത് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും സാ​ധി​ക്കും. ഇ​ത് താ​ൻ തെ​ളി​യി​ച്ച​താ​ണ്.

ചെ​മ്മീ​ൻ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​നു​ശേ​ഷം പാ​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്പോ​ൾ കോ​രി​മാ​റ്റു​ന്ന സ്ല​റി മാ​ത്രം മ​തി ന​ല്ല പ​ച്ച​ക്ക​റി വി​ള​വി​നു​ള്ള വ​ള​മാ​ക്കു​വാ​ൻ. രാ​സ​വ​ള​ങ്ങ​ളു​ടെ ആ​വ​ശ്യ​മേ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

150 ഗ്രാം ​മു​ത​ൽ 200 ഗ്രാം ​വ​രെ​യു​ള്ള ക​രി​മീ​ൻ 500 മു​ത​ൽ 2000 വ​രെ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കും. മു​ട്ട​യി​ട്ടാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​രി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ൻ​കൃ​ഷി​പോ​ലെ ക​രി​മീ​ൻ​കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​യെ​ങ്കി​ലും ക​രി​മീ​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ഷ്ട​മ​ല്ലാ​യെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ മാ​ത്ര​മാ​ണ് ക​രി​മീ​ൻ വി​ത്തു​ൽ​പ്പാ​ദ​നം ന​ട​ന്നി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ 18 രൂ​പ​ക്ക് കൊ​ടു​ക്കു​ന്ന ക​രി​മീ​ൻ വി​ത്ത് 10 രൂ​പ​യ്ക്കാ​ണ് പു​രു​ഷോ​ത്ത​മ​ൻ ന​ൽ​കി​യ​ത്.

ഉ​പ്പു​വെ​ള്ള​ത്തി​നു പു​റ​മേ ശു​ദ്ധ​ജ​ല​ത്തി​ൽ അ​ൽ​പം ഉ​പ്പി​ട്ടു​കൊ​ടു​ത്തും ന​ല്ല വി​ള​വു​ണ്ടാ​ക്കാ​ൻ ഈ ​ക​രി​മീ​ൻ വി​ത്തു​ക​ൾ​ക്കാ​വു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ൻ പാ​ട​ത്ത് ക​രി​മീ​ൻ കൃ​ഷി ന​ട​ത്തി വൈ​റ​സ്ബാ​ധ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്നും ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചി​രു​ന്നു.

 

Agriculture

മ​ണ്ണി​ല്ലാ​ക്കൃ​ഷി​യു​മാ​യി എ​ൻ​എ​ഫ്പി​ഒ

മ​ണ്ണി​ൽ ന​ടാ​തെ ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന വി​ദ്യ​വി​ക​സി​പ്പി​ച്ച് മ​റു​നാ​ട​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​എ​ഫ്പി​ഒ). ഗ്രോ​ബാ​ഗു​ക​ളി​ൽ ച​കി​രി​ച്ചോ​റ് നി​റ​ച്ച് ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന രീ​തി​യാ​ണ് എ​ൻ​എ​ഫ്പി​ഒ വി​ക​സി​പ്പി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​ഗോ​ഡി​ൽ സം​ഘ​ട​ന കോം​പോ എ​ക്സ്പേ​ർ​ട്ട് എ​ന്ന കെ​മി​ക്ക​ൽ ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ കൃ​ഷി വ​ൻ വി​ജ​യ​മാ​യി.

മ​ണ്ണി​ല്ലാ​ക്കൃ​ഷി കൂ​ടു​ത​ൽ തോ​ട്ട​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ൻ​എ​ഫ്പി​ഒ. ചെ​ല​വു​കു​റ​വും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​വു​മാ​ണ് മ​ണ്ണി​ല്ലാ​കൃ​ഷി​യു​ടെ നേ​ട്ടം.

ഗ്രോ​ബാ​ഗി​ൽ ച​കി​രി​ച്ചോ​റും എ​ൻ​എ​ഫ്പി​ഒ സോ​യി​ൽ പ​വ​റും (സോ​യി​ൽ ഗോ​ൾ​ഡ് ജൈ​വ​വ​ളം) നി​റ​ച്ച​ശേ​ഷ​മാ​ണ് ഇ​ഞ്ചി​വി​ത്തു​ക​ൾ ന​ടു​ന്ന​ത്. റി​യോ​ഡി ജ​നീ​റോ, ചൈ​നീ​സ് വി​ത്തു​ക​ളാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട്ട​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ വ​ഴി ഗ്രോ​ബാ​ഗി​ലെ ചെ​ടി​ക​ൾ​ക്ക് വെ​ള്ള​ത്തോ​ടൊ​പ്പം വ​ള​വും ന​ൽ​കി.

ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് 22 ലി​റ്റ​ർ ശേ​ഷി​യു​ള്ള 22,000 ഗ്രോ​ബാ​ഗു​ക​ളി​ൽ കൃ​ഷി​ചെ​യ്യാം. ഒ​രു ഗ്രോ​ബാ​ഗി​ൽ​നി​ന്ന് മൂ​ന്നു മു​ത​ൽ അ​ഞ്ചു കി​ലോ​ഗ്രാം​വ​രെ വി​ള​വ് ല​ഭി​ക്കും. ക​ള വ​രാ​തി​രി​ക്കാ​ൻ വീ​ഡ്മാ​റ്റു​ക​ളി​ലാ​ണ് ഗ്രോ​ബാ​ഗു​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ര​യും ബാ​ഗു​ക​ളി​ൽ ന​ടു​ന്ന​തി​ന് 30 ചാ​ക്ക് (1,800 കി​ലോ​ഗ്രാം) ഇ​ഞ്ചി​വി​ത്താ​ണ് വേ​ണ്ട​ത്. ആ​റ് കി​ലോ​ഗ്രാം ച​കി​രി​ച്ചോ​റാ​ണ് ഒ​രു ബാ​ഗി​ൽ വേ​ണ്ട​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ ച​കി​രി​ച്ചോ​ർ കു​റ​ഞ്ഞ വി​ല​യി​ൽ സു​ല​ഭ​മാ​ണ്.

ഉ​ത്പാ​ദ​നം കൂ​ടും

വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​യ​പ്പോ​ൾ ഗ്രോ​ബാ​ഗു​ക​ളി​ൽ ഇ​ഞ്ചി​ക്കു മു​ക​ളി​ൽ വീ​ണ്ടും ച​കി​രി​ച്ചോ​റ് നി​റ​യ്ക്കും. ഒ​രു ഏ​ക്ക​റി​ൽ ഏ​ക​ദേ​ശം എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് മ​ണ്ണി​ല്ലാ ഇ​ഞ്ചി​ക്കൃ​ഷി​ക്ക് ചെ​ല​വ്. ഒ​രേ​സ്ഥ​ല​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ഞ്ചി​ക്കൃ​ഷി ചെ​യ്യാ​മെ​ന്ന​ത് മ​ണ്ണി​ല്ലാ​ക്കൃ​ഷി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

ഒ​രു ബാ​ഗി​ലെ ചെ​ടി​യി​ൽ കീ​ട-​രോ​ഗ​ബാ​ധ ക​ണ്ടാ​ൽ അ​പ്പാ​ടെ നീ​ക്കം ചെ​യ്ത് മ​റ്റു ബാ​ഗു​ക​ളി​ലെ ചെ​ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. മ​ണ്ണി​ല്ലാ​ക്കൃ​ഷി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ഞ്ചി​യു​ടെ ഗു​ണ​നി​ല​വാ​രം സാ​ധാ​ര​ണ​രീ​തി​യി​ൽ വി​ള​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന​താ​ണ്.

ഗ്രോ​ബാ​ഗും ച​കി​രി​ച്ചോ​റും വി​ത്തും വ​ള​വും ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് എ​ൻ​എ​ഫ്പി​ഒ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും.

ഗ്രോ​ബാ​ഗി​ൽ കൃ​ഷി വി​ജ​യി​ച്ച​തോ​ടെ കൃ​ഷി​ക്കാ​യി സ്ഥ​ല​വും മ​ണ്ണും അ​ന്വേ​ഷി​ച്ചു ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​ൻ​എ​ഫ്പി​ഒ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ് പ​റ​ഞ്ഞു.

മ​ഴ​യെ ആ​ശ്ര​യി​ച്ച് കൃ​ഷി ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ചെ​ടി​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നി​ലൂ​ടെ ന​ൽ​കാം. പോ​ളി ഹൗ​സി​ൽ വെ​ർ​ട്ടി​ക്ക​ൽ ഫാ​മിം​ഗി​ലും മ​ണ്ണി​ല്ലാ​കൃ​ഷി പ​രീ​ക്ഷി​ക്കാം.

പ​ര​ന്പ​രാ​ഗ​ത​രീ​തി​യെ അ​പേ​ക്ഷി​ച്ച് ചെ​ല​വേ​റു​മെ​ങ്കി​ലും ഉ​യ​ർ​ന്ന ഉ​ത്പ​ദാ​നം ല​ഭി​ക്കു​ന്ന​താ​ണ് മ​ണ്ണി​ല്ലാ ഇ​ഞ്ചി​ക്കൃ​ഷി. പ്ര​യോ​ഗി​ക്കു​ന്ന വ​ള​വും വെ​ള്ള​വും ഗ്രോ​ബാ​ഗി​നു പു​റ​ത്തു​പോ​കാ​ത്ത​താ​ണ് ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന​ത്.

മ​ണ്ണി​ൽ ന​ടു​ന്ന​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോൾ മ​ണ്ണി​ല്ലാ​ക്കൃ​ഷി​ക്ക് കു​റ​ഞ്ഞ അ​ള​വി​ൽ വെ​ള്ള​വും വ​ള​വും കീ​ട​നാ​ശി​ക​ളും മ​തി​യാ​കും. തു​ള്ളി​ന​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വെ​ള്ളം-​വ​ളം-​കീ​ട​നാ​ശി​നി​പ്ര​യോ​ഗം.

 

Agriculture

പാ​ൽ​വി​ല പ​രി​ഷ്ക​രി​ക്കും, എം​യു​വി നി​ര​ക്ക് കു​റ​യ്ക്കും

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര വി​ക​സ​ന​മേ​ഖ​ല മു​ന്നേ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ക​ർ​ഷ​കു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം, ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക​ൾ, സ​മ​ഗ്ര ക​ന്നു​കാ​ലി ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി എ​ന്നി​വ എ​ടു​ത്തു​പ​റ​യാ​വു​ന്ന നേ​ട്ട​മാ​ണ്.

പാ​ലു​ത്പാ​ദ​ന​ക്ഷ​മ​ത​യി​ൽ സം​സ്ഥാ​നം ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യെ​ങ്കി​ലും ക്ഷീ​ര​ക​ർ​ഷ​ക​ർ തൃ​പ്ത​ര​ല്ല. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ച​തി​നാ​ൽ പാ​ൽ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. അ​ന്താ​രാ​ഷ്ട്ര മൃ​ഗ​സം​ര​ക്ഷ​ണ ദി​ന​വും ദേ​ശീ​യ ക്ഷീ​ര ദി​ന​വും ആ​ച​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ക​ർ​ഷ​ക​ൻ മാ​സി​ക എ​ഡി​റ്റ​ർ ഇ​ൻ-​ചാ​ർ​ജ് സെ​ബി​ൻ ജോ​സ​ഫി​ന് ന​ൽ​കി​യ അ​ഭി​മു​ഖം.

സം​സ്ഥാ​ന​ത്തു മൃ​ഗ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന ന​ട​പ​ടി​ക​ൾ? ക​ന്നു​കാ​ലി​ക​ളു​ടെ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും എ​ണ്ണം കു​റ​യു​ന്നു സാ​ഹ​ച​ര്യ​ത്തി​ൽ വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ?

ക​ർ​ഷ​ക​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം എ​ത്തി​ക്കു​ക എ​ന്ന​ത്. ഇ​തി​നാ​യി 76 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

12 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ധു​നി​ക ശ​സ്ത്ര​ക്രി​യാ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ മൊ​ബൈ​ൽ സ​ർ​ജ​റി യൂ​ണി​റ്റു​ക​ൾ, 156 കേ​ന്ദ്ര​ങ്ങ​ളി​ൻ രാ​ത്രി​കാ​ല അ​ടി​യ​ന്തി​ര ചി​കി​ത്സാ സം​വി​ധാ​നം, ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി, ഇ​ട​ത്ത​രം ഡ​യ​റി ഫാ​മു​ക​ൾ​ക്കാ​യി സ​മ​ഗ്ര ഫാം ​എ​യ്ഡ് പാ​ക്കേ​ജ്, 1962-കോ​ൾ സെ​ന്‍റ​ർ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 31 മൃ​ഗാ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കി.

ക​ർ​ഷ​ക​ർ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​തു​ക വ​ർ​ധി​പ്പി​ച്ചു. കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ഫാം ​ലൈ​സ​ൻ​സിം​ഗ് ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും ഡി​ജി​റ്റ​ലാ​യി സം​യോ​ജി​പ്പി​ക്കു​വാ​ൻ ന്ധ​ഇ-​സ​മൃ​ദ്ധ’ പ​ദ്ധ​തി, സം​രം​ഭ​ക​ത്വ വി​ക​സ​ന സെ​ൽ എ​ന്നി​വ സ്ഥാ​പി​ച്ചു.

ക​ന്നു​കാ​ലി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ട​യും എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്നു എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണെ​ങ്കി​ലും പാ​ലു​ത്പാ​ദ​ന​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടി​ല്ല. വ​കു​പ്പ് മു​ഖേ​ന ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ഒ​രു ക​ന്നു​കാ​ലി സ​ന്പ​ത്തു ന​മു​ക്കു​ണ്ട് എ​ന്ന​തി​നു​ള്ള തെ​ളി​വ് കൂ​ടി​യാ​ണ​ത്.

തെ​രു​വു​നാ​യ ശ​ല്യ​വും പേ​വി​ഷ​ബാ​ധ​യും വ​ർ​ധി​ക്കു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ അ​ആ​ഇ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ കു​റ​വാ​ണ്. തെ​രു​വു​നാ​യ ശ​ല്യം കു​റ​യ്ക്കാ​നും പേ​വി​ഷ ബാ​ധ​ത​ട​യാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ?

സം​സ്ഥാ​ന​ത്തു 2019 സെ​ൻ​സ​സ് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ തെ​രു​വ് നാ​യ​ക​ളു​ടെ എ​ണ്ണം 2.89 ല​ക്ഷ​വും വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളു​ടെ എ​ണ്ണം 8.3 ല​ക്ഷ​വും ആ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​മ​തി​യു​ള്ള ആ​കെ 17 എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ലും തെ​രു​വ് നാ​യ്ക്ക​ളെ വ​ന്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം രൂ​ക്ഷ​മാ​ണ്. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ർ​ട്ട​ബി​ൾ അ​ആ​ഇ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.

ആ​ദ്യ​ത്തെ പോ​ർ​ട്ട​ബി​ൾ എ​ബി​സി യൂ​ണി​റ്റ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ സ്ഥാ​പി​ക്കും. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ഒ​രു സം​രം​ഭ​മാ​ണി​ത്. ഇ​തു​കൂ​ടാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള വ​ള​ർ​ത്തു​മൃ​ഗ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ലൈ​സ​ൻ​സ് മു​ഖേ​ന നേ​ടി​യെ​ടു​ത്ത് അ​വ​യെ വ​ള​ർ​ത്തു​ക എ​ന്ന​തു ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

ന​മ്മു​ടെ വീ​ടു​ക​ളി​ലെ മാ​ലി​ന്യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​യാ​തി​രി​ക്കു​വാ​നും അ​തു ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ച് അ​തു​വ​ഴി അ​വ​യെ ഭ​ക്ഷ​ണ​മാ​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളു​ടെ വം​ശ​വ​ർ​ധ​ന​വ് ത​ട​യു​വാ​നും ഓ​രോ പൗ​ര​നും ക​ഴി​യും.

സം​സ്ഥാ​ന​ത്ത് പാ​ലു​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നും എ​ന്തൊ​ക്കെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു?

2024-25 വ​ർ​ഷം 55.92 കോ​ടി രൂ​പ ക്ഷീ​ര​മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക​യു​ടെ 95 ശ​ത​മാ​ന​ത്തോ​ളം ക​ർ​ഷ​ക​ക്ഷേ​മ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

സ​ങ്ക​ര​യി​നം പ​ശു​ക്ക​ളു​ടെ പ്ര​തി​ദി​ന പാ​ലു​ത്പാ​ദ​ന ശേ​ഷി​യി​ൽ വ​ന്ന വ​ർ​ധ​ന​വി​ലൂ​ടെ പ​ശു​ക്ക​ളു​ടെ ഉ​ൽ​പാ​ദ​ന ക്ഷ​മ​ത​യി​ൽ കേ​ര​ള​ത്തി​ന് രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​നം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു (ഒ​രു പ​ശു​വി​ന് ശ​രാ​ശ​രി പ്ര​തി​ദി​നം 10.79 ലി​റ്റ​ർ).

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ 24,000ത്തോ​ളം പു​തി​യ ഉ​രു​ക്ക​ളെ ന​മ്മു​ടെ സ്റ്റോ​ക്കി​ൽ എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണ്. മി​ൽ​ക്ക് ഷെ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം, ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി, കി​ടാ​രി പാ​ർ​ക്ക്, ക്ഷീ​ര​ല​യം/​ക്ഷീ​ര​തീ​രം പ​ദ്ധ​തി​ക​ൾ, ബാ​ങ്ക് ഇ​ന്‍റ​റ​സ്റ്റ് സ​ബ് വെ​ൻ​ഷ​ൻ സ്കീം, ​ഇ​ടു​ക്കി സ്പെ​ഷ​ൽ പാ​ക്കേ​ജ്, ഹെ​ർ​ഡ് ക്വാ​റ​ന്‍റെെ​ൻ കം ​ക്യാ​റ്റി​ൽ ട്രേ​ഡിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ ന​ട​പ്പി​ലാ​ക്കി.

 

Agriculture

താ​യ​ണ്ണ​ൻ​കു​ടി​യി​ലെ കൃ​ഷി​വി​ശേ​ഷ​ങ്ങ​ൾ

മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ ചി​ന്നാ​റി​ന​ടു​ത്ത് താ​യ​ണ്ണ​ൻ​കു​ടി പ​ര​മ്പ​രാ​ഗ​ത വി​ത്തു​ക​ളു​ടെ​യും വി​ള​വു​ക​ളു​ടെ​യും വി​ള​നി​ല​മാ​ണ്. കൈ​മോ​ശം വ​ന്നു​പോ​യ വി​ത്തു​ക​ളെ തി​രി​കെ​പ്പി​ടി​ച്ച് വ​ന​ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യു​ന്നു.

മു​തു​വാ​ൻ ഗോ​ത്ര​വാ​സി​ക​ൾ കൈ​മോ​ശം വ​ന്നു​പോ​യ 38 ഇ​നം വി​ത്തു​ക​ൾ തി​രി​കെ​പ്പി​ടി​ച്ച് താ​യ​ണ്ണ​ൻ​കു​ടി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്നു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​ന​വും മ​ല​ക​ളും അ​തി​രി​ടു​ന്ന താ​യ​ണ്ണ​ൻ​കു​ടി.

ഇ​വി​ട​ത്തെ വൈ​വി​ധ്യ​മാ​ർ​ന്ന കാ​ർ​ഷി​ക വി​പ്ല​വം ദേ​ശ​ത്തോ​ളം പെ​രു​മ നേ​ടി​ക്കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. റാ​ഗി, ചീ​ര, ബീ​ൻ​സ്, കി​ഴ​ങ്ങ് എ​ന്നി​വ​യു​ടെ വി​വി​ധ ഇ​ന​ങ്ങ​ൾ. വി​ള​വി​ലും രു​ചി​യി​ലും എ​ല്ലാം വ്യ​ത്യ​സ്തം.

വി​ത്തു​ക​ളെ വീ​ണ്ടെ​ടു​ത്തു ന​ട​ത്തു​ന്ന കാ​ർ​ഷി​ക വൈ​വി​ധ്യ​ത്തി​ന് താ​യ​ണ്ണ​ൻ​കു​ടി സ്വ​ന്ത​മാ​ക്കി​യ ബ​ഹു​മ​തി​ക​ൾ ചെ​റു​തൊ​ന്നു​മി​ല്ല. പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളും കൃ​ഷി​രീ​തി​ക​ളും പ​രി​പാ​ലി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 2018ലെ ​പ്ലാ​ന്‍റ് ജി​നോം സേ​വി​യ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​യി​രി​ക്കു​ന്നു.

കീ​ർ​ത്തി​പ​ത്ര​വും പ​ത്ത് ല​ക്ഷം രൂ​പ​യു​മാ​ണ് താ​യ​ണ്ണ​ൻ​കു​ടി​ക്കു കി​ട്ടി​യ ബ​ഹു​മ​തി. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​ക അ​വാ​ർ​ഡും ഇ​വ​ർ​ക്കു ല​ഭി​ച്ചു.

ചി​ന്നാ​ർ പു​ഴ​യോ​ര​ത്ത് ത​മി​ഴ്നാ​ട്ടി​ലെ തൊ​ണ്ടി​മ​ല​യ്ക്കും കേ​ര​ള​ത്തി​ലെ വ​ണ്ട് മ​ല​യ്ക്കും വെ​ള്ള​ക്ക​ല്ല്മ​ല​യ്ക്കും മ​ധ്യ​ത്തി​ലു​ള്ള ആ​ദി​വാ​സി ഊ​രാ​ണ് താ​യ​ണ്ണ​ൻ​കു​ടി. പു​ഴ​യി​ലെ വെ​ള്ളം ചാ​ലു കീ​റി കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ സ​മൃ​ദ്ധി​യോ​ടെ ഒ​ഴു​ക്കു​ന്നു. ഭ​ക്ഷ​ണ​ത്തി​ൽ സ്വാ​ശ്ര​യ​ത്വം നി​ല​നി​ർ​ത്താ​നാ​കു​ന്ന ആ​ദി​വാ​സി ഗ്രാ​മ​മാ​ണി​ത്.

വെ​ള്ള റാ​ഗി, മ​ട്ട​തേ​ങ്ങ​ൻ റാ​ഗി, വെ​ള്ള​ക്കി​നി, പാ​ല​ക്കി​നി, മു​ട്ടി റാ​ഗി, റൊ​ട്ടി റാ​ഗി, പ​ച്ച​മു​ട്ടി റാ​ഗി, ചോ​ല​ക​മ്പി​ളി റാ​ഗി, അ​ര​ക്ക​നാ​ച്ചി റാ​ഗി, ക​റു​പ്പ് റാ​ഗി, കാ​ട​മ്പാ​റ റാ​ഗി, മീ​ൻ ക​ണ്ണി, പൂ​വ​ൻ റാ​ഗി, ക​രി​മു​ട്ടി റാ​ഗി, നീ​ല​ക്ക​ണ്ണി റാ​ഗി തി​ന, ചാ​മ, കു​തി​ര​വാ​ലി, പു​ല്ലു തി​ന, ക​മ്പ​ൻ തി​ന, മു​ളി​യ​ൻ തി​ന, പു​ല്ലു ചാ​മ, വെ​ള്ള​തി​ന, ക​രു​വ​ര​ഗ, വെ​ള്ള​വ​ര​ക് എ​ന്നി​വ​യൊ​ക്കെ തി​രി​കെ​യെ​ത്തി​ച്ചി​രി​ക്കു​ന്നു.

ഇ​ക്കൊ​ല്ലം പ​തി​നേ​ഴ​ര ട​ണ്‍ ചോ​ള​വും മൂ​ന്ന​ര ട​ണ്‍ ബീ​ൻ​സും ര​ണ്ടു ട​ണ്‍ റാ​ഗി​യും ക​ഴി​ഞ്ഞ കൃ​ഷി​യി​ൽ വി​ള​വെ​ടു​ത്തു. വേ​ണ്ടി​ട​ത്തോ​ളം ചീ​ര​ക​ളും പ​യ​റും റാ​ഗി​യും വി​ള​യി​ക്കു​ന്നു. വി​ള​വു​ക​ൾ എ​ല്ലാ​വ​രും വീ​തം വ​ച്ചെ​ടു​ക്കു​ക​യാ​ണ്.

Agriculture

പാ​ലി​ന്‍റെ പാ​ലാ​ഴി തീ​ർ​ത്ത് ല​ക്ഷ്മി

ഒ​രു നാ​ടി​നെ മു​ഴു​വ​ൻ പാ​ലൂ​ട്ടി സം​സ്ഥാ​ന​ത്തെ​യും പ​ല​ത​വ​ണ ജി​ല്ല​യി​ലെ​യും മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ല​ക്ഷ്മി എ​ന്ന വീ​ട്ട​മ്മ. പാ​ള​യം​പ​റ​ന്പ് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 1,13,181 ലി​റ്റ​ർ പാ​ൽ അ​ള​ന്നാ​ണു ല​ക്ഷ്മി മേ​നോ​ൻ ഇ​ത്ത​വ​ണ തൃ​ശൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച വ​നി​താ ക്ഷീ​ര​ക​ർ​ഷ​ക​യാ​യ​ത്.

ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പാ​ൽ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​ൽ​ക്കു​ന്നു. വീ​ട്ടി​ൽ​നി​ന്നും ക്ഷീ​ര​സം​ഘ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ഇ​രു​പ​തോ​ളം പോ​യി​ന്‍റു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നും ല​ക്ഷ്മി​യു​ടെ വ​ര​വും കാ​ത്ത് നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ധ​വ​ള​വി​പ്ല​വ​ത്തി​ന്‍റെ ശ​ക്തി.

മി​ച്ചം​വ​രു​ന്ന പാ​ലി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ മോ​ര്, തൈ​ര്, നെ​യ്യ് എ​ന്നി​വ​യും ഉ​ണ്ടാ​ക്കി ഭ​ർ​ത്താ​വ് ശി​വ​ദാ​സ​നൊ​പ്പം ഇ​വ​ർ വി​പ​ണ​നം ന​ട​ത്തു​ന്നു.

പ​ശു​ക്ക​ളെ പ്ര​ണ​യി​ച്ച ബി​രു​ദ​ധാ​രി

അ​ന്ന​മ​ന​ട കു​ഴി​ക്കാ​ട്ട് ഗോ​പാ​ല​കൃ​ഷ്ണ​മേ​നോ​ന്‍റെ​യും സാ​വി​ത്രി​യ​മ്മ​യു​ടെ​യും ഇ​ള​യ മ​ക​നും സാ​മ്പത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​ധാ​രി​യു​മാ​യ ശി​വ​ദാ​സ​ന് ചെ​റു​പ്പം മു​ത​ലേ പ​ശു​ക്ക​ളോ​ട് ഏ​റെ പ്രി​യ​മാ​യി​രു​ന്നു.

അ​ച്ഛ​ൻ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​നൊ​പ്പം പ​തി​ന​ഞ്ചോ​ളം എ​രു​മ​ക​ളെ​യും പ​ത്തോ​ളം പ​ശു​ക്ക​ളെ​യും വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. അ​മ്മ​യാ​യി​രു​ന്നു അ​വ​യു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും. മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ എ​ന്നും ത​ല്പ​ര​നാ​യി​രു​ന്ന ശി​വ​ദാ​സ​ന് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ജോ​ലി​സാ​ധ്യ​ത​ക​ൾ വ​ന്ന​പ്പോ​ഴും അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​രാ​ൻ അ​വ​ൻ തീ​രു​മാ​നി​ച്ചു.

ജീ​വി​ത​സ​ഖി​യാ​യി എ​ത്തി​യ ല​ക്ഷ്മി പ്രി​യ​ത​മ​ന്‍റെ ഇ​ഷ്ട​ത്തി​നു പൂ​ർ​ണ​പി​ന്തു​ണ​യേ​കി​യ​തോ​ടെ പു​തു​ച​രി​ത്രം​പി​റ​ന്നു.

ധ​വ​ള​വി​പ്ല​വ​ത്തി​ന്‍റെ "ഭാ​ഗ്യ​ല​ക്ഷ്മി'

പ​റ​വൂ​ർ ഇ​ള​ങ്കു​ന്ന​പ്പു​ഴ നെ​ല്ലാ​ട്ട് ക​ലാ​ധ​ര​മേ​നോ​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​യ ല​ക്ഷ്മി​ക്ക് പ​ശു​വി​നെ പ​രി​പാ​ലി​ച്ച് യാ​തൊ​രു പ​രി​ച​യ​വും ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ, ഈ ​എം​ബി​എ​ക്കാ​രി ഭ​ർ​ത്താ​വി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ വെ​സ്റ്റ്കൊ​ര​ട്ടി വാ​പ്പ​റ​ന്പി​ൽ "ല​ക്ഷ്മി ഡ​യ​റി ഫാം’ ​പി​റ​വി​കൊ​ണ്ടു.

ഇ​ന്ന് ഇ​വി​ടെ​യു​ള്ള 68 പ​ശു​ക്ക​ളി​ൽ 55 എ​ണ്ണം ക​റ​വ​പ്പ​ശു​ക്ക​ളാ​ണ്. ബാ​ക്കി​യു​ള്ള​വ ഗ​ർ​ഭി​ണി​ക​ളും. പ്ര​തി​ദി​നം 750 ലി​റ്റ​റി​ല​ധി​കം പാ​ൽ ല​ഭി​ക്കും. രാ​വി​ലെ 450 ലി​റ്റ​റും ഉ​ച്ച​തി​രി​ഞ്ഞ് മു​ന്നൂ​റും. 350-400 ലി​റ്റ​ർ പാ​ലാ​ണ് ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്ന​ത്. കൂ​ടാ​തെ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള തൊ​ഴു​ത്തി​ലു​മു​ണ്ട് ഏ​ഴു പ​ശു​ക്ക​ൾ. ഇ​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​നേ ഇ​പ്പോ​ൾ ക​റ​വ​യു​ള്ളൂ. ബാ​ക്കി​യു​ള്ള പ​ശു​ക്ക​ൾ ഗ​ർ​ഭി​ണി​ക​ളാ​ണ്.

ഫാ​മി​ലെ പ​ശു​ക്ക​ളി​ൽ 40 എ​ണ്ണം ജ​ഴ്സി​യാ​ണ്. പി​ന്നെ എ​ച്ച്എ​ഫ്, ക്രോ​സ് എ​ന്നി​വ​യും. പേ​രി​ന് ഓ​രോ ഗി​ർ, സ​ഹി​വാ​ൾ, സി​ന്ധി എ​ന്നീ നാ​ട​ൻ​പ​ശു​ക്ക​ളു​മു​ണ്ട്. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​ള്ള ഫാ​മി​ൽ ആ​റു നേ​പ്പാ​ളി​ക​ൾ സ​ഹാ​യ​ത്തി​നു​ണ്ട്.

പു​ല്ല​രി​യ​ലും കു​ളി​പ്പി​ക്ക​ലും തീ​റ്റ​കൊ​ടു​ക്ക​ലും എ​ല്ലാം ഇ​വ​ർ ചെ​യ്യും. ചി​ല​ർ ശി​വ​ദാ​സ​നോ​ടൊ​പ്പം ക​റ​വ​യ്ക്കും കൂ​ടും. എ​ല്ലാ​ത്തി​നെ​യും കൈ​കൊ​ണ്ടു​ക​റ​ന്നാ​ണു പാ​ലെ​ടു​ക്കു​ന്ന​ത്. മെ​ഷീ​ൻ ക​റ​വ ഇ​വി​ടെ​യി​ല്ല.

അ​തി​രാ​വി​ലെ പാ​ലു​മാ​യി...

പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ എ​ഴു​ന്നേ​ൽ​ക്കു​ന്ന ശി​വ​ദാ​സ​നും കു​ടും​ബ​വും പ​ശു​ക്ക​ളെ ക​റ​ന്ന് പാ​ലു​മാ​യി ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ള​യം​പ​റ​ന്പ് ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ എ​ത്തും. ഈ ​യാ​ത്ര​യി​ൽ ഇ​രു​പ​തോ​ളം പോ​യി​ന്‍റു​ക​ളി​ലാ​യി ത​ന്നെ കാ​ത്തു​നി​ൽ​ക്കു​ന്ന 100-110 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 120 ലി​റ്റ​റോ​ളം പാ​ൽ അ​ള​ന്നു ന​ൽ​കും.

അ​വ​ർ കൊ​ണ്ടു​വ​രു​ന്ന പാ​ത്ര​ത്തി​ലേ​ക്കു ലി​റ്റ​ർ​പാ​ത്രം​കൊ​ണ്ട് അ​ള​ന്ന് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​താ​ണു രീ​തി. അ​ല്ലാ​തെ പാ​യ്ക്കിം​ഗ് ഇ​ല്ല. ലി​റ്റ​റി​ന് 60 രൂ​പ നി​ര​ക്കി​ലാ​ണ് ചി​ല്ല​റ വി​ല്പ​ന. കൂ​ടാ​തെ പ്ര​തി​ദി​നം 130 ലി​റ്റ​റോ​ളം വീ​ട്ടി​ലും 100 ലി​റ്റ​റി​ല​ധി​കം ഹോ​ട്ട​ലു​ക​ൾ​ക്കും ന​ൽ​കു​ന്നു​ണ്ട്.

ശി​വ​ദാ​സ​ന്‍റെ പേ​രി​ൽ വെ​സ്റ്റ് കൊ​ര​ട്ടി ക്ഷീ​ര​സം​ഘ​ത്തി​ൽ 100-125 ലി​റ്റ​ർ ദി​നം​പ്ര​തി അ​ള​ന്നി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഇ​തു​വേ​ണ്ടെ​ന്നു​വ​ച്ചു. സൊ​സൈ​റ്റി​യി​ൽ നി​ന്ന് ലി​റ്റ​റി​ന് 45 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്പോ​ൾ വ്യ​ക്തി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത് 60 രൂ​പ​യാ​ണ്.

Agriculture

പ്ലാ​വും ച​ക്ക​യും നാ​ടി​ന് ക​രു​ത്തും ക​രു​ത​ലു​മാ​ണ്

ആ​റാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ത​ന്നെ ഇ​ന്ത്യ​യി​ൽ പ്ലാ​വു ന​ട്ടു പ​രി​പാ​ലി​ച്ചി​രു​ന്ന​താ​യാ​ണ് പാ​ര​ന്പ​ര്യം. അ​ശോ​ക ച​ക്ര​വ​ർ​ത്തി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ഇ​ന​ങ്ങ​ളി​ൽ പ്ലാ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വ​ത്രെ.

ആ​ത്ത, ആ​ഞ്ഞി​ലി, ക​ട​പ്ലാ​വ്, മ​ൾ​ബ​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മൊ​റാ​സീ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മ​ര​മാ​ണ് പ്ലാ​വ്. ആ​ർ​ട്ടോ​കാ​ർ​പ​സ് ഹെ​ട്രോ​ഫി​ല​സ് എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. പ്ലാ​വു​മാ​യി കേ​ര​ള​ത്തി​ന് അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.

പു​ര​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ത്താ​വു​ന്ന രാ​ജ​വൃ​ക്ഷ​മാ​യി മ​ല​യാ​ളി​ക​ൾ ക​ണ്ടിരു​ന്ന വൃ​ക്ഷ​മാ​ണ് പ്ലാ​വ്. ത​ടി​ക്കു മാ​ത്ര​മ​ല്ല ച​ക്ക ഉ​ത്ത​മ ഭ​ക്ഷ​ണ​വും പ്ലാ​വി​ല മൃ​ഗ​ങ്ങ​ൾ​ക്ക് തീ​റ്റ​യു​മാ​ണ്.

പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ വ​ര​വോ​ടെ ച​ക്ക അ​വ​ർ​ക്ക് ജാ​ക്ക് ആ​യി. അ​ങ്ങ​നെ ന​മ്മു​ടെ ച​ക്ക ഹൊ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ന്ന വി​ജ്ഞാ​ന​ഗ്ര​ന്ഥ​ത്തി​ലും ഇ​ടം നേ​ടി. 1563ൽ ​ഗാ​ർ​സി​യ ഡി ​ഓ​ർ​ട്ട എ​ന്ന ഡോ​ക്ട​റാ​ണ് ച​ക്ക​യ്ക്ക് ജാ​ക്ക്ഫ്രൂ​ട്ട് എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്.

ബം​ഗാ​ളി​ലും മ​ലേ​ഷ്യ​യി​ലു​മൊ​ക്കെ ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്ന സ്കോ​ട്ടി​ഷ് സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ വി​ല്യം ജാ​ക്കി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ജാ​ക്ക്ഫ്രൂ​ട്ട് എ​ന്ന പേ​ര് സ​മ്മാ​നി​ക്ക​പ്പെ​ട്ട​തെ​ന്നും പാ​ര​ന്പ​ര്യ​മു​ണ്ട്.

കേ​ര​ള​ത്തി​ന് ഇ​തു ച​ക്ക​യാ​ണെ​ങ്കി​ൽ ഇ​ന്തൊ​നേ​ഷ്യ​ക്കാ​ർ​ക്ക് ഇ​ത് നി​ങ്ക​യാ​ണ്, ഫി​ലി​പ്പീ​ൻ​സു​കാ​ർ​ക്ക് ല​ങ്ക്ക​യും. കേ​ര​ളം പോ​ലെ ത​മി​ഴ്നാ​ടിന്‍റേ​യും ഔ​ദ്യോ​ഗി​ക ഫ​ല​മാ​ണ് ച​ക്ക. പ്ര​കൃ​തി സ​മ്മാ​നി​ച്ച ഏ​റ്റ​വും വ​ലി​യ പ​ഴ​വും ഇ​തു​ത​ന്നെ. ഇ​ന്ത്യ​യു​ടെ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​ക​ളാ​ണ് പ്ലാ​വി​ന്‍റെ ഉ​റ​വി​ടം.

ഇ​വി​ടെ നി​ന്നാ​ണ് വി​വി​ധ നാ​ടു​ക​ളി​ലേ​ക്കും കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഈ​സ്റ്റ് ഇ​ന്ത്യ​യി​ലേ​ക്കും മ​ധ്യ ആ​ഫ്രി​ക്ക, കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ലാ​വ് ക​ട​ന്നു​ചെ​ന്ന​ത്.

ബം​ഗ്ലാ​ദേ​ശ് മാ​ത്ര​മാ​ണ് ച​ക്ക ഔ​ദ്യോ​ഗി​ക ഫ​ല​മാ​യ രാ​ജ്യം. ശ്രീ​ല​ങ്ക​യി​ൽ ഔ​ദ്യോ​ഗി​ക ഫ​ല​മ​ല്ല​ങ്കി​ലും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ല​വും പ​ഴ​വു​മാ​ണ് ച​ക്ക.

കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പോ​ലെ ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ളാ​ദേ​ശി​ലും വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ ച​ക്ക മൂ​ല്യ​വ​ർ​ധി​ത വി​ഭ​വ​ങ്ങ​ളാ​ക്കി പ​ണം സ​ന്പാ​ദി​ക്കു​ന്നു. ഇ​വ​ർ​ക്ക് ച​ക്ക സം​സ്ക​ര​ണം കു​ടി​ൽ വ്യ​വ​സാ​യ​വു​മാ​ണ്.

ആ ​രാ​ജ്യ​ങ്ങ​ളി​ൽ പ്ലാ​വ് ന​ട്ടു വ​ള​ർ​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു. പൊ​ന്നു കാ​യ്ക്കു​ന്ന മ​ര​മാ​യി ക​ണ​ക്കാ​ക്കി പ്ലാ​വ് വെ​ട്ടി മാ​റ്റു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​വും വ​രു​ത്തി​യി​രി​ക്കു​ന്നു.

മ്യാ​ൻ​മ​ർ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ബ്ര​സീ​ൽ, ആ​ഫ്രി​ക്ക, കെ​നി​യ, ഉ​ഗാ​ണ്ട , കം​ബോ​ഡി​യ, ലാ​വോ​സ്, താ​യ്ലാ​ൻ​ഡ്, സൗ​ത്ത് ഫ്ളോ​റി​ഡ, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ്ലാ​വ് വ​ള​ർ​ത്തി പ​ണ​മു​ണ്ട ാക്കു​ന്നു.

ര​ണ്ട ാം വ​ർ​ഷം ഫ​ലം ത​രു​ന്ന സ​ങ്ക​ര ഇ​നം പ്ലാ​വു​ക​ൾ ഇ​വ​ർ വി​ക​സി​പ്പി​ച്ച​തി​നൊ​പ്പം വ​ൻ​കി​ട തോ​ട്ട​ങ്ങ​ളാ​യി വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ​യ്ക്ക് പ്ലാ​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​മാ​ണു​ള്ള​ത്.

30 കോ​ടി മു​ത​ൽ 60 കോ​ടി വ​രെ ച​ക്ക ഒ​രു വ​ർ​ഷം വി​ള​യു​ന്ന കേ​ര​ള​ത്തി​ൽ ഇ​തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ശ​ത​മാ​ന​വും പാ​ഴാ​യി​പ്പോ​വു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​പ്പെ​ട്ട ച​ക്ക​യെ വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ 25,000 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ട ാക്കാ​ൻ ക​ഴി​യും.

ഏ​റ്റ​വും വ​ലി​യ പ​ഴം എ​ന്ന നി​ല​യി​ലും ച​ക്ക​യ്ക്ക് പ്രാ​ധാ​ന്യ​മേ​റെ. ഒ​രു വ്യ​ക്തി​ക്ക​ല്ല ഒ​രു കു​ടും​ബ​ത്തി​നു​ള്ള ഭ​ക്ഷ​ണം ഒ​രേ വേ​ള​യി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഫ​ല​മാ​ണ് ച​ക്ക. ഭ​ക്ഷ​ണം, ഔ​ഷ​ധം, കാ​ലി​ത്തീ​റ്റ, ത​ടി, വി​റ​ക്, വ​ളം, ത​ണ​ൽ, ഓ​ക്സി​ജ​ൻ, നീ​ർ​ത്ത​ട​സം​ര​ക്ഷ​ണം എ​ന്നി​ങ്ങ​നെ ഏ​റെ കാ​ര്യ​ങ്ങ​ളി​ൽ പ്ലാ​വ് മ​നു​ഷ്യ ജീ​വി​ത​ത്തോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്നു.

ഇ​ക്കാ​ല​ത്ത് താ​യ്ലാ​ൻ​ഡും വി​യ​റ്റ്നാ​മു​മാ​ണു പ്ര​ധാ​ന ച​ക്ക ഉ​ത്പാ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ. ച​ക്ക​യി​ൽ നി​ന്ന് നൂ​റി​ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത​മാ​ക്കി വ​രു​മാ​ന​മു​ണ്ടാക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണി​വ.

കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ മ​രു​ന്നു ഗ​വേ​ഷ​ണ​ത്തി​ലും ച​ക്ക​യു​ടെ സാ​ധ്യ​ത​ക​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​ർ. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണു ച​ക്ക​യു​ൽ​പാ​ദ​ന​ത്തി​ൽ ഒ​ന്നാ​മ​തു​ള്ള​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് ത​മി​ഴ് നാ​ട്ടി​ലേ​ക്ക് സീ​സ​ണി​ൽ വാ​ങ്ങി​ക്കൊ​ണ്ട ുപോ​കു​ന്ന ച​ക്ക​യും ഇ​ടി​ച്ച​ക്ക​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​രെ​യാ​ണ് വി​റ്റ​ഴി​യു​ന്ന​ത്. ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യി​ലും മി​ത ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യി​ലും വ​ള​രു​ന്ന വൃ​ക്ഷ​മാ​ണ് പ്ലാ​വ്. 27 ഡി​ഗ്രി വ​രെ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കും.

നൂ​റ് ഗ്രാം ​ച​ക്ക​യി​ൽ 95 ക​ലോ​റി​യും 0.6 ഗ്രാം ​ഫാ​റ്റും 23 ഗ്രാം ​കാ​ർ​ബോ ഹൈ​ഡ്രേ​റ്റും 1 .7 ഗ്രാം ​പ്രോ​ട്ടീ​നും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ജീ​വ​ക​ങ്ങ​ളും മൂ​ല​ക​ങ്ങ​ളും നാ​രു​ക​ളും അ​ട​ങ്ങി​യ പോ​ഷ​ക​സ​ന്പ​ന്ന​മാ​യ നാ​ട​ൻ വി​ഭ​വ​മാ​ണി​ത്.

ഇ​തി​ലെ പോ​ഷ​ക​മൂ​ല്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം​മൂ​ലം പ​ല ത​രം ശൈ​ലി രോ​ഗ​ങ്ങ​ളെ​യും ത​ട​യും. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ചു​ള​യി​ൽ 74 ശ​ത​മാ​നം വെ​ള്ള​മാ​ണ്. 23 ശ​ത​മാ​നം അ​ന്ന​ജ​വും ര​ണ്ടു ശ​ത​മാ​നം പ്രൊ​ട്ടീ​നും ഒ​രു ശ​ത​മാ​നം കൊ​ഴു​പ്പും​മു​ണ്ട . 100 ഗ്രാം ​ച​ക്ക 95 കി​ലോ ക​ലോ​റി ഊർ​ജം സ​മ്മാ​നി​ക്കും.

പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് ച​ക്ക. വൈ​റ്റ​മി​ൻ എ, ​വൈ​റ്റ​മി​ൻ സി, ​ബി കോം​പ്ല​ക്സ് വൈ​റ്റ​മി​ൻ, ഫോ​ളി​ക് ആ​സി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. അ​യ​ണ്‍, മ​ഗ്നീ​ഷി​യം, പൊ​ട്ടാ​സി​യം, മാം​ഗ​നീ​സ് എ​ന്നീ ധാ​തു​ക്ക​ളും ച​ക്ക​യെ കൂ​ടു​ത​ൽ ഗു​ണ​പ്ര​ദ​മാ​ക്കു​ന്നു.

കൊ​ള​സ്ട്രോ​ളും അ​നാ​വ​ശ്യ കൊ​ഴു​പ്പു​ക​ളും ഇ​ല്ലേ​യി​ല്ല. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ച​ക്ക ഏ​റെ ഉ​ത്ത​മ​മാ​ണ്. പ​ഴു​ക്കാ​ത്ത ച​ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ധി​ക ഫൈ​ബ​റു​ക​ളാ​ണ് പ്ര​മേ​ഹ​ത്തി​ന് ത​ട​യി​ടു​ന്ന​ത്.

ച​ക്ക​പ്പു​ഴു​ക്ക് അ​തു​കൊ​ണ്ടുത​ന്നെ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ത്ത​മ​മെ​ന്ന് ഇ​തി​നോ​ട​കം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

 

Latest News

Corehub Up